അടിമുടി മാറുന്ന ആസ്പയർ
text_fieldsഇന്ത്യൻ വിപണിയിൽ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് കോമ്പാക്ട് സെഡാനുകളുടേത്. മാരുതി ഡിസയറാണ് ഇതിലെ ഒന്നാമൻ. ഹോണ്ട അമേസ്, ഹ്യൂണ്ടായ് അക്സെൻറ്, ഫോക്സ്വാഗൻ അമിയോ, ടാറ്റയുടെ സെസ്റ്റും തിഗോറും മഹീന്ദ്ര വെരിറ്റൊ, ഫോർഡ് ആസ്പയർ എന്നിങ്ങനെ നിരവധി താരങ്ങൾ ഇൗ വിഭാഗത്തിലുണ്ട്. കുറച്ച് നാളുകൾക്കു മുമ്പാണ് ഡിസയർ മുഖംമിനുക്കി വിപണിയിലെത്തിയത്. പിന്നാലെ അമേസും പുതുക്കക്കാരനായി. അടുത്ത ഉൗഴം േഫാർഡ് ആസ്പയറിേൻറതാണ്. ഇനിയും ൈവകിക്കുന്നത് നല്ലതെല്ലന്ന തോന്നലിൽ നിന്നാകാം ഫോർഡും തങ്ങളുടെ കുട്ടി സെഡാനെ അടിമുടി പരിഷ്കാരിയാക്കിയിരിക്കുകയാണ്.
അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുമായാണ് പുതിയ ആസ്പയറെത്തുന്നത്. ടാറ്റ തിഗോർ കഴിഞ്ഞാൽ ഏറ്റവും വിലകുറഞ്ഞ കോമ്പാക്ട് സെഡാൻ എന്ന പെരുമയും ആസ്പയറിനുണ്ട്. പുത്തൻ പെട്രോൾ എൻജിൻ, അഞ്ചു വർഷം അല്ലെങ്കിൽ ലക്ഷം കിലോമീറ്റർ വാറൻറി, ആറ് എയർബാഗുകൾ, ഏറ്റവും കുറഞ്ഞ സർവിസ് ചാർജ്, പുത്തൻ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം തുടങ്ങി മധ്യവർഗ ഉപഭോക്താവിനെ ആകർഷിക്കാനുള്ള ചേരുവകളെല്ലാം ആസ്പയറിലുണ്ട്. പുറത്തെ മാറ്റങ്ങളിൽ പ്രധാനം മുന്നിലാണ്. ബംപറും ഗ്രില്ലും മൊത്തത്തിൽ മാറി. ഹെഡ്െലെറ്റിൽ കറുത്ത സ്മോക്കി ഇഫക്ട് വന്നു. നേരേത്ത ആസ്റ്റൻ മാർട്ടിൻ മോഡൽ ഗ്രില്ലുകളിൽ നീളത്തിലായിരുന്നു ക്രോം ബാറുകൾ പിടിപ്പിച്ചിരുന്നതെങ്കിൽ പുതിയതിൽ ഇത് ഹണികോംബ് രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബംപറും ഫോഗ്ലാമ്പ് യൂനിറ്റും ആകർഷകമാണ്.
േപ്രാജക്ടർ ഹെഡ്ലൈറ്റുകളും േഡ-ടൈം റണിങ് ലാംപുകളും ഇല്ലാത്തത് യുവാക്കൾക്ക് അനിഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. ഉള്ളിലെത്തിയാൽ ആദ്യം ശ്രദ്ധയിൽപെടുക വലിയ ടച്ച് സ്ക്രീനാണ്. ഫോർഡിെൻറ സിങ്ക് 3 സാേങ്കതികതയുള്ള ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വോയ്സ് കമാൻഡ് സംവിധാനത്തോടെയാണ് വരുന്നത്. ഏറ്റവും താഴ്ന്ന വേരിയൻറിൽ രണ്ട് എയർബാഗുകൾ എ.ബി.എസ് എന്നിവയുണ്ട്. ഉയർന്ന വേരിയൻറുകളിൽ പുഷ് ബട്ടൺ സ്റ്റാർട്ട്, ക്ലൈമറ്റിക് കൺട്രോൾ എ.സി, ഒാേട്ടാമാറ്റിക് ഹെഡ്ലൈറ്റുകളും വൈപ്പറുകളും റിവേഴ്സ് കാമറ, കർട്ടൻ എയർബാഗുകൾ, 15 ഇഞ്ച് അലോയ് എന്നിവയും വരും. അസ്പയറിൽ 20 സ്റ്റോറേജ് സ്പേസുകൾ ഉണ്ടെന്നാണ് ഫോർഡ് ഡിസൈനർമാർ പറയുന്നത്.
പേക്ഷ, പിന്നിൽ ബോട്ടിൽ ഹോൾഡറുകേളാ ആം റെസ്റ്റിൽ കപ്ഹോൾഡറുകാേളാ ഇത്തവണയും ഉൾപ്പെടുത്തിയിട്ടില്ല. മികച്ചൊരു ഒാേട്ടാമാറ്റിക് വേരിയൻറും പുതിയ ആസ്പയറിനുണ്ട്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ എന്നിവ ഒാേട്ടമാറ്റിക്കിെൻറ പ്രത്യേകതകളാണ്. മൂന്ന് എൻജിനുകളാണുള്ളത്. 1.5 ലിറ്റർ ഡീസൽ എൻജിൻ 100 എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡ് മാന്വൽ ഗിയർബോക്സാണ് ഇതിനോടൊപ്പമുള്ളത്. പുതിയ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ഡ്രാഗൻ സീരീസ് പെട്രോൾ എൻജിൻ പഴയതിനെക്കാൾ ചെറുതാണെങ്കിലും കൂടുതൽ കരുത്തനാണ്. 96 എച്ച്.പിയാണ് പവർ.
ഒാേട്ടാമാറ്റിക്കിലെത്തുേമ്പാൾ വലിയ മാറ്റമാണുള്ളത്. ഇക്കോസ്പോർട്ടിൽ കാണുന്ന 123ബി.എച്ച്.പി 1.5 ലിറ്റർ പെട്രോൾ എൻജിനിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിൻ 20.4 കിലോമീറ്ററിന് മുകളിൽ ഇന്ധനക്ഷമത നൽകും. ഡീസലിൽ 26.1ഉം ഒാേട്ടാമാറ്റിക്കിൽ 16ഉം കിലോമീറ്ററാണ് മൈലേജ്. വില 5.55 ലക്ഷം മുതൽ 8.49 വരെ. മികച്ചൊരു പാക്കേജാണ് പുതിയ ആസ്പയർ. ഡിസയറിനും അമേസിനും പിന്നാലെ മുൻനിരയിലേക്ക് ഉയരാനുള്ള യോഗ്യത തീർച്ചയായും ആസ്പയറിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.