പിടിച്ചുകെട്ടാനാവില്ല; ജെയിംസ് ബോണ്ട് ചിത്രത്തിൽ ഡിഫൻഡർ
text_fieldsലാൻഡ് റോവറിൻെറ പുത്തൻ എസ്.യു.വി ഡിഫൻഡർ വൈകാതെ തന്നെ ഷോറുമുകളിലെത്തുകയാണ്. പുറത്തിറങ്ങും മുമ്പ് തന്നെ ത ാരമായിരിക്കുകയാണ് ഡിഫൻഡറിപ്പോൾ. ഡാനിയൽ ക്രെയ്ഗ് നായകനാവുന്ന 25ാമത് ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ യിൽ ഡിഫൻഡറുമുണ്ടെന്ന വാർത്തകളാണ് എസ്.യു.വിയെ താരമാക്കിയത്. സിനിമയുടെ സംഘട്ടനരംഗങ്ങൾ എസ്.യു.വി ഉപയോഗിച്ച് ചിത്രീകരിക്കുന്നതിൻെറ വീഡിയോ പുറത്ത് വന്നിരുന്നു.
സിനിമയുടെ സ്റ്റണ്ട് കോ-ഓർഡിനേറ്റർ ലീ മോറിസണും സ്റ്റണ്ട് ഡ്രൈവർ ജെസ് ഹോക്കിൻസും കൂടി ഡിഫൻഡറിനെ ഓഫ് റോഡ് ചിത്രീകരണത്തിനായി തയാറാക്കുന്നതിൻെറ വീഡിയോയാണ് പുറത്ത് വന്നത്.
സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഡിഫൻഡർ ലാൻഡ് റോവറിെൻറ സ്ലോവാക്യയിലെ പ്ലാൻറിൽ ആദ്യമായി നിർമിച്ചതാണ്. ഡിഫൻഡറിൻെറ ഉയർന്ന വകഭേദമായ എക്സ് മോഡലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഏകദേശം 78,800 യൂറോയാണ് വില. ആസ്റ്റൺമാർട്ടിൻെറ കാറുകളാണ് ബോണ്ട് ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ആസ്റ്റൺമാർട്ടിനൊപ്പം ലാൻഡ് റോവറും ബോണ്ട് ചിത്രങ്ങളിലേക്ക് എത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.