ബസ് യാത്രക്കാർക്കും വേണം സീറ്റ്ബെൽറ്റ്-VIDEO
text_fieldsഅപകടങ്ങളിൽ നിന്ന് യാത്രക്കാർക്ക് സംരക്ഷണം നൽകുന്ന ഒന്നാണ് സീറ്റ്ബെൽറ്റ്. നമ്മുടെ നാട്ടിൽ സാധാരണയായി സീറ്റ്ബെൽറ്റ് ഉള്ളത് കാറുകളിലാണ്. കാർ യാത്രികർ പോലും കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കാറില്ല. ബസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് അത്യാവശ്യമാണെന്ന് ഒാർമിപ്പിക്കുകയാണ് ചൈനയിൽ നിന്നുള്ള വീഡിയോ.
ചൈനയിൽ കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബസിെൻറ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. കനത്ത അപകടം സംഭവിച്ചിട്ടും ഭൂരിപക്ഷം യാത്രികരും സീറ്റ്ബെൽറ്റ് ധരിച്ചിരുന്നതിനാൽ കാര്യമായ പരിക്ക് ആർക്കും ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രമാണ് ഗുരുതരമായി പരിക്കേറ്റതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടം നടക്കുേമ്പാൾ സീറ്റ്ബെൽറ്റ് ധരിക്കാധിരുന്ന ആളുകൾ എതിർവശത്തേക്ക് തെറിച്ച് വീഴുന്നതും വീഡിയോ കാണാം.
പുതു തലമുറ വാഹനങ്ങളിൽ എയർ ബാഗ്, എ.ബി.എസ് പോലുള്ള നിരവധി സംവിധാനങ്ങൾ യാത്രികരുടെ സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്. ഇതിൽ എയർ ബാഗ് ഉൾപ്പടെയുള്ളവ പ്രവർത്തിക്കണമെങ്കിൽ കൃത്യമായി സീറ്റ്ബെൽറ്റ് ധരിച്ചിരിക്കണം. സീറ്റ്ബെൽറ്റ് മൂലം അപകടത്തിന് കാരണമായേക്കാവുന്ന ക്ഷതങ്ങളുടെ അളവിൽ 40 മുതൽ 50 ശതമാനത്തിെൻറ വരെ കുറവുണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.