തലയെടുപ്പോടെ ട്രാക്ടറോടിച്ച് ധോണി
text_fieldsവണ്ടിഭ്രാന്തൻമാരുടെ നായകൻ കൂടിയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. വാഹനങ്ങളോടുള്ള അദ്ദേഹത്തിെൻറ പ്രിയം പലതവണ സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടതുമാണ്. സാധാരണ വ്യത്യസ്തമായ ബൈക്കും കാറും ഓടിച്ച് ആരാധകരെ ത്രസിപ്പിക്കാറുള്ള നായകൻ ഇത്തവണ ഞെട്ടിച്ചിരിക്കുന്നത് ട്രാക്ടർ ഓടിച്ചാണ്.
ചെന്നൈ സൂപ്പർ കിങ്സാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ ‘തല’ ധോണി ട്രാക്ടർ ഒാടിക്കുന്ന വിഡിയോ പങ്കുവെച്ചത്. ഇളയരാജയുടെയും മണിരത്നത്തിെൻറയും ജന്മദിനത്തിലാണ് ഈ വിഡിയോ പുറത്തുവിട്ടത്. വിഡിയോയിൽ ഇളയാരാജ സംഗീതവും മണിരത്നം സംവിധാനവും നിർവഹിച്ച ‘മൗനരാഗ’ത്തിലെ ഗാനവും കേൾക്കാം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ധോണി മകൾ സിവക്കൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലൂടെ ബൈക്കിൽ ചുറ്റുന്നത് വൈറലായിരുന്നു. ഭാര്യ സാക്ഷിയാണ് ഈ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇത് കൂടാതെ കഴിഞ്ഞയാഴ്ച ധോണി അന്തരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതിനെച്ചൊല്ലിയുള്ള ചർച്ചകളും ട്വിറ്ററിൽ സജീവമായിരുന്നു.
#Thala Dhoni meets Raja Sir in his newest beast! #HBDIlayaraja #WhistlePodu pic.twitter.com/dNQv0KnTdP
— Chennai Super Kings (@ChennaiIPL) June 2, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.