പാർക്ക് ചെയ്യാൻ സ്ഥലമില്ല; ബോയിങ് വിമാനങ്ങൾ കാർപാർക്കിങ്ങിൽ
text_fieldsബോയിങ് 737 മാക്സ് 8 വിമാനങ്ങൾ കമ്പനിക്ക് ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. വിമാനം രണ്ട് തവണ അപകടത്തിൽപ്പെട ്ടതോടെ ലോകത്തെ എല്ലാ വിമാന കമ്പനികളും ബോയിങ് 737 മാക്സ് 8 നിലത്തിറക്കി. വിമാനങ്ങളിലെ തകരാർ പരിഹരിക്കാനായി 737 മാക്സ് 8 വിമാനങ്ങളെ വാഷിങ്ടണിലെ കമ്പനിയുടെ ആസ്ഥാനത്തെത്തിച്ചതോടെ ബോയിങ് പുതിയൊരു പ്രതിസന്ധിയേയും അഭിമുഖീകരിച്ചു. വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിന് സ്ഥലമില്ലാത്തതാണ് ബോയിങ്ങിനെ അലട്ടുന്ന പ്രശ്നം.
കൂട്ടത്തോടെ വിമാനങ്ങൾ എത്തിയതോടെ ഇവ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായി. തുടർന്ന് ജീവനക്കാർക്ക് കാറുകൾ പാർക്ക് ചെയ്യുന്നതിനായുള്ള സ്ഥലത്ത് ബോയിങ് വിമാനങ്ങൾ നിർത്തുകയായിരുന്നു. കാർ പാർക്കിങ്ങിൽ ബോയിങ് വിമാനം നിർത്തയതോടെ കമ്പനിയുടെ ഗതികേടിനെ കുറിച്ചായി പിന്നീട് സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. ലോകത്തെ പ്രമുഖ വിമാന കമ്പനിയുടെ പതനത്തെ കുറിച്ചും ചർച്ചകൾ സജീവമായി. നിരവധി പേർകാർ പാർക്കിങ്ങിൽ നിർത്തിയിട്ട വിമാനങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ആറ് വിമാനങ്ങളാണ് കമ്പനിയുടെ വാഷിങ്ടണിലെ ആസ്ഥാനത്ത് കമ്പനി നിർത്തിയിരിക്കുന്നത്. ചരിത്രത്തിൽ തന്നെയുള്ള തകർപ്പൻ വിൽപനയുമായി 737 മാക്സ് 8 മുന്നേറുന്നതിനിടെയാണ് കഷ്ടകാലം വിമാന ദുരന്തങ്ങളുടെ രൂപത്തിൽ ബോയിങ്ങിനെ തേടിയെത്തിയത്. ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ രണ്ട് അപകടങ്ങളിലും യാത്രക്കാർ എല്ലാവരും മരണപ്പെട്ടപ്പോൾ ഒന്നിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.