ഡി.ബി ഫൈവ് ഗോൾഡ്ഫിങ്ങറിനെ പുനർനിർമിച്ച് ആസ്റ്റൻ മാർട്ടിൻ
text_fieldsലോകത്തിലെ ഏറ്റവും സുന്ദരൻ കാറുകളിലൊന്ന് എന്ന വിശേഷണത്തിന് ഉടമയാണ് ആസ്റ്റൻ മാർട്ടിൻ ഡി.ബി ഫൈവ്. 1963 മുതൽ 65 വരെയാണ് വാഹനം നിർമിക്കെപ്പട്ടത്. ആകെ 900 യൂനിറ്റ് വാഹനങ്ങളാണ് നിരത്തിലെത്തിയത്. 1964ൽ ഇറങ്ങിയ ബോണ്ട് സിനിമയായ ഗോൾഡ്ഫിങ്ങറിൽ എത്തിയതോടെയാണ് ഡി.ബി ഫൈവ് ശ്രദ്ധിക്കെപ്പടുന്നത്.
55 വർഷങ്ങൾക്കുശേഷം ഡി.ബി ഫൈവിനെ പുനർനിർമിക്കുകയാണ് ആസ്റ്റൻ മാർട്ടിൻ. ബോണ്ടിനുവേണ്ടി നിർമിക്കപ്പെട്ട വാഹനങ്ങളായതിനാൽ ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്നു ഡി.ബി ഫൈവ് ഗോൾഡ്ഫിങ്ങൾ എഡിഷന്. കറങ്ങുന്ന നമ്പർ പ്ലേറ്റ്, പിന്നിലുള്ളവരെ വഴിതെറ്റിക്കാനുള്ള സ്മോക്ക്, പിന്നിൽ ഉയർന്നുവരുന്ന ബുള്ളറ്റ് പ്രൂഫ് സ്ക്രീൻ, മുന്നിൽ വെടിവയ്ക്കാനുള്ള തോക്കുകൾ തുടങ്ങിയവ വാഹനത്തിലുണ്ടായിരുന്നു.
ആസ്റ്റൻ മാർട്ടിെൻറ യു.കെയിലെ ബക്കിങ്ങ്ഹാംഷെയറിലുള്ള ന്യൂപോർട്ട് ബേസിലാണ് പുതിയ കാർ നിർമിക്കുക. ബോണ്ട് സിനിമ നിർമിക്കുന്ന ഇയോൺ പ്രൊഡക്ഷനുമായി സഹകരിച്ചാണ് നിർമാണം. പഴയ സിൽവർ ബിർച്ച് നിറമായിരിക്കും വാഹനത്തിന് നൽകുക. ഇത്രയൊക്കെ കേൾക്കുേമ്പാൾ ഒരെണ്ണം വാങ്ങിക്കളയാമെന്ന് കരുതിയാൽ തൽക്കാലം നടക്കില്ല. ആകെ 25 ഡി.ബി ഫൈവ് മാത്രമെ ആസ്റ്റൺ നിർമിക്കുന്നുള്ളു. അതെല്ലാം വിറ്റുപോവുകയും ചെയ്തു. 25 കാറുകൾക്കായി തെരഞ്ഞെടുക്കെപ്പട്ട സമ്പന്നർ മുടക്കുന്നത് 32 കോടിരൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.