മൈക്രയും സണ്ണിയും ഇന്ത്യയിൽനിന്ന് വിടവാങ്ങുന്നുവോ?
text_fieldsനിസാെൻറ ജനപ്രിയ മോഡലുകളായ മൈക്രയും സണ്ണിയും കമ്പനിയുടെ ഇന്ത്യൻ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷ്യമായി. കൂടാതെ ടെറാനോയും മൈക്ര ആക്ടീവും സൈറ്റിൽനിന്ന് നീക്കിയിട്ടുണ്ട്. നിലവിൽ രണ്ട് വാഹനങ്ങൾ മാത്രമാണ് വെബ്സൈറ്റിലുള്ളത്. കിക്ക്സിെൻറ ബി.എസ് 6 വകഭേദവും പെർഫോർമൻസ് സ്പോർട്സ് കാറായ ജി.ടി-ആറും. പുതിയ കിക്സ് വരുന്നതിെൻറ ഭാഗമായാണ് ടെറാനോ നിരത്തൊഴിയുന്നതെന്നാണ് വിവരം.
ചെന്നൈയിലെ പ്ലാൻറിൽനിന്ന് 2010ലാണ് മൈക്ര ആദ്യമായി പുറത്തിറങ്ങിയത്. 2011ൽ സണ്ണിയും 13ൽ ടെറാനോയും അരങ്ങിലെത്തി. നിസാെൻറ മുഖമുദ്രയായിരുന്നു മൂന്ന് പ്രധാന വാഹനങ്ങളാണ് ഇപ്പോൾ വെബ്സൈറ്റിൽനിന്ന് നീക്കിയിരിക്കുന്നത്.
2.12 കോടിയാണ് ജി.ടി-ആറിെൻറ ഷോറൂം വില. 3.8 വി6 ഇരട്ട ടർബോ പെട്രോൾ എൻജിനാണ് ഇതിലുള്ളത്. പരമാവധി കരുത്ത് 562 ബി.എച്ച്.പിയും ടോർക്ക് 637എൻ.എമ്മുമാണ്.
1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനായിരിക്കും പുതിയ കിക്ക്സിലുണ്ടാവുക. 156 പി.എസ് കരുത്തും 254 എൻ.എം ടോർക്കും ഈ എൻജിൻ നൽകും. വി.ഡി.സി, ഇ.എസ്.സി, ട്രാക്ഷൻ കൺട്രോൾ സംവിധാനം തുടങ്ങി സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിലാകും. ക്രൂയിസ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റൻസ് തുടങ്ങിയ ഫീച്ചറുകളും കിക്ക്സിലുണ്ട്.
ഇത് കൂടാതെ മറ്റൊരു എസ്.യു.വി കൂടി ഉടൻ നിസാൻ ഇന്ത്യയിലെത്തിക്കും. ഇതിെൻറ ടീസർ ചിത്രങ്ങൾ മാസങ്ങൾക്ക് മുെമ്പ ജപ്പാൻ കമ്പനി പുറത്തുവിട്ടിരുന്നു. ഇപ്പോൾ നിരത്തൊഴിഞ്ഞ വാഹനങ്ങൾ ബി.എസ് 6 മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച് തിരിച്ചുവരുമോയെന്നാണ് വാഹനപ്രേമികൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.