കാറിനകത്തെ കോവിഡ് പ്രതിരോധ കവചങ്ങളുമായി മാരുതി
text_fieldsകാർ യാത്രയിൽ കോവിഡിൽനിന്ന് രക്ഷനേടാനായി മാരുതി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. കാർ കാബിൻ പ്രൊട്ടക്ടീവ് പാർട്ടീഷൻ, ഫൈസ് വൈസർ, ഡിസ്പോസബിൾ സ്പെക്ടക്ളസ് എന്നീ ഉൽപ്പന്നങ്ങളാണ് മാരുത ജെനുവിൻ ആക്സസറീസ് വഴി ലഭ്യമാക്കിയിരിക്കുന്നത്.
മുന്നിലെയും പിന്നിലെയും യാത്രക്കാരെ തമ്മിൽ വേർതിരിക്കുന്ന സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റാണ് കാർ കാബിൻ പ്രൊട്ടക്ടീവ് പാർട്ടീഷൻ. എർട്ടിഗ, എക്സ്.എൽ.6, സിയാസ്, എസ്-ക്രോസ്സ്, പഴയ മോഡൽ വാഗൺആർ, റിറ്റ്സ്, ഡിസയർ ടൂർ, സെലേരിയോ, ആൾട്ടോ തുടങ്ങിയ മോഡലുകൾക്ക് ഇവ ലഭ്യമാണ്. 549 മുതൽ 649 രൂപ വരെയാണ് ഇതിെൻറ വില. വിറ്റാര ബ്രെസയിലും ഈക്കോയിലും ഉടൻ തന്നെ ലഭ്യമാകും.
ഫൈസ് വൈസറിെൻറ വില 55 രൂപയാണ്. ഇത് ഉപയോഗിച്ചാൽ കണ്ണ്, മൂക്ക്, വായ എന്നിവക്ക് സംരക്ഷണം ലഭിക്കും. അണുബാധയേൽക്കുന്നതിൽനിന്നും പരിഹാരമേകും. ഡിസ്പോസബിളായിട്ടുള്ള കണ്ണടക്ക് 100 രൂപയാണ് വില. മാരുതിയുടെ ഷോറൂമുകളിൽ ഇവ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.