ടോൾ നൽകാം ഡിജിറ്റലായി
text_fieldsഡിസംബർ 15 മുതൽ ടോൾ പ്ലാസകൾ വഴി പോകുന്ന വാഹനങ്ങൾക്കെല്ലാം ഫാസ്ടാ ഗ് നിർബന്ധം. ടോൾ പണമായി നൽകാതെ ഡിജിറ്റലായി ഇൗടാക്കുന്ന സംവിധാനമാണിത്. മൊബൈൽ ഫോൺ
പ്രീപെയ്ഡ് ആയി ചാർജ് ചെയ്യുന്നതുപോലെ ഫാസ് ടാഗ് അക്കൗണ്ടിൽ (വാലറ്റ്) പണം നൽകാം. വാഹനം ടോൾ പ്ലാസ കടക്കുേമ്പാൾ വാലറ്റിൽനിന്നോ ടാഗ് ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽനിന്നോ ടോൾ തുക കുറയും.
വാഹനത്തിെൻറ മുൻവശത്തെ ഗ്ലാസിലാണ് ഫാസ്ടാഗ് സ്റ്റിക്കർ പതിക്കുക. രാജ്യത്തെ ഏതു ടോള്‍പ്ലാസയിലും ഇത് ഉപയോഗിക്കാം, ടാഗിന് കാലാവധിയില്ല.
എവിടെ ലഭിക്കും?
22 മുൻനിര ബാങ്കുകൾക്കു പുറമേ ടോള്‍ പ്ലാസകള്‍, റീട്ടെയില്‍ പി.ഒ.എസ് (പോയൻറ് ഓഫ് സെയിൽ) ലൊക്കേഷനുകള്‍, തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങൾ, പൊതുസേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ. റീചാർജ് ചെയ്ത് ലഭിക്കാൻ 48 മണിക്കൂർ വരെ സമയമെടുക്കും. ബാങ്കുകൾ വഴി നൽകുന്ന അപേക്ഷകളിൽ തപാൽ വഴിയാണ് ഫാസ്ടാഗ് ലഭിക്കുക. ടോൾ പ്ലാസകൾക്കു സമീപെത്ത കൗണ്ടറുകളിൽ അപേക്ഷ നൽകി 20 മിനിറ്റിനകം ലഭ്യമാകും. പുതിയ വാഹനങ്ങൾ ഫാസ്ടാഗ് പതിച്ചാണ് പുറത്തിറക്കുന്നത്.
വേണ്ട രേഖകൾ
വാഹനത്തിെൻറ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (ആർ.സി)
വാഹന ഉടമയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
വാഹനത്തിെൻറ മുന്നിലെയും പിന്നിലെയും ഫോേട്ടാ (ട്രക്കുകളാണെങ്കിൽ നാലു വശവും)
അഡ്രസ് പ്രൂഫ്
ഉടമയെക്കുറിച്ചുള്ള രേഖകളുടെ ഒറിജിനൽ പകർപ്പ്
ഫീസ്
100 രൂപയാണ് ടാഗിെൻറ വിലയായി ബാങ്കുകൾ ഇൗടാക്കുന്നത്. 200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. വാഹനം ഒഴിവാക്കുേമ്പാൾ അത് തിരികെ ലഭിക്കും. 100 രൂപയുടേതാണ് ആദ്യ റീചാർജ്.
ആകെ 400 രൂപയാണ് ഫാസ്ടാഗിന് മുടക്കേണ്ടിവരുന്നത്. എന്നാൽ, സ്വകാര്യ ബാങ്കുകളിൽ ആദ്യ റീചാർജ് തുകയിൽ വ്യത്യാസമുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കിൽ 100 രൂപയാണെങ്കിൽ ഐ.സി.ഐ.സി.ഐയിൽ 200 രൂപയാണ്.
ഫാസ്ടാഗ് വാലറ്റ്
100 രൂപ മുതല്‍ ലക്ഷം രൂപ വരെ വാലറ്റിൽ നിക്ഷേപിക്കാം. മിനിമം 100 രൂപ സൂക്ഷിക്കണം. ബാങ്ക് അക്കൗണ്ടാണെങ്കിൽ ആവശ്യത്തിന് ബാലൻസ് കരുതണം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും വാലറ്റിലേക്ക് പണമിടാം. ടോൾ കടന്നുകഴിയുേമ്പാൾ എത്ര തുക ടോളായി ഇൗടാക്കി, എത്ര തുക ബാലൻസുണ്ട് എന്നീ വിവരങ്ങൾ മെസേജായി ഫോണിൽ ലഭിക്കും.
നിരക്കിളവ്
24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തിയാൽ ഇരുദിശയിലേക്കുമുള്ള തുക ഒന്നിച്ച് അടക്കാവുന്ന സൗകര്യം നിലവിലുണ്ട്. ഇതിന് നിലവിൽ ഇളവുമുണ്ട്. ഫാസ്ടാഗ് വരുന്നതോടെ ഒരു വശത്തേക്കു മാത്രമേ അടക്കാനാകൂ. എന്നാൽ, 24 മണിക്കൂറിനകം മടങ്ങിയാൽ ഇളവ് ലഭിക്കും. ഇളവ് കഴിഞ്ഞ തുകയേ മടക്കയാത്രയിൽ ടോൾ ആയി ഇൗടാക്കൂ.
പിഴ ഇരട്ടി
ഫാസ്ടാഗ് ഇല്ലെങ്കില്‍ സാധാരണ നല്‍കേണ്ട ടോളിെൻറ ഇരട്ടി തുക നല്‍കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ടോൾ പ്ലാസകളിൽ ഒരു വരിയിൽ മാത്രമേ പണമടക്കാനുള്ള കൗണ്ടറുണ്ടാവൂ.
ഫാസ്ടാഗ് എടുക്കാതെ അപൂർവമായി ടോൾ പ്ലാസകൾ വഴി പോകുന്നവരാണെങ്കിൽ പണമടക്കാൻ ഒരു വരിയിലെ കൗണ്ടർ ഉപയോഗിക്കാമെങ്കിലും അവിടെ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രവർത്തനം
ഫാസ്ടാഗിൽ രേഖപ്പെടുത്തിയ കോഡുമായി ബന്ധിപ്പിച്ചാണ് പണമിടപാട്. ഇൗ കോഡിൽനിന്ന് വാഹനവിവരങ്ങൾ ലഭ്യമാകും. ആർ.എഫ്.െഎ.ഡി (റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷന്‍) സാേങ്കതികവിദ്യയാണ് ടാഗിൽ ഉപയോഗിക്കുന്നത്. ടോള്‍ പ്ലാസയിൽ ഇലക്ട്രോമാഗ്നെറ്റിക് ഫ്രീക്വന്‍സി ഉപയോഗിച്ച് വാഹനത്തിെൻറ വിവരം ശേഖരിക്കും.
നേട്ടങ്ങൾ
1. ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ കാത്തുകിടക്കൽ ഒഴിവാകും. 2. സമയലാഭം, ഇന്ധനലാഭം 3. കടലാസ് രഹിത പണവിനിമയം. 4. കൈയിൽ പണം കരുതേണ്ട 5. ബാരിക്കേഡ് വെച്ച് തടയില്ല 6. ചില്ലറക്കും ചെയ്ഞ്ചിനും പരതേണ്ട.
ടാഗ് നഷ്ടപ്പെട്ടാലോ
ബ്ലോക്ക് ചെയ്യുന്നതിന് ടാഗ് ലഭ്യമാക്കിയ സ്ഥാപനത്തെ ബന്ധപ്പെടാം. ഒരു ഫാസ്ടാഗ് ഒരു വാഹനത്തിനു മാത്രമാണ്. ഒന്നിൽ കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ പ്രത്യേകം ഫാസ്ടാഗുകൾ വേണം.
ലഭിക്കുന്ന ബാങ്കുകൾ
ആക്സിസ്, ഐ.സി.ഐ.സി.ഐ, ഐ.ഡി.എഫ്.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, കരൂർ വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, സിറ്റി യൂനിയൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, യൂനിയൻ ബാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.