പുതുവർഷം സുരക്ഷയുടേതാകട്ടെ
text_fieldsലോകത്തിലേറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതൽ അപകട മരണങ്ങളും ഇവിടെത്തന്ന െയാണ്. 2017ൽ 1,47,913 ജീവനാണ് നിരത്തുകളിൽ പൊലിഞ്ഞത്. പരിക്കു പറ്റിയവരുടെ എണ്ണം 4,70,975. ഒരു കാർ സ്വന്തമാക്കുകതെന്ന ഇൗ രാജ ്യത്തെ ശരാശരി മനുഷ്യെൻറ വലിയ സ്വപ്നമാണ്. പിന്നെങ്ങനെയാണ് സുരക്ഷയെപ്പറ്റി ചിന്തിക്കുക.
ഇന്ത്യയിൽ വാഹന സുരക്ഷ ഗൗരവമേറിയ ചർച്ചകൾക്ക് വിധേയമാകാൻ തുടങ്ങിയത് അടുത്തകാലത്താണ്. അതുവരെ എൻജിനുകളുടെ വലുപ്പത്തിലും ആഡംബര സൗകര്യങ്ങളിലുമായിരുന്നു നമ്മുടെ ശ്രദ്ധ. ഇന്ന് നാം അഭിമാനപൂർവം ഒാടിക്കുന്ന മിക്ക വാഹനങ്ങളും യൂറോപ്പിലോ അമേ രിക്കയിലോ ജപ്പാനിലോ എത്തിയാൽ പ്രദർശനവസ്തുവായിപ്പോലും പരിഗണിക്കപ്പെടില്ലെന്നതാണ് വസ്തുത. ഇൗ സന്ദർഭത്തിലാണ് സർക്കാർ ചില തീരുമാനങ്ങളുമായി മുന്നോട്ടു വരുന്നത്. വാഹനസുരക്ഷ സംബന്ധിച്ച് 2019 ഏറെ നിർണായകമാണ്.
എ.ബി.എസുകൾ നിർബന്ധമാകും
ആൻറി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നാണ് എ.ബി.എസിെൻറ വിപുലാർഥം. ഇന്ത്യയിൽ നിരത്തിലിറങ്ങുന്ന എല്ലാ കാറുകളിലും 125 സി.സിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളിലും എ.ബി.എസ് നിർബന്ധമാക്കപ്പെടുകയാണ്. 2019 ഏപ്രിൽ ഒന്നിനുമുമ്പ് എല്ലാ വാഹനങ്ങളിലും പിടിപ്പിക്കാനാണ് സർക്കാർ നിർദേശം. 125 സി.സി വരെയുള്ള ബൈക്കുകൾക്ക് കോമ്പി ബ്രേക്കിങ് സിസ്റ്റവും (സി.ബി.എസ്) ഏർപ്പെടുത്തണം. എന്തുകൊണ്ടാണ് എ.ബി.എസ് നിർണായകമാകുന്നത്? വേഗത്തിൽ വാഹനം പോകുേമ്പാൾ പെെട്ടന്ന് ബ്രേക്കിടേണ്ട സന്ദർഭം വരുന്നെന്ന് വിചാരിക്കുക.
സാധാരണഗതിയിൽ സംഭവിക്കുക ഏത് ദിശയിലാേണാ വാഹനം ചലിക്കുന്നത് അങ്ങനെതന്നെ വാഹനത്തിെൻറ വീലുകൾ നിശ്ചലമാകുകയും വാഹനം നിൽക്കുകയും ചെയ്യുകയാണ്. എ.ബി.എസ് ആകെട്ട വാഹനത്തിെൻറ ടയറുകളെ ഒരുദിശയിൽ തന്നെ ലോക്ക് ആകാതെ നിലനിർത്തും. ബ്രേക്കിടുന്ന സന്ദർഭത്തിലും ഡ്രൈവർക്ക് വാഹനത്തിെൻറ ദിശ നിയന്ത്രിക്കാനാകുമെന്നതും റോഡിൽനിന്ന് തെന്നിമാറാതെ സൂക്ഷിക്കാം എന്നതുമാണ് മേന്മ. നനഞ്ഞ റോഡുകളിൽ എ.ബി.എസ് ഏറെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ഇൗ വർഷം വാഹനങ്ങളിൽ നിർബന്ധമാക്കുന്ന മറ്റുചില സുരക്ഷാമുൻകരുതലുകളുമുണ്ട്. അതിൽ ഏറ്റവും പ്രധാനം ഡ്രൈവർ ഭാഗത്തുള്ള എയർബാഗാണ്. ജൂലൈ മുതൽ ഇവ എല്ലാ വാഹനങ്ങളിലും ഉൾെപ്പടുത്തും. മറ്റൊന്ന് മുന്നിലെ യാത്രക്കാരനുപേയാഗിക്കുന്ന സീറ്റ് ബെൽറ്റിനും വാണിങ് അലാറം വരുമെന്നതാണ്. നിലവിൽ ഡ്രൈവർ സീറ്റ് ബെൽറ്റിന് മാത്രമാണ് വാണിങ് അലാറമുള്ളത്.
അമിതവേഗത്തിനുള്ള മുന്നറിയിപ്പ് അലാറമാണ് മറ്റൊരു സവിശേഷത. 80 കിലോമീറ്ററിന് മുകളിലെത്തുേമ്പാൾ അലാറം അടിക്കാൻ തുടങ്ങും. 100ന് മുകളിലെത്തിയാൽ തുടർച്ചയായും 120ന് മുകളിലെത്തിയാൽ നിർത്താതെയും അലാറം മുഴങ്ങും. വാഹനം പിന്നോെട്ടടുക്കുേമ്പാഴുണ്ടാകുന്ന അപകടങ്ങളൊഴിവാക്കാൻ എല്ലാ വാഹനങ്ങളിലും പാർക്കിങ് സെൻസറുകളും പിടിപ്പിക്കാൻ നിർദേശമുണ്ട്. വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റിനുള്ള വേഗപരിധി 48 കിലോമീറ്ററിൽനിന്ന് 56 ആക്കി ഉയർത്താനും എല്ലാ വാഹനങ്ങളിലും സെൻട്രൽ ലോക്കിങ് ഒഴിവാക്കാൻ മാനുവൽ ഒാവർറൈഡ് സ്വിച്ച് ഘടിപ്പിക്കാനും നിർദേശമുണ്ട്.
എല്ലാത്തരം ഒൗദ്യോഗികതകൾക്കുമപ്പുറം സുരക്ഷിത ഡ്രൈവിങ് എന്നതൊരു മനോഭാവമാണ്. ഇതാർജിക്കുകയല്ലാതെ റോഡുകൾ കുരുതിക്കളങ്ങളാകുന്നത് ഒഴിവാക്കാൻ മറ്റ് മാർഗങ്ങെളാന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.