ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്ത; ചാർജിങ് സ്റ്റേഷനുകൾക്കായി ടാറ്റ പവറും എം.ജിയും കൈകോർക്കുന്നു
text_fieldsചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ നിരത്തുകൾ കീഴടക്കിയ വാഹന നിർമാതാക്കളാണ് എം.ജി മോട്ടാർ. ഹെക്ടറിെൻറ ചിറകിലേറിയായിരുന്നു മോറിസ് ഗാരേജ് എന്ന മുൻ ബ്രിട്ടീഷ് കമ്പനി ഇന്ത്യയിലെത്തിയത്. ഹെക്ടറിന് പിറകെ ഏവരെയും ഞെട്ടിച്ച് ഇസഡ്.എസ് ഇ.വി എന്ന ഇലക്ട്രിക് കാറായിരുന്നു എം.ജി നിരത്തിലിറക്കിയത്.
ഭാവി ഇലക്ട്രിക് വാഹനങ്ങളുടേതു കൂടിയാണെന്ന സൂചന നൽകിയാണ് ഈ കോംപാക്ട് എസ്.യു.വി ഇന്ത്യൻ നിരത്തുകളിൽ ചീറപ്പായാൻ തുടങ്ങിയത്. തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ കരുത്തേകാൻ ടാറ്റ പവറുമായി സഹകരിക്കുകയാണ് എം.ജി. ഇന്ത്യയിലുടനീളം തെരഞ്ഞെടുത്ത എം.ജി ഡീലർഷിപ്പുകളിൽ 50 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാർജറുകൾ വിന്യസിക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച് രണ്ട് കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
എം.ജി ഇസഡ്.എസ് ഇ.വി വാഹന ഉപഭോക്താക്കൾക്ക് പുറമെ മറ്റു കമ്പനിയുടെ വാഹനങ്ങൾക്കും ചാർജ് ചെയ്യാൻ സൗകര്യമുണ്ടാകും. CCS / CHAdeMO ചാർജിംഗ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങൾക്കാകും ചാർജ് ചെയ്യാൻ കഴിയുക. ന്യൂഡൽഹി-എൻസിആർ, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡീലർഷിപ്പുകളിൽ എം.ജി ഇതിനകം 50 കിലോവാട്ട് ഫാസ്റ്റ് ചാർജറുകൾ സ്ഥാപിച്ചിട്ടുണ്ട്.
ടാറ്റ പവറുമായി സഹകരിച്ച് ഇസെഡ് ചാർജ് ബ്രാൻഡിന് കീഴിൽ 19 വ്യത്യസ്ത നഗരങ്ങളിൽ 180ന് മുകളിൽ ചാർജിംഗ് പോയിൻറുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.