പാതിയിൽ മുറിഞ്ഞ് പജേറൊയെന്ന സ്വപ്നം; വിടവാങ്ങുന്നത് എസ്.യു.വികളിലെ അതികായൻ
text_fieldsപജേറൊ, ചുവപ്പിലും വെളുപ്പിലും നമ്മെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച വാഹനം. മിത്സുബുഷിയെന്ന അസ്ഥിത്വത്തിനും അപ്പുറത്തേക്ക് വളർന്ന കരുത്തൻ. 2021 മുതൽ പജേറൊ നിർമിക്കേണ്ടതില്ലെന്ന മിത്സുബുഷിയുടെ തീരുമാനം ഒരുപാട് ഹൃദയങ്ങളെ തകർക്കുന്നുണ്ട്.
എല്ലാവരാലും സ്നേഹിക്കപ്പെടുകയും ആഗ്രഹിക്കപ്പെടുകയും ചെയ്ത ഒന്നായിരുന്നില്ല പജേറൊ. തന്നെ അറിഞ്ഞവരെ മോഹവലയത്തിലാക്കിയ ഗന്ധർവ്വനായിരുന്നു ഇയാൾ. എല്ലാവരും പജേറൊയിലേക്ക് അടുത്തിരുന്നില്ല. കൂടുതൽപേരും അകലെനിന്ന് കണ്ടു. പജേറോയിൽ വന്നിറങ്ങുന്നവരെ ഒരൽപ്പം ഭയത്തോടെയും ആരാധനയോടെയും നോക്കുന്ന കണ്ണുകൾ ഏറെയായിരുന്നു. സിനിമകളിൽ ഇവർ വില്ലന്മാരുടെ പ്രിയ വാഹനമായിരുന്നു. കുതിച്ചുവന്ന് ടയറുകൾ നിലത്തുരച്ച് നിർത്തി ചാടിയിറങ്ങുന്ന മുടിവളർത്തിയ തീഷ്ണമായ കണ്ണുള്ള മനുഷ്യരെ നായകനൊഴിച്ച് എല്ലാവർക്കും. പേടിയായിരുന്നല്ലൊ.
ഡെക്കാറിലെ വീരൻ
വാഹനലോകത്ത് ചില അലിഖിത നിയമങ്ങളുണ്ട്. ലോകം അംഗീകരിക്കുന്ന നിർമാതാക്കളാകണമെങ്കിൽ നിങ്ങൾ ചില പരീക്ഷകൾ പാസാകണം. റാലികൾ എന്നാണീ പരീക്ഷണങ്ങൾ അറിയെപ്പടുന്നത്. മലയാളത്തിൽ ഒാട്ടമത്സരങ്ങൾ എന്ന് പറയാം. വേഗത, ക്ഷമത, കരുത്ത് എന്നിവ പരീക്ഷിക്കുന്ന നിരവധി റാലികളും റേസുകളും ലോകത്തുണ്ട്. ഇതിലൊന്നാണ് ഡെക്കാർ റാലി.
യൂറോപ്പിെൻറ സ്വർഗമായ പാരീസിൽ നിന്നാരംഭിച്ച് ആഫ്രിക്കയിലൂടെ 20ഒാളം രാജ്യങ്ങൾ പിന്നിട്ട് 8000 കിലോമീറ്റർ താണ്ടുന്ന െഎതിഹാസിക റാലിയാണ് ഡെകാർ. ഒരു ദിവസം 800-900 കിലോമീറ്റർ സഞ്ചരിക്കണം. ലോകത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ പ്രതലമായ സഹാറയിലൂടെയാണ് റാലി കടന്നുപോകുന്നത്. മണ്ണും മണലും ചെളിയും കാടും മേടും മരുഭൂമിയുമെല്ലാം ഇതിനിടയിൽ താണ്ടണം.
ഡെക്കാറിലെ വീരനായിരുന്നു ഒരുകാലത്ത് പജേറൊ. 1985ലാണ് ആദ്യമായി പജേറൊ കാറുകളുടെ വിഭാഗത്തിൽ ഡെക്കാർ ജയിക്കുന്നത്. 92ലും 93ലും വീണ്ടും വിജയിച്ചു. 97ലും 98ലുമായിരുന്നു തുടർവിജയം. 2001മുതൽ 2007വരെ ഡെക്കാറിൽ പജേറൊയുടെ ജൈത്രയാത്രയായിരുന്നു. ഇവിടെ നിന്നാണ് കരുത്തനിൽ കരുത്തനെന്ന പ്രതിഛായ പജേറൊയെ തേടിയെത്തുന്നത്.
റഫ് ആൻഡ് ടഫ്
നാമിന്ന് കാണുന്ന ഫാൻസി എസ്.യു.വികളുണ്ടല്ലൊ. മനുഷ്യരുടെ എസ്.യു.വിയെന്ന സ്വപ്നം പൂവണിയിക്കാൻ വാഹനകമ്പനികൾ കാറുകളെ മേക്കപ്പൊെക്ക ഇട്ട് ഇറക്കുന്ന കുഞ്ഞൻ വാഹനങ്ങൾ, ഇതായിരുന്നില്ല പജേറൊ. ഫോർവീലിൽ കാടും മേടും താണ്ടുന്ന, ലാഡർഫ്രെയിം ഷാസിയിൽ ആടിയുലഞ്ഞ് അരക്കൊപ്പം വെള്ളത്തിൽ നീന്തിക്കയറുന്ന ഒന്നാന്തരം സ്പോർട്സ് യൂട്ടിലിറ്റി വാഹനമാണിത്. അകത്തും പുറത്തും ഒരുപാട് സുഖസൗകര്യങ്ങൾ പജീറൊ നൽകിയിരുന്നില്ല. ഒരുങ്ങിയിറങ്ങുേമ്പാൾ ഒന്ന് പൗഡർ പോലും ഇടാൻ കൂട്ടാക്കാത്ത മെരുങ്ങാത്ത ചിരിക്കാത്ത മനുഷ്യരോടാണിതിനെ താരതമ്യം ചെയ്യാനാകുന്നത്.
വശങ്ങളിൽ എഴുതിവച്ച പജേറൊ എന്ന പേര്, വലിയ ഗ്രില്ലുകൾ, സ്കിഡ് പ്ലേറ്റ്. ബോണറ്റിലെ എയർ ഇൻടേക്ക്, പിറകിൽ പിടിപ്പിച്ച സ്പെയർ വീലും ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ പടികളുമൊക്കെയായിരുന്നു ഇതിലെ ആഢംബരം. ഉള്ളിലെത്തിയാൽ തുളവീണ ഹെഡ്റെസ്റ്റുകൾ, പ്ലാസ്റ്റിക്കുകൊണ്ടുണ്ടാക്കിയ വിവിധ വാഹന ഭാഗങ്ങൾ, പൊടിക്ക് വുഡ് ഫിനിഷ് ഇതൊക്കെയായിരുന്നു ലക്ഷ്വറി.
പജേറൊ നൽകുന്ന ചില ടെക്നിക്കൽ ഫീച്ചറുകൾ രസകരമായിരുന്നു. സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം അറിയാൻ ആൾട്ടി മീറ്റർ, അന്തരീക്ഷ മർദം അളക്കുന്നതിന് ബോരാ മീറ്റർ, താപനില അറിയാൻ തെർമൊ മീറ്റർ എന്നിവയടങ്ങിയ മൾട്ടി മീറ്ററായിരുന്നു ഇതിൽ പ്രധാനം. അതെ, മരുഭൂമികളും മലകളും താണ്ടുകയായിരുന്നു പജേറോയുടെ ദൗത്യം.
റോഡുകളല്ല കാടുകളാണിവെൻറ ഇഷ്ട താവളമെന്ന് സാരം. ആദ്യമൊക്കെ പജേറൊ പൂർണ്ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. പിന്നീട് ഇന്ത്യയിൽ വാഹനഭാഗങ്ങൾ എത്തിച്ച് കൂട്ടിയോജിപ്പിക്കാൻ തുടങ്ങി.
ഒരു യുഗം അവസാനിക്കുന്നു
1982ൽ ആരംഭിച്ച പജേറൊ യുഗം 2020ൽ അവസാനിക്കുകയാണ്. 38 വർഷം നീണ്ട യാത്ര ജപ്പാനിൽ ഇപ്പോൾതന്നെ നിലച്ചിട്ടുണ്ട്. മിത്സുബുഷി ജപ്പാനിൽ പജേറോ വിൽപ്പന അവസാനിപ്പിച്ചു. വിദേശ രാജ്യങ്ങൾക്കുവേണ്ടി കുറഞ്ഞ അളവിൽ വാഹനം നിർമിക്കുന്നുണ്ടെന്ന് മാത്രം. 2021ൽ അതും അവസാനിക്കും. വിൽപ്പന ഇടിഞ്ഞതും ചെലവുകുറയ്ക്കൽ നീക്കവുമാണ് പജേറൊ വിൽപ്പന നിർത്താൻ കാരണം.
റെനൊ-നിസാൻ-മിത്സുബുഷി എന്നിവർ ഇപ്പോൾ ഒരുമിച്ചാണ് വാഹന വ്യവഹാരങ്ങൾ നടത്തുന്നത്. 100ബില്യൺ ഡോളറിെൻറ ചിലവുകുറയ്ക്കൽ പരിപാടികൾക്കാണ് ഇവർ പദ്ധതിയിടുന്നത്. നാല് തലമുറ വാഹനങ്ങളാണ് പജേറൊ ഇതുവരെ പിന്നിട്ടത്. 70 രാജ്യങ്ങളിൽ വിറ്റഴിച്ചു. നഷ്ടപ്പെടുന്നത് വിശ്വസിക്കാനാവുന്നൊരു സുഹൃത്തിനെയാണ്. ഏത് പ്രതിസന്ധിയിലും കൈവിടില്ലെന്ന് ഉറപ്പുള്ള കൂട്ടുകാരനെ. വേദനയോടെയാണെങ്കിലും ഇൗ കരുത്തനോട് വിടപറയാതിരിക്കാൻ നമ്മുക്ക് ആവില്ലല്ലൊ. സയോനാര പജേറോ സയോനാര...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.