ഇന്ത്യയിലെ ആദ്യ വനിത വർക്ക്ഷോപ്പുമായി മഹീന്ദ്ര
text_fieldsപൂർണ്ണമായും വനിതകൾ ജോലിക്കാരായെത്തുന്ന വർക്ക്ഷോപ്പിന് തുടക്കം കുറിച്ച് ഇന്ത്യൻ വാഹനിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര. ഒമ്പത് വനിതകളാണ് ജയ്പൂരിൽ പ്രവർത്തിക്കുന്ന മഹീന്ദ്ര വർക്ക്ഷോപ്പിലെ ജീവനക്കാർ. വനിത ജീവനക്കാരെ പ്രോൽസാഹിപ്പിക്കുന്നതിൻെറ ഭാഗമായാണ് മഹീന്ദ്രയുടെ നീക്കം.
സാങ്കേതിക വിദഗ്ധർ, സർവീസ് അഡ്വൈസർ, ഡ്രൈവർ, മാനേജർ, സെക്യൂരിറ്റി ഗാർഡ് തുടങ്ങി വർക്ക്ഷോപ്പിലെ ജോലികളെല്ലാം സ്ത്രീകളാണ് ചെയ്യുന്നത്. കമ്പനിയിൽ കൂടുതൽ വനിതാ ജീവനക്കാരെ എത്തിക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര ആരംഭിച്ച പിങ്ക്കോളർ പദ്ധതിയുടെ ഭാഗമായാണ് പുതിയ വർക്ക്ഷോപ്പും ആരംഭിച്ചത്.
ജീവനക്കാർക്ക് പരിശീലനം നൽകുേമ്പാൾ നൽകേണ്ടിയിരുന്ന ഫീസിൽ വനിതാ ജീവനക്കാർക്ക് മഹീന്ദ്ര ഇളവ് അനുവദിച്ചിരുന്നു. ട്രെയിനികളിൽ മൂന്നിലൊന്ന് സ്ത്രീകളെ നിയമിക്കണമെന്ന് മഹീന്ദ്ര ഡീലർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.