പരിസ്ഥിതി സൗഹാർദ ബസുമായി അേശാക് ലൈലാൻഡ്
text_fieldsചെന്നൈ: ഇന്ത്യയിെല നഗരങ്ങൾക്ക് ഡൽഹി ഒരു ഒാർമപ്പെടുത്തലായിരുന്നു. നമ്മുടെ രാജ്യത്തിലെ പല നഗരങ്ങളും വൻ തോതിലുള്ള മലിനീകരണത്തിെൻറ പിടിയിലാണെന്ന ഒാർമപ്പെടുത്തൽ. ഇൗയൊരു ഘട്ടത്തിൽ വാഹനലോകവും മാറി ചിന്തിച്ചേ മതിയാകൂ. കാരണം നഗരങ്ങളിലെ മലിനീകരണത്തിനുള്ള പ്രധാന കാരണം വാഹനങ്ങളാണ്. കുടൂതൽ പരിസ്ഥിതി സൗഹാർദമായ വാഹനങ്ങൾ നിരത്തുകളിൽ എത്തിച്ചേ മതിയാകു. ഇത്തരം ചിന്തയിൽ നിന്നാണ് ഇന്ത്യയിലെ ഹെവി വാഹനനിർമ്മാതാക്കളിൽ പ്രമുഖരായ അശോക് ലൈലാൻഡ് അവരുടെ സർക്യൂട്ട് സീരിസുമായി രംഗത്തെത്തിയിരിക്കുന്നത്. ഇലക്ട്രിക് ബസുകളാണ് സർക്യുട്ട് സീരിസിൽ അശോക് ലൈലാൻഡ് പുറത്തിറക്കുക. ഇതിലെ ആദ്യ ബസ് ചെന്നൈയിൽകമ്പനി പുറത്തിറക്കി.
31 സീറ്റിെൻറതാണ് പുതിയ മോഡൽ. ഒരൊറ്റ ചാർജിങിൽ 120 കിലോ മീറ്റർ വരെ വാഹനം സഞ്ചരിക്കും. 70 കിലോമീറ്ററാണ്പരമാവധി വേഗത. ഒന്നര മണിക്കുർ മുതൽ മൂന്നു മണിക്കുർ വരെയാണ് ബാറ്ററിയുടെ ചാർജിങ് സമയം. ബസ് ചാർജ് ചെയ്യുന്നതിനായി നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ചാർജിങ് പോയിൻറുകൾ ഒരുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രാജസ്ഥാൻ, തമിഴ്നാട് പ്ലാൻറുകളിലാവും ബസ്സിെൻറ നിർമ്മാണം നടത്തുക. എകേദശം ഒന്നര മുതൽ മൂന്നര കോടി രൂപ വരെയാണ് ബസിെൻറ വില.
കഴിഞ്ഞ ദിവസമായിരുന്നു മെഴ്സിഡെസ് അവരുടെ ഇലക്ട്രിക് കാർ ശ്രേണിയുടെ പ്രഖ്യപനം നടത്തിയത്. അശോക് ലൈലാൻഡ് പുതിയ ബസ്സ് നിരത്തിലിറക്കയതോടു കൂടി വരും വർഷങ്ങളിൽ കൂടുതൽ കമ്പനികൾ ഇല്കട്രിക് വാഹനങ്ങളുമായി രംഗത്തെത്താനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.