ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങിയ വാഹനങ്ങൾ ഇവയാണ്
text_fieldsലോക്ക്ഡൗൺ കാലം വാഹന വിപണിയെ ഉലച്ചത് കുറച്ചൊന്നുമല്ല. ഇന്ത്യയിൽ ഒരുപാട് വാഹനങ്ങൾ ഈ സമയത്ത് പുറത്തിറങ്ങ ാൻ അണിയറയിൽ ഒരുങ്ങിനിൽക്കുകയായിരുന്നു. അതിനിടയിലാണ് കോവിഡ് വന്ന് എല്ലാം റിവേഴ്സ് ഗിയറിലേക്ക് തള്ളിയ ിട്ടത്. എന്നാൽ, ഈ സമയത്തും ചില കമ്പനികൾ പുതിയ മോഡലുകൾ പുറത്തിറക്കി. സാധാരണഗതിയിൽ വലിയ പരിപാടികൾ സംഘടിപ്പിച്ച ാണ് പുതിയ പടക്കുതിരകളെ പുറത്തിറക്കാറ്. ലോക്ക്ഡൗൺ കാലം ഇത്തവണ പലരും ഓൺലൈൻ വഴിയാണ് വാഹനങ്ങൾ അവതരിപ്പിച്ചത ്. ഇതോടൊപ്പം ഓൺലൈനായി വാഹനങ്ങൾ വാങ്ങാനുള്ള സൗകര്യങ്ങളും ഹ്യുണ്ടായ് പോലുള്ള കമ്പനികൾ ഏർപ്പെടുത്തിയിട്ട ുണ്ട്.
ഹെക്ടർ ബി.എസ് 6 ഡീസൽ
ഏപ്രിൽ പത്തിനാണ് എം.ജി ഹെക്ടർ ബി.എസ് 6 ഡീസൽ വാഹനം പുറത്തിറക് കിയത്. 13.88 ലക്ഷം മുതൽ 17.72 ലക്ഷം വരെയാണ് ഷോറൂം വില. പഴയ ബി.എസ് 4 മോഡലിനേക്കാൾ 44,000 രൂപ വർധിച്ചു. ബി.എസ് 6 പെട്രോൾ മോഡൽ ഫെബ്രുവരിയിൽ തന്നെ ചൈനീസ് കമ്പനി പുറത്തിറക്കിയിരുന്നു. പെട്രോൾ മോഡലിന് 26,000 രൂപയാണ് വർധിച്ചത്. ഡീസൽ എൻജിെൻറ കരുത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. രണ്ട് ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിൻ പരമാവധി 168 ബി.എച്ച്.പിയും 350 എൻ.എം ടോർക്കും നൽകും.
സെലേരിയോ എക്സ് ബി.എസ് 6
മാരുതി ഏപ്രിൽ രണ്ട് മുതലാണ് സെലേരിയോ എക്സ് ബി.എസ് 6 മോഡൽ തങ്ങളുടെ െവബ്സൈറ്റിൽ ഉൾപ്പെടുത്തിയത്. 4.90 ലക്ഷം മുതൽ 5.67 ലക്ഷം രൂപ കൊടുത്ത് ഈ വാഹനം സ്വന്തമാക്കാം. പഴയ മോഡലിനേക്കാൾ 15,000 രൂപായാണ് വർധിച്ചത്. 1.0 ലിറ്റർ, 3 സിലിണ്ടർ എൻജിൻ തന്നെയാണ് ഈ ഹാച്ച്ബാക്കിനെ ചലിപ്പിക്കുക. 66 ബി.എച്ച്.പിയും 90 എൻ.എം ടോർക്കും ഈ എൻജിൻ നൽകും. മാനുവൽ, ഓട്ടോമാറ്റിക് വേരിയൻറുകൾ പുതിയ സെലേരിയോയിലും ലഭ്യമാണ്. രണ്ട് വേരിയൻറിലും 21.63 കിലോമീറ്റർ വരെ മൈലേജ് പ്രതീക്ഷിക്കാം.
നെക്സൺ എക്.ഇസഡ് പ്ലസ് (എസ്)
ടാറ്റയുടെ ജനപ്രിയ ഹാച്ച് ബാക്കായ നെക്സണിൽനിന്ന് പുതിയ വേരിയൻറ് കൂടി കമ്പനി അവതരിപ്പിച്ചു. നെക്സൺ എക്.ഇസഡ് പ്ലസ് (എസ്) പെട്രോൾ മോഡലിന് 10.10 ലക്ഷവും ഡീസൽ മോഡലിന് 11.60 ലക്ഷവുമാണ് ഷോറൂം വില. നിലവിലുണ്ടായിരുന്ന എക്സ്.ഇസഡ് പ്ലസിനും എക്സ്.ഇസഡ് പ്ലസ് (ഒ) വേരിയൻറിനും ഇടയിലാണ് പുതിയ അവതാരത്തിെൻറ സ്ഥാനം. ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, റെയിൻ സെൻസിങ് വൈപ്പേഴ്സ്, ക്രൂയിസ് കൺട്രോൾ, മൾട്ടി ഡ്രൈവ് മോഡ്സ്, പിന്നിലെ എ.സി വെൻറുകൾ, ഓട്ടോമാറ്റിക് ൈക്ലമറ്റ് കൺട്രോൾ, സ്മാർട്ട് കീ പുഷ് ബട്ടൺ എന്നിവയെല്ലാം പുതിയ മോഡലിെൻറ സവിശേഷതകളാണ്.
ഹ്യുണ്ടായ് വെർണ
ദിവസങ്ങൾക്ക് മുമ്പാണ് ഹ്യുണ്ടായി മുഖംമിനുക്കിയ വെർണയെ അവതരിപ്പിച്ചത്. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എൻജിൻ വകഭേദങ്ങളുമായാണ് വെർണയെത്തുന്നത്. മൂന്ന് എൻജിനുകളും ബി.എസ് 6 നിലവാരത്തിലുള്ളതാണ്. ബേസിക് പെട്രോൾ മോഡലായ ‘എസ്’ വേരിയൻറിന് 9.30 ലക്ഷമാണ് ഷോറൂം വില. 10.65 ലക്ഷം മുതൽ 15.09 ലക്ഷം വരെയാണ് ഡീസൽ വേരിയൻറുകളുടെ വില. ടർബോ പെട്രോൾ മോഡലിൽ എസ്.എക്സ് (ഒ) എന്ന ഒപ്ഷൻ മാത്രമാണ് ലഭിക്കുക. 13.99 ലക്ഷമാണ് ഇതിൻെറ ഷോറൂം വില.
പഴയ മോഡലിനേക്കാൾ ഒരുപാട് പരിഷ്കാരങ്ങളാണ് വെർണയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പിലെ ഗ്രില്ലിനടക്കം മാറ്റങ്ങൾ വന്നു. ഇരുനിറത്തിലുള്ള അലോയ് വീൽ കൂടുതൽ അഴകേകുന്നു. പിന്നിൽ വരുത്തിയ പരിഷ്കാരങ്ങളും കൂടുതൽ ചന്തം നൽകുന്നു. അകത്തും എണ്ണിയാലൊതുങ്ങാത്ത സവിശേഷതകളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. എട്ട് ഇഞ്ച് ഇൻഫോടെയിൻമെൻറ് സംവിധാനം ഡാഷ് ബോർഡിൽ ഉയർന്നുനിൽപ്പുണ്ട്. മുന്നിലെ വെൻറിലേറ്റഡ് സീറ്റുകൾ, വയർലെസ് മൊബൈൽ ഫോൺ ചാർജിങ്, സൺറൂഫ്, വോയ്സ് കമാൻഡടക്കമുള്ള 45 ഫീച്ചറുകൾ അടങ്ങിയ ബ്ലൂലിങ്ക് കണക്റ്റിവിറ്റി സംവിധാനം എന്നിവയെല്ലാം വെർണയെ മികവുറ്റതാക്കുന്നു.
ബൊലേറോ ബി.എസ് 6
മാർച്ച് 25നാണ് മഹീന്ദ്രയുടെ പരിഷ്കരിച്ച ബൊലേറോ പുറത്തിറക്കിയത്. 7.76 ലക്ഷം മുതൽ 8.78 ലക്ഷം വരെയാണ് ഷോറൂം വില. 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ ബി.എസ് 6 ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്. 75 ബി.എച്ച്.പിയും 210 എൻ.എം ടോർക്കും ഈ എൻജിൻ കരുത്ത് നൽകും. പഴയ മോഡലിനേക്കാൾ ഒരുപാട് മാറ്റങ്ങൾ ബൊലേറോയിൽ സംഭവിച്ചിട്ടുണ്ട്. മുന്നിലെ ബംബർ സ്കോർപിയോയെ ഓർമിപ്പിക്കും. എയർ ഡാം, ഫോഗ് ലാമ്പ് എന്നിവയുൾപ്പെട്ട ബംബറിെൻറ ഡിസൈനിങ് ഏറെ മികച്ചതാണ്. പിന്നിൽ ടെയിൽ ലാമ്പിനടക്കം വ്യത്യാസം വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.