ഇന്ധന പമ്പിലെ തകരാർ; ഏഴ് മോഡലുകൾ തിരിച്ചുവിളിച്ച് ഹോണ്ട
text_fieldsഇന്ധന പമ്പിലെ തകരാർ പരിഹരിക്കാൻ ‘ഹോണ്ട കാർസ് ഇന്ത്യ’ഏഴ് മോഡലുകൾ തിരിച്ചുവിളിക്കുന്നു. 2018ൽ നിർമിച്ച ബ്രിയോ, അമേസ്, സിറ്റി, ജാസ്, ഡബ്ല്യു.ആർ.വി, സി.ആർ.വി എന്നീ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. 65,651 കാറുകളാണ് ഈ കാലയളവിൽ ഹോണ്ട നിർമിച്ചത്.
ഫ്യുവൽ പമ്പിലെ തകരാറ് കാരണം എൻജിൻ നിലക്കാനും സ്റ്റാർട്ടാകാതിരിക്കാനുമുള്ള സാധ്യതയുണ്ട്. ഇതിനാലാണ് തിരിച്ചുവിളിക്കുന്നത്. 32,498 അമേസ്, 16,434 സിറ്റി, 7500 ജാസ്, 7057 ഡബ്ല്യു.ആർ.വി, 1622 ബി.ആർ.വി, 360 ബ്രിയോ, 180 സി.ആർ.വി എന്നിവയാണ് തിരിച്ചുവിളിക്കുക.
ജൂൺ 20 മുതൽ ഇന്ധന പമ്പ് കമ്പനി സൗജന്യമായി മാറ്റിനൽകും. ഇതുസംബന്ധിച്ച വിവരം വാഹന ഉപഭോക്താക്കളെ കമ്പനി അധികൃതർ അറിയിക്കും. ഹോണ്ടയുടെ വെബ്സൈറ്റിൽ കയറി 17 അക്ക ആൽഫ-ന്യൂമെറിക്ക് വെഹിക്കിൾ ഐഡൻറിഫിക്കേഷൻ നമ്പർ നൽകിയാൽ വാഹനത്തിന് പരിശോധന ആവശ്യമാണോയെന്ന് തിരിച്ചറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.