ടയറുകൾ 'കഷണ്ടിയായി' തുടങ്ങിയൊ, പണികിട്ടുംമുമ്പ് മാറ്റുന്നതാണ് നല്ലത്
text_fieldsപുറത്ത് ചാറ്റൽ മഴ, ഉള്ളിൽ മധുരതരമായൊരു ദാസേട്ടൻ മഴപ്പാട്ട്, ഒപ്പം പ്രിയപ്പട്ടവർ...ഓർക്കാൻ സുഖമുള്ള യാത്രയാണല്ലെ. പക്ഷെ ഇൗ യാത്ര സന്തോഷകരമായി അവസാനിക്കണമെങ്കിൽ നാം തീർച്ചയായും ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. മഴയിൽ വാഹനമോടിക്കുേമ്പാൾ ഒരു പ്രത്യേക സുഖം ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമൊ?. നാം ഏററവുംകൂടുതൽ ശ്രദ്ധിച്ച് ആ ജോലി ചെയ്യുന്നതുകൊണ്ടാണ്. ഏത് ജോലിയും ശ്രദ്ധിച്ച് ചെയ്ത് നോക്കൂ, അതിൽ ആനന്ദം കെണ്ടത്താനാകും. ലോക്ഡൗൺ ആയതിനാൽ എല്ലാവരും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാണ്. നിരത്തിൽ വാഹനങ്ങളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് അപകട സാധ്യതയും കൂടിവരും.
ടയറുകളെ അവഗണിക്കരുത്
വാഹനത്തിൽ നാം ഏറ്റവും അവഗണിക്കുന്ന ഭാഗം ടയറുകളാണ്. വാഹനം കഴുകുന്ന കാര്യം ആലോചിച്ചുനോക്കൂ. എല്ലായിടവും വൃത്തിയാക്കിയാലും നാം ടയറുകളെ തൊടാറില്ല. മറ്റൊരു അപകടം 'കഷണ്ടിയായ' ടയറുകളുമായുള്ള ഓട്ടമാണ്. ടയറുകൾ പൊട്ടിത്തെറിച്ചാലെ പുതിയത് വാങ്ങുള്ളു എന്ന നിർബന്ധബുദ്ധി ചിലർക്കെങ്കിലുമുണ്ട്. ഒന്ന് നാമറിയുക. നമ്മുെട വാഹനവും റോഡും തമ്മിലുള്ള ഏക ബന്ധം ടയറുകൾ വഴിയാണ്. അത് ദുർബലമായാൽ വാഹന നിയന്ത്രണം കുറയുകയാവും ഫലം. ടയറുകൾ ഗ്രിപ്പുള്ളതായി നിലനിർത്തേണ്ടത് മഴക്കാലത്ത് ഏറ്റവും പ്രധാനമാണ്. മൊട്ടയായതൊ നൂല് കണ്ടതൊ ആയ ടയറുകളാണ് നിങ്ങളുടെ വാഹനത്തിനെങ്കിൽ എത്രയും വേഗം അവ മാറ്റുക. ടയറുകളിൽ പല ആകൃതിയിൽ വെട്ടുകൾ കാണാറില്ലെ. ഇവ ഭംഗി നൽകുന്നതിന് മാത്രമുള്ളതല്ല. ടയറും വെള്ളവുമായി ബന്ധപ്പെടുേമ്പാൾ ഒലിച്ചുേപാകുന്നതിനും അങ്ങിനെ റോഡും റബ്ബറും തമ്മിൽ മികച്ച ഗ്രിപ്പ് നിലനിർത്തുന്നതിനുമാണീ വെട്ടുകൾ നൽകിയിരിക്കുന്നത്. ഈ വെട്ടുകളുടെ അഭാവത്തിൽ ടയറുകളിൽ നനവുപറ്റിയാൽ ഒരു ഗ്ലാസ് പ്രതലത്തിലെന്ന പോലെ വാഹനം തെന്നിനീങ്ങും. ടയർ പ്രതലവും വെട്ടുകളിലെ കുഴിയും തമ്മിൽ കുറഞ്ഞത് രണ്ട് മില്ലിമീറ്റർ ആഴമെങ്കിലും വേണമെന്നാണ് കണക്ക്. പ്രധാന വെട്ടുകൾക്കിടക്ക് കുറുകേ ചെറിയ റിബ്ബുകൾ ടയറുകളിൽ നിങ്ങൾ കണ്ടിരിക്കും. നമ്മുടെ ടയർ മാറ്റാൻ സമയമായൊ എന്ന ഇൻഡിക്കേറ്ററാണിത്. 1.5 എം.എം മുതൽ 2 എം.എം വരെ ആഴമുള്ള ഈ റിബ്ബുകൾ തേഞ്ഞുതീർന്നാൽ ഒന്നുറപ്പിക്കാം. ടയറുകൾ എത്രയും വേഗം മാറ്റുകയാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.