എ.ബി.എസ് ബെക്കുകളുടെ രക്ഷകനാകുന്നതെങ്ങനെ?-Video
text_fieldsവാഹനങ്ങളുടെ ബ്രേക്കിങ് കൂടുതൽ കാര്യക്ഷമമാക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് എ.ബി.എസ്. ഹൈവേ യാത്രികെൻറ രക്ഷക്ക് എ.ബി.എസ് എത്തുന്നതിെൻറ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. മേഘാലയയിലാണ് സംഭവമുണ്ടായത്. മഴയിൽ കുതിർന്ന റോഡിലുടെ എ.ബി.എസ് ഉള്ള ഡ്യൂക്കും ഇല്ലാത്ത പൾസറും സഞ്ചരിക്കുന്നു. പെെട്ടന്ന് പൾസർ റോഡിൽ തെന്നി വീഴുന്നു. പിന്നിലെത്തിയ ഡ്യൂക്ക് പൾസർ യാത്രികനെ ഇടിക്കാതിരിക്കാൻ കാരണം എ.ബി.എസ് ഉപയോഗിച്ചുള്ള കാര്യക്ഷമമായ ബ്രേക്കിങ് ആണെന്ന് വിഡിയോ തെളിയിക്കുന്നു.
വാഹനങ്ങൾ സഡൻ ബ്രേക്കിടുേമ്പാൾ ബ്രേക്കിെൻറ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. എന്നാൽ വാഹനം നിൽക്കണമെന്നില്ല. ഇത്തരത്തിൽ നിൽക്കാത്ത വാഹനം തെന്നി നീങ്ങി അപകടങ്ങൾ സൃഷ്ടിക്കും. അതുപോലെ പെെട്ടന്ന് ബ്രേക്ക് ചെയ്യുേമ്പാൾ വാഹനത്തിെൻറ നിയന്ത്രണം നഷ്ടമാകാനും സാധ്യതയുണ്ട്. എ.ബി.എസ് ടയറിെൻറ ചലനം പൂർണമായി നിലക്കുന്നത് തടഞ്ഞ് മെച്ചപ്പെട്ട സ്റ്റിയറിങ് നിയന്ത്രണം ഉറപ്പാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.