ഒാേട്ടായിൽ വാഷ്ബേസിൻ മുതൽ സാനിറ്റൈസറും ഡസ്റ്റ്ബിന്നും വരെ, നീ പൊന്നപ്പനല്ലെട, തങ്കപ്പനാണെന്ന് ആനന്ദ് മഹീന്ദ്ര
text_fieldsമൂന്ന്വീലുള്ള ഒരു വാഹനത്തിൽ എന്തൊക്കെയാവാം. മുംബൈയിൽ ഒാടുന്ന ഇൗ ഒാേട്ടാറിക്ഷകണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാരും പിന്നെ ആനന്ദ് മഹീന്ദ്രയും. ഒാേട്ടായിൽ വൈഫൈയും വാഷ്ബേസിനും മുതൽ ബ്ലൂ ടൂത്ത് സ്പീക്കറും പ്യൂരിഫൈഡ് വാട്ടറുംവരെയുണ്ട്. കൈ കഴുകുന്നവർക്ക് ഹാൻഡ്വാഷും കൈ നനയാൻ ഇഷ്ടമില്ലാത്തവർക്ക് സാനിറ്റൈസറും ഉണ്ട്.
ചൂടകറ്റാൻ ഫാനും കാലുകൾ വൃത്തിയായിരിക്കാൻ കാർപെറ്റും മാലിന്യം നിക്ഷേപിക്കാൻ രണ്ടുതരം ഡസ്റ്റ് ബിന്നുകളുമുണ്ട്. ഫോൺ ചാർജ് ചെയ്യാനും ടിവി കാണാനും സൗകര്യമുണ്ട്. മനസ് മടുപ്പിക്കുന്ന കാഴ്ചകൾകണ്ട് മടുത്തവർക്ക് ആശ്വാസം നൽകാൻ പൂച്ചെടികൾ ചട്ടികളിൽ സ്ഥാപിച്ചിട്ടുണ്ട്. ഒാേട്ടായുടെ ഉടമയുടെ പേര് സത്യവാൻ ഗീഥേ. തെൻറ ഒാേട്ടായെ അദ്ദേഹം വിളിക്കുന്നത് ‘ഹോം സിസ്റ്റം’ എന്നാണ്.
വീട്ടിലുള്ള സൗകര്യമെല്ലാം തെൻറ യാത്രക്കാർക്ക് ലഭിക്കണമെന്നാണ് സത്യവാെൻറ സങ്കൽപ്പം. 2019 അവസാനമാണ് ഒാേട്ടാ ഇത്തരത്തിൽ പരിഷ്കരിക്കുന്നത്. വിവിധ സൗകര്യങ്ങൾകൂടാതെ സ്വഛ് ഭാരത് സംബന്ധിച്ചും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടും ബോധവത്കരണവും സത്യവാൻ നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ഒാേട്ടായിൽ എഴുതിവച്ചിട്ടുണ്ട്.
മറ്റൊരു പ്രത്യേകത മുതിർന്ന പൗരന്മാർക്ക് ഒരു കിലേമീറ്റർ വരെയുള്ള ഒാട്ടങ്ങൾ സൗജന്യമാണ് എന്നതാണ്. നവദമ്പതികൾക്ക് പൂർണ്ണമായ സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഒാേട്ടാ ശ്രദ്ധയിൽെപ്പടാൻ കാരണം മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ്. അദ്ദേഹം സത്യവാെൻറ ഒാേട്ടായുടെ വീഡിയൊ ട്വിറ്ററിൽ ഷെയർ ചെയ്യുകയായിരുന്നു. മൂന്നര ലക്ഷം പേരാണ് ട്വിറ്ററിലൂടെ വീഡിയൊ കണ്ടത്.
One silver lining of Covid 19 is that it’s dramatically accelerating the creation of a Swachh Bharat...!! pic.twitter.com/mwwmpCr5da
— anand mahindra (@anandmahindra) July 10, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.