ക്വിഡ് Vs റെഡി ഗോ
text_fieldsസ്വന്തമായൊരു കാറെന്ന സ്വപ്നം താലോലിക്കുന്നവരുടെ ആദ്യ സാധ്യതയാണ് കുഞ്ഞന്‍ ഹാച്ചുകള്‍. നേരത്തെ ഈ വിഭാഗത്തില്‍ വാഹനങ്ങളുടെ എണ്ണം കുറവായിരുന്നു. മാരുതിയായിരുന്നു ഏറെ നാള്‍ ഇവിടത്തെ കിരീടംവെക്കാത്ത രാജാവ്. അവരുടെ എണ്ണൂറ് എന്ന മോഡല്‍ അത്രക്ക് ജനപ്രീതി ആര്‍ജ്ജിച്ചിരുന്നു. നിലവില്‍ ഈ വിഭാഗം വാഹനസമൃദ്ധമാണ്. രണ്ട് പുതുമുറക്കാര്‍ തമ്മിലുള്ള കനത്ത മത്സരം കുഞ്ഞന്‍ കാര്‍ വിപണിയെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. രസകരമായ വസ്തുത ഇരുവരും ഒരേ ജീനുകള്‍ പേറുന്നവരാണ് എന്നതാണ്. പക്ഷെ അകത്തും പുറത്തും സാമ്യങ്ങളില്ലാത്ത വിധം വ്യത്യസ്തരുമാണിവര്‍. പറഞ്ഞുവരുന്നത് റെനോ ക്വിഡ് ഡാറ്റ്സണ്‍ റെഡി ഗോ എന്നിവരെപറ്റിയാണ്. ക്വിഡ് ഇപ്പോള്‍തന്നെ വിപണിയിലെ താരമാണ്. ക്വിഡിന്‍െറ അതേ പ്ളാറ്റ്ഫോമും എഞ്ചിനുമായാണ് റെഡി ഗോയുടെ വരവ്.
രൂപം
പുറംകാഴ്ച്ചയില്‍ ഇരുകാറുകളും തമ്മില്‍ സാമ്യമൊന്നുമില്ല. എസ്.യു.വികളെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ക്വിഡിന്. വിപണിയിലിത് ഏറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. റെഡി ഗോ ക്വിഡിനേക്കാള്‍ 25 സെ.മി നീളം കുറഞ്ഞതും ആറ് സെ.മി ഉയരംകൂടിയതുമായ വാഹനമാണ്. യാത്രക്കാര്‍ക്ക് ഉയരത്തിലുള്ള ഇരുപ്പ് നല്‍കുന്ന ടാള്‍ബോയ് ഡിസൈനാണ് ഇതിന്‍െറ പ്രത്യേകത. ക്വിഡ് കുറച്ചുകൂടി പതിഞ്ഞ കാറാണ്. ചതുരവടിവാണ് ചുറ്റിലും. വലിയ വീല്‍ ആച്ചുകളും വാഹനശരീരത്തിലെ ആഴംകുറഞ്ഞ വരകളും ചുറ്റിലുമുള്ള പ്ളാസ്റ്റിക് ഇന്‍സേര്‍ട്ടുകളും മറ്റുള്ളവരിലൊന്നും കാണാത്തത്. റെഡിഗോയുടെ മുന്‍വശം കൂര്‍ത്തിട്ടാണ്. വശങ്ങളിലെ വരകള്‍ എടുത്തുനില്‍ക്കും. ഇത് കാറിന് കൂടുതല്‍ കരുത്ത് തോന്നിക്കും. ബമ്പറിലെ എല്‍.ഇ.ഡി ലൈറ്റുകള്‍ എല്ലാ വേരിയന്‍റുകളിലുമില്ല. ആവശ്യക്കാര്‍ക്കിത് കമ്പനിതന്നെ വാഹനത്തില്‍ പിടിപ്പിച്ച് നല്‍കും.
ഉള്‍വശം
റെഡിഗോയുടെ ഉള്‍വശം അത്ര നിലവാരമുള്ളതൊന്നുമല്ല. വിലകുറഞ്ഞ പ്ളാസ്റ്റിക്കിന്‍െറ ഉപയോഗം വ്യാപകമാണ്. ചിലയിടങ്ങളില്‍ ഇരുമ്പിന്‍െറ ഭാഗങ്ങള്‍ പുറത്തുകാണാം. സാധനങ്ങള്‍ സൂക്ഷിക്കാന്‍ ധാരാളം ഇടങ്ങളുണ്ട്. യു.എസ്.ബി, ഓക്സ് കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റം, ഉരുണ്ട എ.സി വെന്‍റുകള്‍, ചെറിയ ഗ്ളൗബോക്സ്, ആയാസമില്ലാതെ വായിക്കാന്‍ കഴിയുന്ന ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചര്‍ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍. പിന്നിലാണ് റെഡി ഗോ മികച്ച് നില്‍ക്കുന്നത്. ക്വിഡിനേക്കാള്‍ കുടുതല്‍ ഹെഡ്റൂമും ലെഗ്റൂമും വാഹനം നല്‍കുന്നുണ്ട്. പിന്നിലെ സ്ഥലം കൂടിയപ്പോള്‍ ഡിക്കിയിലെ സ്ഥലം കുറഞ്ഞു. 222ലിറ്റര്‍ ബൂട്ട് ചെറുതാണ്. കറുത്ത നിറത്തോടുകൂടിയ ക്വിഡിന്‍െറ ഉള്‍വശം കൂടുതല്‍ ആധുനികമാണെന്ന് പറയാം. ഉയര്‍ന്ന വേരിയന്‍റില്‍ നല്‍കുന്ന ടച്ച് സ്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചര്‍ എന്നിവ മറ്റെങ്ങും കാണാനാകാത്തത്. പിന്നിലത്തെിയാല്‍ റെഡി ഗോയേക്കാള്‍ അല്‍പ്പം സ്ഥലക്കുറവ് അനുഭവപ്പെടും. പക്ഷെ സമൃദ്ധമായ 300ലിറ്റര്‍ ഡിക്കി ക്വിഡിന് സ്വന്തം. സെന്‍ട്രല്‍ ലോക്കിങ്ങ് സിസ്റ്റവും ക്വിഡിന് മാത്രമാണുള്ളത്. ഡ്രൈവര്‍ക്കുള്ള എയര്‍ബാഗ് ഇരുവാഹനത്തിനുമുണ്ട്.
വിധി
രണ്ട് വാഹനങ്ങളിലും ഒരേ എഞ്ചിനാണുള്ളത്. 0.8ലിററര്‍ 799സി.സി എഞ്ചിന്‍ 53 ബി.എച്ച്.പി കരുത്തും 72 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കാഴ്ച്ചയില്‍ ക്വിഡിന് തന്നെയാണ് മുന്‍തൂക്കം. ഉള്ളിലും ചില പ്രത്യേകതകള്‍ ഇവനെ മുന്നിലത്തെിക്കുന്നുണ്ട്. റെഡി ഗോ പിന്നിലെ സ്ഥലസൗകര്യത്തില്‍ മുന്നിലാണ്. ഒരേ പ്രത്യേകതകളുള്ള വേരിയന്‍റുകളെടുത്താല്‍ അല്‍പ്പം വിലക്കുറവ് ഡാറ്റ്സനാണ്. ഇരു വാഹനങ്ങള്‍ക്കും 25km/l മൈലേജാണ് വാഗ്ദാനം ചെയ്യപ്പടുന്നത്. ക്വിഡിന് കുടുതല്‍ കരുത്തുള്ള മറ്റൊരു എഞ്ചിന്‍ ഉള്ളതും മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.