ജാവ പവർഫുളാണ്
text_fields70കളിലെ ഇന്ത്യൻ യുവത്വത്തിന് ഹരമായിരുന്നു ജാവ. ജാവ, റോയൽ എൻഫീൽഡ്, യെസ്ദി, രാജ്ദൂത് തുടങ്ങിയ പേരുകൾ യുവാക്കൾക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ഇന്ന് റോയൽ എൻഫീൽഡ് ബൈക്കുകൾക്കുണ്ടായിരുന്നു ജനപ്രീതിയാണ് ഒരുകാലത്ത് ജാവക്കുണ്ടായിരുന്നത്. 1971 വരെ ഇന്ത്യൻ നിരത്തുകളെ പ്രകമ്പനം കൊള്ളിച്ച് ജാവയുണ്ടായിരുന്നു. പിന്നീട് യെസ്ദിയെന്ന് പേരിലും ജാവ ഇന്ത്യൻ യുവത്വത്തിെൻറ നെഞ്ചിടിപ്പേറ്റി നിരത്തിലുണ്ടായിരുന്നു. ആഗോളവൽക്കരണം ഇന്ത്യയിൽ വന്നതോടെ നിരവധി ഇരുചക്രവാഹന നിർമാതാക്കളാണ് രാജ്യത്ത് എത്തിയത്. വിദേശ വാഹന നിർമാതാക്കളുടെ വരവിൽ പഴയ പുലികൾ പതിയെ വിപണിയിൽ നിന്ന് പിൻവാങ്ങി. റോയൽ എൻഫീൽഡിെനാഴികെ മറ്റാർക്കും ഇൗ കുത്തൊഴുക്കിൽ പിടിച്ച് നിൽക്കാനായില്ല.
വർഷങ്ങൾക്ക് ശേഷം 2016ൽ മഹീന്ദ്ര ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ബി.എസ്.എയെ ഏറ്റെടുത്തതോടെയാണ് ജാവ വീണ്ടും നിരത്തിലെത്തുന്നതിന് വഴിയൊരുങ്ങിയത്. മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്ര ട്വിറ്ററിലുടെയാണ് ജാവ വീണ്ടും എത്തുന്നുവെന്ന വിവരം അറിയിച്ചത്. പ്രഖ്യാപനം നടത്തി രണ്ട് വർഷത്തിന് ശേഷം മഹീന്ദ്ര വാക്കുപാലിച്ചു. 300 സി.സി എൻജിൻ കരുത്തിൽ പഴയ പ്രൗഢിയോടെ ജാവ വീണ്ടും അവതരിക്കുന്നത്.
1878ൽ ചെക്ക് റിപബ്ലിക്കിലെ ചെറിയൊരു ഗ്രാമത്തിൽ ജനിച്ച എൻജീനിയറിങ് ബിരുദധാരിയായ ഫ്രാൻഷ് ജെനിചാണ് ജാവയുടെ പിറവിക്ക് പിന്നിൽ. 1929 ജർമ്മൻ വ്യവസായിയിൽ നിന്ന് മോേട്ടാർ സൈക്കിൾ കമ്പനി ജെനിച്ചള വിലക്ക് വാങ്ങിയതോടെയാണ് ജാവയുടെ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തെയും അതിജീവിച്ച് ജാവ കുതിക്കുകയായിരുന്നു. 1961ലാണ് ജാവ ഇന്ത്യയിൽ എത്തിയത്. മൈസൂർ രാജാവിെൻറ സഹകരണത്തോടെ കമ്പനി ആരംഭിച്ചായിരുന്നു ഇന്ത്യയിലെ തുടക്കം. 1961 മുതൽ 71 വരെയുള്ള പത്ത് വർഷം ജാവയുടെ സുവർണ കാലമായിരുന്നു. നിരവധി മോഡലുകൾ ഇക്കാലയളവിൽ കമ്പനി പുറത്തിറക്കി. 1971ൽ യെസ്ദി എന്ന പേരിൽ ജാവയുടെ സാേങ്കതിക പിന്തുണയിൽ മോേട്ടാർ സൈക്കിളുകൾ പുറത്തിറക്കുകയായിരുന്നു. 1996 ആയതോടെ ആഗോളതലത്തിൽ തന്നെ ജാവ പ്രതിസന്ധി നേരിടാൻ തുടങ്ങി. യുറോപ്യൻ വിപണിയിൽ മാത്രമായി ജാവ പതിയെ ഒതുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.