ഥാറിനെ ആഢംബരക്കാരനാക്കാൻ മഹീന്ദ്ര; പെട്രോൾ എഞ്ചിനും ടച്ച് സ്ക്രീനും ഒാേട്ടാമാറ്റിക് ഗിയറും വരും
text_fieldsഎടുക്കുന്ന പണി വൃത്തിക്കും വെടുപ്പിനും തീർക്കുന്ന ആളുകളെ കണ്ടിട്ടില്ലെ. അതുപോലെയാണ് നമ്മുടെ ഥാർ. വലിയ ലുക്കൊന്നുമില്ലെങ്കിലും കാടും മേടും താണ്ടാനും അത്യാവശ്യം ലോഡ് അടിക്കാനുമൊക്കെ ഇവനെ ഉപയോഗിക്കാം. പക്ഷെ കല്യാണ വീട്ടിലേക്കോ പാലുകാച്ചലിന് കടുംബവുമായി പോവാനൊ ഒന്നും ഥാറിനെ ആരും കൂട്ടാറില്ല. ഇത് മറ്റുചില ആവശ്യങ്ങൾക്കുള്ള വാഹനമാണെന്നാണ് നാട്ടുകാരുടെ സങ്കൽപ്പം.
പിന്നെ ചിലർ ഥാറിനെ വാങ്ങി നന്നായങ്ങ് മോഡിഫൈ ചെയ്യും. അത്യാവശ്യം ചില കിടുപിടി സാധനങ്ങൾ പിടിപ്പിക്കുകയും നാല് ബലൂൺ റേഡിയൽ ടയറുകൾ കയറ്റുകയും ചെയ്താൽ മൊത്തത്തിലൊരു ലുക്കാണ്. ഇൗ പ്രത്യേകതകൾ ഥാറിന് ഗുണവും ദോഷവുമാണ്. ഗുണമെന്താന്ന് വച്ചാൽ ആരാധകരുടെ ഒരു ചെറു സംഘത്തെ ഉണ്ടാക്കിയെടുക്കാൻ ഥാറിനായി. എന്നാൽ കുടുംബങ്ങളിലേക്കും അതുവഴി ലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്കും പ്രവേശനം ലഭിക്കാതായതാണ് ദോഷം. ഇൗ പ്രശ്നം തിരിച്ചറിഞ്ഞിരിക്കുകയാണ് മഹീന്ദ്ര. ഥാറിനെ കുറച്ചൂടെ ആഢ്യത്വമുള്ളവനാക്കാൻ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട് അവർ.
ടച്ച് സ്ക്രീൻ, പാർക്കിങ്ങ് കാമറ, എൽ.ഇ.ഡി
10വർഷംകൊണ്ട് മഹീന്ദ്ര വിറ്റഴിച്ചത് 60,000 ഥാറുകളാണ്. അടുത്ത 10 വർഷത്തിൽ വിൽപ്പനയിൽ വമ്പൻ കുതിപ്പാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി ഥാറിെൻറ പരുക്കൻ സ്വഭാവം മാറ്റുകയാണ് ആദ്യ ലക്ഷ്യം. പുതിയ തലമുറ ഥാർ നിത്യജീവിതത്തിലെ ഉപയോഗങ്ങളെകുടി പരിഗണിക്കുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. ഇതിലൂടെ മുഖ്യധാരയിലെത്തുകയാണ് ലക്ഷ്യമെന്ന് മഹീന്ദ്ര എം.ഡി പവൻ ഗോയങ്ക കൂട്ടിച്ചേർക്കുന്നു.
അകവശം ആകർഷകമാക്കാൻ ടച്ച് സ്ക്രീൻ, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയ്ഡ് ഒാേട്ടാ, നിറമുള്ള ഇൻസ്ട്രുമെൻറ് ക്ലസ്ചർ, പാർക്കിങ്ങ് കാമറ, ഒാേട്ടാ ഫോൾഡിങ്ങ് മിററുകൾ തുടങ്ങി പുതിയ സംവിധാനങ്ങൾ ങ്ങളാണ് ഉൾപ്പെടുത്തുന്നത്. സുരക്ഷക്കായി ഇരട്ട എയർ ബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി, പാർക്കിങ്ങ് സെൻസറുകൾ, ഹാർഡ്, സോഫ്റ്റ് ടോപ്പുകൾ എന്നിവ വരും.
ഷാസി ഉൾപ്പടെ മാറും
പുതിയ ലാഡർഫ്രെയിം ഷാസിയാണ് മറ്റൊരു പ്രത്യേകത. ഒാൺ റോഡ് കംഫർട്ടാണ് പുതിയ ഫ്രെയിം കൊണ്ടുവരുന്നതിലൂടെ ഉദ്ദേശിക്കുന്നത്. നിരത്ത് ഉള്ളിടത്തും ഇല്ലാത്തിടത്തും സുഖമായി സഞ്ചരിക്കുകയാണ് ലക്ഷ്യം. ഇതിനായി പുതിയ സസ്പെൻഷനും ഉൾപ്പെടുത്തും. പഴയ ഥാറിൽ ഒരു ഡീസൽ എഞ്ചിൻ മാത്രമായിരുന്നു നൽകിയിരുന്നത്.
പുതിയതിൽ 2.2ലിറ്റർ പെട്രോൾ എഞ്ചിൻ കൂടി ഉൾെപ്പടുത്തും. ഇതോടൊപ്പം ചരിത്രത്തിൽ ആദ്യമായി ഒാേട്ടാമാറ്റിക് ഗിയർബോക്സും കൂട്ടിച്ചേർക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പമാണ് ഒാേട്ടാമാറ്റിക്കും നൽകുന്നത്. ഡീസൽ എഞ്ചിൻ 140എച്ച്.പി ഉൽപ്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളിലും ഫോർവീൽ ഡ്രൈവ് നൽകാനും മഹീന്ദ്ര തീരുമാനിച്ചിട്ടുണ്ട്. വരുന്ന ഒക്ടോബറിൽ പുതിയ ഥാറിനെ നിരത്തിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.