വലിച്ചു നീട്ടിയ ടി.യു.വി
text_fieldsഎന്താണ് മഹീന്ദ്രയുടെ യു.എസ്.പി(യുനിക് സെല്ലിങ് പ്രൊപ്പർട്ടി). തദ്ദേശീയൻ എന്നൊരു പരിഗണന ഇന്ത്യയിൽ മഹീന്ദ്രക്ക് ഉപഭോക്താക്കൾ നൽകുന്നുണ്ട്. അതുമാത്രം കൊണ്ട് ഒരു വാഹന കമ്പനിക്ക് ദീർഘകാലം പിടിച്ച് നിൽക്കാനാവില്ല. മുടക്കുന്ന പണത്തിന് നൽകുന്ന അധികമൂല്യമാണ് മഹീന്ദ്രയുടെ യഥാർഥ യു.എസ്.പി ടാറ്റയിൽനിന്ന് വ്യത്യസ്തമായി മാരുതിയോട് നേരിട്ട് മത്സരിക്കാൻ നിൽക്കാതെ തങ്ങളുടേതായ സർഗാത്മകത വാഹനങ്ങളിൽ കൊണ്ടുവന്ന് കച്ചവടത്തിൽ ആധിപത്യം ചെലുത്തുകയാണ് ആനന്ദ് മഹീന്ദ്രയുടെ കുട്ടികൾ ചെയ്യുന്നത്. കാണുേമ്പാൾ വിചിത്രമെന്ന് തോന്നാവുന്നതും ഏത് വിഭാഗത്തിൽപെടുത്തുമെന്ന് സംശയം തോന്നുന്നതുമായ വാഹനങ്ങളും കമ്പനി ഇറക്കാറുണ്ട്. കെ.യു.വി വൺ ഡബിൾ ഒ, വെരിറ്റൊവൈബ്, സുപ്രോ തുടങ്ങിയവയൊെക്ക ഇത്തരം സൃഷ്ടികളാണ്. ഇൗ നിരയിലേക്കാണ് ടി.യു.വി ത്രീ ഡബിൾ ഒ പ്ലസ് വരുന്നത്.
മിനി എസ്.യു.വിയെന്നൊക്കെ വിളിക്കാവുന്ന ടി.യു.വിയുടെ വലിച്ചു നീട്ടിയ വാഹനമാണിത്. കഷ്ടിച്ച് ഏഴുേപർക്ക് ഇരിക്കാവുന്ന ടി.യു.വിയെ ഒമ്പതുപേർക്ക് കയറാവുന്ന ജേമ്പാ വാഹനമാക്കി മാറ്റുകയാണ് മഹീന്ദ്ര ചെയ്തത്. വലുപ്പം കൂടുേമ്പാൾ മറ്റുചിലകാര്യങ്ങളിലും മാറ്റമുണ്ട്. പി ഫോർ, പി സിക്സ്, പി എയ്റ്റ് എന്നിങ്ങനെ മൂന്ന് വേരിയൻറുകളാണ് ടി.യു.വി പ്ലസിനുള്ളത്. 9.47ലക്ഷം മുതൽ 10.86 വരെയാണ് വില. 2.2ലിറ്റർ, നാല് സിലിണ്ടർ, ടർബൊ ഡീസൽ എൻജിനെ എം ഹോക്ക് 120ഡി എന്നാണ് വിളിക്കുന്നത്. ഇൗ എൻജിൻ 120 ബി.എച്ച്.പി കരുത്തും 280എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. മൈക്രാ ഹൈബ്രിഡ് ടെക്നോളജിയിൽ വരുന്ന എൻജിനിൽ ആറ് സ്പീഡ് ഗിയർബോക്സാണുള്ളത്.
ബ്രേക്ക് പവറിനെ എൻജിൻ കരുത്താക്കി മാറ്റാനുള്ള സാേങ്കതികതയും ഒരു എക്കോ മോഡും നൽകിയിട്ടുണ്ട്. രൂപത്തിൽ അൽപം നീണ്ട ടി.യു.വിയുടെ ചതുര വടിവ് തന്നെയാണ് പ്ലസിനും. പിന്നിൽ സ്പെയർ വീലുകൂടി വരുേമ്പാൾ വലിയൊരു വാഹനമായി പ്ലസ് മാറും. കുറഞ്ഞ വേരിയൻറായ പി ഫോറിൽ പവർ വിൻഡോകൾ, മാനുവൽ എ.സി, ടിൽറ്റ് ചെയ്യാവുന്ന സ്റ്റിയറിങ്ങ് വീൽ തുടങ്ങിയവയൊക്കെ വരും. രണ്ടാമത്തെ വേരിയൻറിൽ മുന്നിലെ ഇരട്ട എയർബാഗ്, എ.ബി.എസ് ഇ.ബി.ഡി, ബോഡി കളേർഡ് ബമ്പർ-ഗ്രില്ല്-ഹാൻഡിൽ-റിയർവ്യൂമിറർ, ഫാബ്രിക് അപ്ഹോൾസറി എന്നിവയുമുണ്ട്.
ഏറ്റവും ഉയർന്ന മോഡലായ പി എയ്റ്റിൽ ക്രോം ഗ്രില്ല്, ഫോഗ്ലാമ്പ്, 16 ഇഞ്ച് അലോയ് വീലുകൾ, ലെതർ അപ്പോൾസറി, ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെൻറ് സിസ്റ്റം, നാല് സ്പീക്കറും രണ്ട് ട്യൂട്ടറും ഉൾപ്പെടുന്ന മ്യൂസിക് സിസ്റ്റം, റിവേഴ്സ് കാമറയും സെൻസറുകളും, സ്റ്റിയറിങ്ങിലെ നിയന്ത്രണങ്ങൾ, കീലെസ്സ് സ്റ്റാർട്ടിങ്, ഉയരം നിയന്ത്രിക്കാവുന്ന സീറ്റുകൾ തുടങ്ങി അനേകം പ്രത്യേകതകളുണ്ട്. നിലവിൽ ഏറ്റവും പിന്നിൽ രണ്ടുപേർ മുഖാമുഖം നോക്കിയിരിക്കുന്ന വാഹനമാണ് ടി.യു.വി. പ്ലസിലെത്തിയാൽ ഇൗ രണ്ട് സീറ്റുകൾ കുേറക്കൂടി നീട്ടിയെടുത്തിരിക്കുന്നു. ഇപ്പോഴതിൽ നാലുപേർക്ക് ഇരിക്കാം. ഇപ്പോഴും ഒമ്പതുപേർ കേറിയാൽ ഇടുക്കമുള്ള വാഹനമാണ് ടി.യു.വി പ്ലസ്. മാരുതി ബ്രെസ്സയുടെ വിലക്ക് ഒമ്പതുപേർ കേറുന്ന വാഹനം എന്നത് തന്നെയാണ് പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.