ജിലുവിന് കാറോടിക്കാൻ കാല് മതി
text_fieldsഡ്രൈവിങ് പഠിക്കുേമ്പാൾ നാല് കൈയുണ്ടായിരുന്നെങ്കിൽ എന്നാശിച്ചിട്ടില്ലേ? ‘സ്റ്റിയറിങ്ങിൽനിന്ന് കൈയെടുക്ക രുത്, ഗിയർ മാറ്റാൻ പിന്നെ വേറെയാളുവരുമോ, ഇൻഡിക്കേറ്റർ ഇടാതാണോ വളക്കുന്നത്’ തുടങ്ങി നൂറ്റമ്പതു ചോദ്യവുമായി ഡ്രൈവിങ് ആശാൻ ആത്മവിശ്വാസത്തിെൻറ ബോൾട്ടിളക്കും.
എന്നാൽ, രണ്ടു കൈകളുമില്ലെങ്കിലും കോൺഫിഡൻസിെൻറ പരകോ ടിയുമായി ജിലു എന്ന 28കാരി സെലേറിയോ കാർ ഓടിക്കുന്നു. തൊടുപുഴ കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് തോമസിെൻറയും അന്നക് കുട്ടിയുടെയും രണ്ടാമത്തെ മകളായ ജിലുവിന് ‘ഇതൊക്കെയെന്ത്’. ജന്മനാ കൈകളില്ലെങ്കിലും ഗ്രാഫിക് ഡിസൈനർ, ചിത്രകാര ി തുടങ്ങി ജിലുമോൾ കൈവെച്ച മേഖലയിലെല്ലാം ‘കാലൊപ്പ്’ ചാർത്തിയിട്ടുണ്ട്.
സിനിമക്കഥകളെ വെല്ലും ജീവിതം
‘ഇല്ലാത്തതിൽ ദുഃഖിക്കുകയല്ല, ഉള്ളതിനെ ഓർത്ത് സന്തോഷിക്കുകയാണ് വേണ്ടത്.’ ഇതാണ് ജിലുവിെൻറ പോളിസി. ‘കുറവുകളെ ധ്യാനിക്കാതെ, കഴിവുകളെ ധ്യാനിക്കുക’ ജീവിതമന്ത്രവും. കണ്ണുകളിൽ ലോകംതന്നെ വെട്ടിപ്പിക്കാനുള്ള തിളക്കമുണ്ട്.
മൂന്നാം വയസ്സിൽതന്നെ കാലുകൾ കൈകളാക്കി ജിലു. പുസ്തകങ്ങൾ കാലുകൊണ്ട് എടുക്കുക, മറിക്കുക എന്നിവയൊക്കെ ചെയ്തുതുടങ്ങിയത് കണ്ടപ്പോൾ അച്ഛനമ്മമാർക്ക് കൗതുകമായി. നാലാം വയസ്സിൽ വരകളുടെ ലോകത്തേക്ക്. സ്ലേറ്റിലും േപപ്പറുകളിലും അങ്ങനെ ജിലുവിെൻറ കാൽ വർണ ചിത്രങ്ങൾ നിറഞ്ഞു.
അനിമേഷൻ, ഗ്രാഫിക് ഡിസൈനർ
നാലര വയസ്സിൽ അമ്മ അന്നക്കുട്ടിയുടെ മരണം. പിന്നീട് ചങ്ങനാശ്ശേരിക്കടുത്തുള്ള ചെത്തിപ്പുഴ മേഴ്‌സി നഴ്സിങ് ഹോമിലായി ജീവിതം. വരകളെ സ്നേഹിക്കുന്ന മിടുക്കിയെ കളർ പെൻസിലുകൾ നൽകി അവിടത്തെ സന്യാസിമാർ സ്വീകരിച്ചു. എസ്.എസ്.എൽ.സിയും പ്ലസ് ടുവും മികച്ച മാർക്കോടെ പാസായി. അനിമേഷനും ഗ്രാഫിക് ഡിസൈനിങ്ങും വളരെ േവഗത്തിൽ സ്വായത്തമാക്കി. സ്മാർട്ട് ഫോണിൽ വരെ കാലുകൊണ്ട് കളിയായി. ഉയർന്ന മാർക്കോടെ ജിലു പഠിച്ചിറങ്ങി. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറാണ്.
സ്വന്തമായി സെലേറിയോ
ആഴ്ചയിലൊരിക്കൽ തൊടുപുഴയിലേക്ക് ബസിലാണ് യാത്ര. സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെ കഠിന പരിശ്രമത്തിലാണ് കാറോടിക്കാൻ പഠിച്ചത്. ആഗ്രഹം അറിഞ്ഞ് കട്ടപ്പന ലയൺസ് ക്ലബ് പുതിയൊരു മാരുതി സെലേറിയോ കാർ സമ്മാനിച്ചു. കൈകളില്ലാതെ ഓടിക്കാൻ കഴിയുന്ന തരത്തിൽ ഇതിൽ മാറ്റം വരുത്തി.
വാഹന രജിസ്ട്രേഷനും ലൈസൻസിനുമായി തൊടുപുഴ ആർ.ടി.ഒ ഓഫിസിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മാറ്റങ്ങള്‍ വരുത്തിയ കാറിന് രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സും കിട്ടിയിട്ടില്ല. എന്നാൽ, വിടാൻ ജിലുവും തയാറല്ല.കേന്ദ്ര സർക്കാറിന് നൽകിയ അേപക്ഷയിൽ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ടെന്ന് ജിലുമോൾ. ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.