മടക്കിവെക്കാം ഇൗ ഹെല്‍മറ്റ്
text_fieldsകോഴിക്കോട്: ഇരുചക്ര വാഹനങ്ങളിൽ പിറകിലിരുന്ന് സഞ്ചരിക്കുന്നവർക്കും ഹെൽമറ്റ ് വേണമെന്ന നിയമം വന്നതോടെ ഹെൽമറ്റ് സൂക്ഷിക്കാൻ സൗകര്യമില്ലാതെ കൈയിൽ തൂക്കി നടക് കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
നൂതനാശയങ്ങൾക്ക് പഞ്ഞമില്ലാത്ത ഇന്ത്യ സ്കിൽ സ് കേരളയിൽ ഇൗ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കേരള സ്റ്റേറ്റ ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. മൂന്നായി മടക്കി ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഹെ ല്മറ്റാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻറഗ്രേറ്റഡ് ലൈഫ്സ്റ്റെല്‍ പ്രോഡക്ട് ഡിസൈന്‍ വി ഭാഗത്തിലെ കുട്ടികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
ഇൗ ആശയത്തിന് പേറ്റൻറ് ല ഭിക്കുന്നതിനുള്ള ശ്രമവും ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. മലപ്പുറം സ്വദേശി ഫവാസ് കിലിയാനി എന്ന വിദ്യാര്‍ഥിയുടെ മനസ്സിലുദിച്ച ആശയമാണ് സൃഷ്ടിയിലേക്കെത്തിയത്. ട്രാഫിക് പൊലീസുകാര്‍ക്ക് ജോലിക്കിടയില്‍ ഉപയോഗിക്കാവുന്ന മാസ്ക്-ഹെല്‍മറ്റും ഇവര്‍ രൂപകല്പന ചെയ്തിട്ടുണ്ട്.
ട്രഫില്‍ എന്ന പേരിട്ടിരിക്കുന്ന മാസ്ക് ഹെൽമറ്റും മലപ്പുറത്തുകാരൻ നിഖില്‍ ദിനേശാണ് തയാറാക്കിയത്. നിരത്തുകളിലെ പൊടി ശല്യം ഒഴിവാക്കാന്‍ സഹായിക്കുന്ന ഈ മാസ്ക്-ഹെല്‍മറ്റ് പുറത്തുനിന്നുള്ള വായുവിനെ ശുദ്ധീകരിച്ച് കടത്തിവിടുന്നു. അകത്തേക്ക് എത്തുന്ന വായുവിനെ ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള ചെറിയ സംവിധാനങ്ങളും മാസ്ക്കില് സജ്ജീകരിച്ചിട്ടുണ്ട്.
പൊലീസ് വാക്കി ടോക്കി കണക്ടറ്റ് ചെയ്യാവുന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതിനാല്‍ വൈഫൈ സംവിധാനം പോലെ ഹെല്‍മറ്റ് ഉപയോഗിക്കാന്‍ കഴിയും. ആശുപത്രിയിൽ ഡോക്ടറെ കാത്തിരിക്കുന്ന സമയത്ത് അടിസ്ഥാന ആരോഗ്യ പരിശോധനകൾ നടത്തി ചെന്നാൽ മറ്റു പരിശോധനകൾ എളുപ്പമാക്കാം.
അതിനായി ഹെല്‍ത്ത് പെര് എന്ന പുതിയ സംവിധാനവും കെ.എസ്.ഐ.ഡി വിദ്യാര്‍ഥികള്‍ തയാറാക്കിയിട്ടുണ്ട്. അടിസ്ഥാന പരിശോധനകളായ രക്ത സമ്മർദം, പള്‍സ് മോണിറ്ററിങ്, ശരീരഭാരം, ഉയരം തുടങ്ങിയവ സ്വയം പരിശോധിക്കാന്‍ കഴിയുന്ന മെഷീന് ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. രോഗി ഇതില്‍ കയറി പരിശോധനക്കായി ഇരുന്നാൽ അവിടെ സ്ഥാപിച്ചിരിക്കുന്ന ഇ മോണിട്ടറില്‍ ഫലം ലഭ്യമാകുന്ന വിധത്തിലാണ് രൂപകല്പന.
ട്രൈക്ക് എന്ന പേരില്‍ പ്രോട്ടോ ടൈപ്പ് മുച്ചക്ര ബൈക്കും ഇവിടത്തെ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശി ജിതിന് ജ്യോത് രൂപപ്പെടുത്തിയിട്ടുണ്ട്. റോഡപകടങ്ങള്‍ കുറക്കുന്നതിനും ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനുമായി ഇലക്ട്രിക് സ്കൂട്ടര്‍ എന്ന നിലയിലാണ് ഇത് തയാറാക്കിയത്. ഇരുചക്ര വാഹനത്തിെൻറ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മുച്ചക്ര വാഹനമാണ് ഇത്.
ഡിസൈന്‍ രംഗത്തെ പുതിയ പ്രവണതകള്‍ പഠിപ്പിക്കാനായി കൊല്ലം ചന്ദനത്തോപ്പില്‍ തുടങ്ങിയ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഇതേ രംഗത്ത് സ്വപ്നം കാണുന്നതിനുമപ്പുറത്തേക്കുള്ള ചുവടുവെപ്പിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0474-2710393, 2719193 എന്ന നമ്പരിലും www.ksid.ac.in എന്ന വെബ് സൈറ്റിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.