ഉപേക്ഷിക്കപ്പെട്ട അവൾക്ക് ശാപമോക്ഷം നൽകി ദുൽഖർ
text_fieldsനമുക്ക് പ്രിയപ്പെട്ട ചില വാഹനങ്ങളുണ്ടാവും കാലമേറെ കഴിഞ്ഞാലും അവയോടുള്ള പ്രണയം നമ്മെ വിട്ടുപോകില്ല. വാഹന ശേഖരത്തിലേക്ക് ആഡംബര കാറുകൾ നിരവധി കടന്നുവന്നാലും ചിലർക്ക് എക്കാലത്തും പ്രിയപ്പെട്ടത് പ്രീമിയർ പദ്മിനിയോ അംബാസിഡറോ ആയിരിക്കും.
അത്തരമൊരു ഒാർമായാണ് മലയാളത്തിലെ യുവ സൂപ്പർതാരം ദുൽഖർ സൽമാനും പങ്കുവെക്കുന്നത്. താരത്തിന് ഏറെ പ്രിയപ്പെട്ടതാണ് മെഴ്സിഡെസ് w123 കാറുകൾ. അതിൽ തന്നെ ഏറെ പ്രിയമുള്ളത് മമ്മുട്ടിയുടെ സാമ്രാജ്യം സിനിമയിൽ ഉപയോഗിച്ച ബെൻസ് 250. ചെന്നൈയിലെ ഒരു പ്രമുഖ കുടുംബത്തിെൻറ കൈയിൽ w250 കാർ ഉണ്ടെന്ന് അറിയാമായിരുന്നു. എൺപതുകളിൽ ആ വീട്ടിലെ മുതുമുത്തച്ഛൻ ഉപയോഗിച്ചതായിരുന്നു കാർ. അദ്ദേഹത്തിെൻറ മരണശേഷം കാർ വിറ്റു. രണ്ടാമത് കാർ വാങ്ങിയ ആളാകെട്ട അതിനെ തീരെ ശ്രദ്ധ ചെയ്തില്ല.
വർഷങ്ങൾക്ക് ശേഷം പ്രിയ കാറിനെ ദുൽഖർ കണ്ടുമുട്ടുേമ്പാൾ ഉപയോഗിക്കാൻ കഴിയാത്ത രൂപത്തിലായിരുന്നു. തുരുെമ്പടുത്ത് ആസന്ന മരണം കാത്തുകഴിയുകയായിരുന്ന കാർ. എന്നാൽ അപ്പോഴും കാറിെൻറ ആത്മാവ് നഷ്ടപ്പെട്ടിരുന്നില്ല. മുമ്പ് വല്ലാതെ പ്രണയം തോന്നിയ വാഹനത്തെ പുനർജനിപ്പിക്കാനായിരുന്നു യുവതാരത്തിെൻറ തീരുമാനം. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പഴ സൗന്ദര്യത്തോടെ Time 250 പുനർജനിച്ചു. ആറ് സിലിണ്ടർ ഇലൈൻ എൻജിനാണ് ഇൗ കരുത്തനെ ചലിപ്പിക്കുന്നത്. മറ്റേത് കാറിൽ സഞ്ചരിക്കുന്നതിനേക്കാളും യാത്രസുഖം ഇൗ കാറിൽ സഞ്ചരിക്കുേമ്പാൾ ലഭിക്കാറുണ്ടെന്നും ദുൽഖർ സാക്ഷ്യപ്പെടുത്തുന്നു. ഫേസ്ബുക്കിലൂടെയാണ് ദുൽഖർ ഇക്കാര്യം പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.