വാഹനം നിരത്തിലിറക്കുേമ്പാൾ മാത്രമല്ല, അതിനു മുമ്പും ശ്രദ്ധിക്കാൻ ഏറെയുണ്ട്...
text_fieldsപുതിയ ഒരു വണ്ടി കണ്ടാൽ കൗതുകത്തോടെ തൊട്ടു നോക്കാനും പറ്റിയാൽ അതിനുമുമ്പിൽ നിന്ന് ഒരു സെൽഫിയെടുക്കാനും ഒ രു മടിയുമില്ലാത്തവരാണ് നമ്മളൊക്കെ. അപൂർവവും ജനപ്രീതിയുള്ളതുമായ പഴയ വാഹനങ്ങളോടുള്ള പ്രേമവും അങ്ങനെതന്നെ. വാഹനങ്ങൾ ഒാടിക്കാൻ ആഗ്രഹിക്കാത്തവർ വളരെ വിരളമായിരിക്കും. ഗിയറുള്ള വാഹനം ഒാടിക്കാൻ പഠിക്കുന്ന സമയങ്ങളിൽ ഒാരോ ഗിയറും മനസിൽ എണ്ണിയെണ്ണി മാറ്റിയവരായിരുന്നു നാമോരോരുത്തരും. ‘ഗിയറെവിടെ, ക്ലച്ചെവിടെ’ എന്ന ശ്രീനിവാസെൻറ കോമഡി കണ്ടു ചിരി വരുമെങ്കിലും നമ്മെളാക്കെ വണ്ടി ഒാടിക്കാൻ പഠിച്ചത് വീഡിയോയിൽ പകർത്തപ്പെട്ടിരുന്നുവെങ്കിൽ ചിരി മാത്രമല്ല, കരച്ചിലും വന്നേക്കാമെന്നു മാത്രം. കാറിെൻറ ക്ലച്ചും ബ്രേക്കുമൊക്കെ താഴേക്ക് കുനിഞ്ഞുനോക്കി മാറ്റിയതൊക്കെ ഇന്ന് പലർക്കും ‘നൊസ്റ്റു’ സ്മരണകളായി നിലനിൽക്കുന്നുണ്ടാകാം.
അറിയാമായിട്ടും മറക്കുന്നവ-
ഒരു വാഹനം കൈകാര്യം ചെയ്യുേമ്പാൾ നാം അശ്രദ്ധ കൊണ്ട് മറക്കുന്നതും അറിയാതെ മറന്നുപോകുന്നതുമായ നിരവധി കാര്യങ്ങളുണ്ട്. വാഹനം യാത്രയിലായിരിക്കുേമ്പാൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അനവധിയുണ്ട്്, എന്നാൽ ഒരു വാഹനം യാത്രക്ക് ഇറക്കുന്നതിനു മുമ്പും നിരവധി പരിശോധനകൾ നടത്തേണ്ടതുണ്ട്. ഏറ്റവും നിസ്സാരമായി ഒരുദാഹരണം പറഞ്ഞാൽ ഒരു ബൈക്കിൽ (പ്രത്യേകിച്ച് ബുള്ളറ്റ്) ഒരാൾ നമ്മുെട വീട്ടിലേക്ക് വരുന്നു എന്ന് വിചാരിക്കുക, കുട്ടികളൊക്കെ ഉള്ള വീടാണെങ്കിൽ കൗതുകത്തിന് ബൈക്കിെൻറ പുറത്ത് കയറാനും മറ്റും ശ്രമിക്കും. ബുള്ളറ്റ് പോലെയുള്ള ചില ഇരുചക്രവാഹനങ്ങളുടെ സൈലൻസർ (പുകക്കുഴൽ) എക്സ്ഹോസ്റ്റ് ഷീൽഡില്ലാതെയാണ് കമ്പനി പുറത്തിറക്കുന്നത്. ഒാടി വന്ന വാഹനത്തിെൻറ സൈലൻസർ ചുട്ടു പഴുത്ത നിലയിലാകുമുണ്ടാവുക.
ഇതറിയാതെ അതിൽ സ്പർശിച്ചാലുള്ള അവസ്ഥ ദയനീയമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇനി വാഹനം സ്കൂട്ടർ ആണെന്നിരിക്കെട്ട. കുട്ടികളുള്ള വീടുകളിലോ മറ്റോ നിർത്തിയിടുന്ന സ്കൂട്ടറുകളിൽ യാതൊരു കാരണവശാലും താക്കോൽ ഇഗ്നീഷനിൽ സൂക്ഷിക്കാൻ പാടില്ല. ഇത് ഒാൺ ആക്കിയ ശേഷം സെൽഫ് കീയെങ്ങാനും പിടിച്ചു തിരിച്ച് ആക്സിലേറ്റർ പിരിച്ചാൽ വാഹനം കയ്യിൽ നിൽക്കില്ല, പ്രത്യേകിച്ചും ഒാടിക്കാൻ അറിവില്ലാത്ത പിഞ്ചുകുട്ടികളോ മറ്റോ ആണെങ്കിൽ. സൈഡ് സ്റ്റാൻറ് തട്ടാൻ മറന്നുപോകുന്നത് എത്ര വിദഗ്ധനായ റൈഡർക്കും പറ്റാവുന്ന അബദ്ധമാണ്. സൈഡ് സ്റ്റാൻറ് മാറ്റുന്നതു വരെ ആധുനിക ഇരുചക്ര വാഹനങ്ങളിൽ മിക്കതിലും റെഡ് കളർ ലൈറ്റ് ഇൻസ്ട്രുമെൻറ് പാനലിൽ തെളിഞ്ഞുനിൽക്കുമെങ്കിലും അതൊന്നും തിരക്കുപിടിച്ച് വാഹനം പുറത്തേക്കിറക്കുേമ്പാൾ ശ്രദ്ധിക്കണമെന്നില്ല.
വാഹനം യാത്രക്കായി ഇറക്കുന്നതിനു മുമ്പ് ടയറുകളുടെ മർദ്ദം, ലൈറ്റുകൾ വർക്കിംഗ് കണ്ടീഷനിലാണോ, ബ്രേക്കുകളുെട കാര്യക്ഷമത, ആർ.സി ബുക്ക് അടക്കമുള്ള രേഖകൾ വാഹനത്തിലുേണ്ടാ, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതാണോ എന്നതൊന്നും പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. രാത്രികാലങ്ങളിലും മറ്റും വാഹനത്തിെൻറ ബാക്ക്ലൈറ്റ് തെളിയാത്ത അവസ്ഥ വൻഅപകടങ്ങൾക്കുപോലും ഇടയാക്കുന്നതാണ്.
അപകടം- വാഹനം ഒാടിക്കുക എന്നതല്ലാതെയുള്ള മറ്റെന്ത് പ്രവൃത്തിയും...
വാഹനം ഓടിക്കുമ്പോൾ മറ്റൊന്നിലും ഏർപ്പെടാതെ റോഡിലെ സിഗ്നൽ ബോർഡ്സും, എതിരെയും വശങ്ങളിൽ നിന്നും പുറകിൽ നിന്നും വരുന്നതായ വാഹനങ്ങളെയും കാൽനടയാത്രികരെയും ശ്രദ്ധിച്ച് വേണം പോകാൻ. ഫോൺ കോളുകൾ വന്നാൽ വാഹനം ഒതുക്കി നിർത്തി മാത്രം സംസാരിക്കുക. ബ്ലൂടുത്ത് ഉൾപ്പെടെയുള്ള ഹാൻഡ്സ് ഫ്രീ ഡിവൈസുകൾ വഴി സംസാരിച്ചുകൊണ്ട് വാഹനം ഒാടിക്കുന്നത് നിരത്തിലെ പതിവ് കാഴ്ചയാണ്. സത്യത്തിൽ വാഹനം ഒാടിക്കുക എന്നതല്ലാതെയുള്ള മറ്റെന്ത് പ്രവൃത്തിയും ഡ്രൈവിങ്ങിൽ ശ്രദ്ധ മാറ്റാനിടയാക്കുമെന്നതാണ് യാഥാർഥ്യം.
നിസ്സാരമെന്ന് തോന്നിപ്പിക്കുമെങ്കിലും മ്യൂസിക് സിസ്റ്റത്തിലെ പാട്ടു മാറ്റുന്നതോ വോളിയം ലെവൽ മാറ്റുന്നതിനോ ആണെങ്കിൽ പോലും ഒാടിക്കൊണ്ടിരിക്കുന്ന വാഹനം സൈഡ് ആക്കിയതിനുശേഷം ചെയ്യുന്നതാണ് ആരോഗ്യകരമായ ഡ്രൈവിങ് ശീലം. അതുപോലെ തന്നെയാണ് വാഹനത്തിെൻറ ഹോൺ. ചിലയാളുകൾ എന്തോ വാശി തീർക്കും പോലെയാണ് ട്രാഫിക് സിഗ്നലിൽ ചുവപ്പ് കത്തി നിൽക്കുന്ന വേളയിൽ േപാലും നിർത്താതെ ഹോൺ മുഴക്കിക്കൊണ്ടിരിക്കുന്നത്. ഒരേസമയം നിരർഥകവും അരോചകവുമായ ദുശ്ശീലമാണിത്.
നമ്മുടെ വണ്ടിയല്ലേ ഇഷ്ടമുള്ള പോലെ ഒാടിക്കാമെന്ന ചിന്തകളൊക്കെ വീട്ടുപടിക്കൽ ഉപേക്ഷിച്ച ശേഷമേ നിരത്തിലേക്ക് വാഹനവുമായി ഇറങ്ങാൻ പാടുള്ളൂ. പ്രത്യേകിച്ചും മദ്യപിച്ചുള്ള ഡ്രൈവിംഗ് നമ്മുടെ ചിന്തയെയും കാഴ്ചയെയും മന്ദീഭവിപ്പിക്കുകയും ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതാണെന്നുമുള്ളതിന് അടുത്തയിടെയുണ്ടായതുൾപ്പെടെ നിരവധി അപകടങ്ങൾ തെളിവായി നമുക്ക് മുന്നിലുണ്ട്. മദ്യപിച്ചിരിക്കുകയാണെങ്കിൽ മറ്റേതെങ്കിലും യാത്ര മാർഗങ്ങൾ തേടുകയോ അല്ലെങ്കിൽ ഡ്രൈവറെ നിയോഗിക്കുകയോ ചെയ്യുന്നതു വഴി നിങ്ങൾ റോഡിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്ക് ദുരന്തങ്ങൾ വരുത്താതിരിക്കുകയാണ് ചെയ്യുന്നത് എന്നതും ഒാർക്കുക എല്ലായ്പ്പോഴും.
വാഹനത്തിൽ കയറിയാൽ ഉടൻ സേഫ്റ്റി ബെൽറ്റ് ധരിക്കുക. ഡ്രൈവർ ആയാലും സഹയാത്രികരായാലും അപകടം ഉണ്ടായാൽ തെറിച്ച് വീഴാതിരിക്കാനും ഗുരുതര പരുക്കുകൾ ഒരു പരിധി വരെ കുറയ്ക്കാനും സീറ്റ് ബെൽറ്റ് കൊണ്ട് കഴിയും.
ശ്രദ്ധിക്കൂ-എന്തു ടൈപ്പ് വാഹനമായാലും ഒാവർലോഡ് ഒഴിവാക്കണം...
ഇരുചക്രവാഹനത്തിലൊക്കെ നാലുപേർ കയറിപ്പോകുന്നത് കൗമാരക്കാർക്കിടയിൽ ഇന്ന് ഒരു സ്റ്റൈലിെൻറ ഭാഗം പോലുമായിരിക്കുന്നു എന്ന വിചിത്ര വസ്തുതയാണ് നിലവിൽ കണ്ടുകൊണ്ടിരിക്കുന്നത്. ബൈക്കിലായാലും കാറിലായാലും ഓവർലോഡ് പ്രോത്സാഹിപ്പിക്കരുത്. എന്തു ടൈപ്പ് വാഹനമായാലും അതിെൻറ കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമേ ആളുകൾ ഉണ്ടാകാൻ പാടുള്ളൂ.
*ഒാർക്കുക-കൂടുതൽ ദൂരം വിശ്രമിക്കാതെ ഡ്രൈവ് ചെയ്യുന്നയാളല്ല മികച്ച ഡ്രൈവർ...
കനത്ത മഴയും കാറ്റും ഉള്ള കാലാവസ്ഥയിൽ മാത്രമല്ല മഞ്ഞുകാലത്തും രാത്രി സഞ്ചാരങ്ങൾ നിയന്ത്രിക്കണം. മഴക്കാലത്ത് മരങ്ങൾ ഒടിഞ്ഞു വീഴാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനും ഉള്ള സാധ്യതകൾ തള്ളിക്കളയരുത്.യാത്രവേളയിൽ ഉറക്കം തോന്നിയാൽ വാഹനം ഒതുക്കി നിർത്തി കുറഞ്ഞത് 30 മിനിറ്റ് എങ്കിലും വിശ്രമിച്ച് മാത്രം യാത്ര പുനരാരംഭിക്കുക.
ഉറക്കം വന്നാൽ വിശ്രമിക്കുക. ഏറ്റവും കൂടുതൽ ദൂരം വിശ്രമിക്കാതെ ഡ്രൈവ് ചെയ്യുന്നയാളല്ല മികച്ച ഡ്രൈവർ. യാത്രയ്ക്കിടെ ഉറക്കം വന്നാൽ വാഹനം പ്രധാന പാതയിൽ നിന്നും മാറ്റി ചെറിയ ഇടവഴികളിലോ സർവീസ് റോഡിലോ പാർക്ക് ചെയ്തു ഉറങ്ങുക. ഒരിക്കലും തിരക്കേറിയ പ്രധാന പാതയുടെ അരികിൽ വണ്ടി ഇട്ട് ഉറങ്ങരുത്. മറ്റു വാഹനങ്ങൾ വന്നിടിച്ചുള്ള അപകടം ഇങ്ങനെ ഒഴിവാക്കാം.
കാത്തോളണേ, തല ‘മ്മടെ’യാണ്...
ഇരുചക്ര വാഹന അപകടങ്ങളില്‍പ്പെട്ട് മരിച്ചവരില്‍ നല്ലൊരു ശതമാനവും ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചവരാണ്.
ഒട്ടും സ്ഥിരതയില്ലാത്ത ടയറിെൻറ ഏതാനും ഭാഗത്തിന് മാത്രം റോഡുമായി ബന്ധമുള്ള എപ്പോഴും നമ്മളെ മറിച്ചിടാവുന്ന ഒരുവാഹനമാണ് ബൈക്കും സ്കൂട്ടറും. ഇരുചക്രവാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും തലയ്ക്കുള്ള കവചമായ ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പിട്ട് ധരിക്കേണ്ടതാണ്. അതുവഴി തലയ്ക്കുള്ള ആഘാതം ഗണ്യമായി കുറയ്ക്കാനാകും.
അറിയുമോ, വൺവേ റോഡിെൻറ അർഥം പോലുമറിയാത്തവരുണ്ട്...
മറ്റൊന്ന് വൺവേ സംവിധാനമുള്ള ഹൈവേകളിലും മറ്റും വാഹനം വലതുവശത്തുകൂടിയും ഇടതുവശത്തുകൂടിയുമെല്ലാം മാറിമാറി
ഒാടിക്കുന്ന ശീലമാണ്. ഏതു റോഡാണെങ്കിലും നമ്മുടെ ട്രാഫിക് നിയമപ്രകാരം
റോഡിെൻറ ഇടതുവശം ചേര്‍ന്ന് മാത്രമേവാഹനം ഓടിക്കാവൂ. വൺവേ റോഡിലെ വലതുവശത്തെ ലൈൻ ഒാവർടേക്ക് ചെയ്യാൻ മാത്രമുള്ളതാണെന്ന് പലർക്കും അറിയുക പോലുമില്ല. മറ്റു വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതു വശത്തുകൂടി മാത്രം ചെയ്യുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്ത് വണ്ടി ഓടിക്കരുത്.
വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനോ, നിര്‍ത്തുന്നതിനോ അല്പം മുമ്പോ തന്നെ സിഗ്നല്‍ കൊടുക്കുകയും, പുറകില്‍ നിന്നു വരുന്ന വാഹനങ്ങളും എതിരെ നിന്നുള്ള വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടം ഉണ്ടാവില്ല എന്നുറപ്പായ ശേഷം വശങ്ങളിലേക്ക് തിരിയുകയോ ഓവര്‍ടേക്ക് ചെയ്യുകയോ, നിര്‍ത്തുകയോ ചെയ്യുക.
മറക്കാതിരിക്കുക-പിന്നിലിരിക്കുന്നയാളല്ല സിഗ്നൽ കാേട്ടണ്ടത്...
യാതൊരു കാരണവശാലും പിന്നിലെ യാത്രികന്‍ കൈകൊണ്ട് സിഗ്നല്‍ കാണിക്കാന്‍ പാടുള്ളതല്ല. അതിനുള്ള കാരണം വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മനോധര്‍മ്മം അറിയാതെ കാട്ടുന്ന സിഗ്നല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നുള്ളതിനാലാണ്.
ഹെഡ്ലൈറ്റ് ഡിം ആക്കാൻ പ്രത്യേക സ്വിച്ചൊക്കെ വണ്ടിയിലുണ്ടോ?...
രാത്രിയില്‍ നഗരാതിര്‍ത്തിയില്‍ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്നത് എത്രപേർക്ക് അറിയാം. മറ്റുള്ള ഇടങ്ങളില്‍ എതിര്‍ വശത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് നിർബന്ധമായും ലൈറ്റ് ഡിം ചെയ്ത് കൊടുക്കൽ ശീലിക്കുക, എതിരെ വരുന്നവൻ ആവശ്യമുണ്ടെങ്കിൽ ആദ്യം ഡിം െചയ്യെട്ട, ശേഷം മാത്രമേ താൻ ഡിം ചെയ്തുെകാടുക്കൂ എന്നൊക്കെ അഹന്ത പുലർത്തുന്നവരുണ്ട്. നമ്മുടെ വണ്ടിയുെട തീവ്രപ്രകാശം കണ്ണിലേക്ക് അടിച്ചുകയറി എതിരേ വരുന്ന വാഹനം ഇടിച്ചുകയറുന്നതിനേക്കാൾ എത്രയോ ചെറുതാണ് നിസ്സാരമായി ലൈറ്റൊന്ന് ഡിം ചെയ്തുകൊടുക്കുക എന്നത്. ഇക്കാര്യത്തിൽ ഏറ്റവും രസാവഹമായ കാര്യങ്ങളിലൊന്ന് കാറിലും മറ്റും ലൈറ്റ് ഡിം െചയ്യേണ്ടതെവിടെയെന്നോ അതിെൻറ സ്വിച്ച് എവിടെയെന്നോ അറിയാത്ത ലൈസൻസ്ധാരികളാണ് ഇവിെടയുള്ളത് എന്ന വിചിത്ര വസ്തുതയാണ്.
തണുപ്പ് കിട്ടുന്നില്ലല്ലോ...എ.സിയോട് അൽപം മര്യാദയൊക്കെയാവാം...
മഴക്കാലത്തു മാത്രമല്ല ചൂടുകാലത്തെ യാത്രകളിലും അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്ന കാര്യവും ഓര്‍ക്കണം. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ വാഹനങ്ങളുടെ മാത്രമല്ല നമ്മുടെ ആയുസ്സും കൂടി സംരക്ഷിക്കാം.വാഹനത്തിലെ എ.സിയ്ക്ക് ഏറെ ഉപയോഗമുള്ള കാലമാണ് വേനല്‍. എ.സിയുടെ തണുപ്പ് കുറവാണെന്ന് തോന്നുന്ന പക്ഷം പരിശോധിപ്പിച്ച് തകരാര്‍ പരിഹരിക്കുക. മതിയായ അളവില്‍ റഫ്രിജറൻറ് ഇല്ലെങ്കില്‍ തണുപ്പ് കുറയും. അതുപോലെ തന്നെ ചൂടുകാലത്ത് എ.സി. പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം.
കാറില്‍ കയറി ഇരുന്നയുടന്‍ എ.സി. പ്രവര്‍ത്തിപ്പിക്കരുത്. കാറിെൻറ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്‌നര്‍ എന്നിവയില്‍ നിന്നും പുറപ്പെടുന്ന ബെന്‍സൈം വാതകം മാരക രോഗത്തിനു പോലും കാരണമാകും. കാറില്‍ കയറിയ ശേഷം ഗ്ലാസ് താഴ്ത്തി ഉള്ളിലുള്ള വായു പുറത്തുപോയ ശേഷം മാത്രം എ.സി. പ്രവര്‍ത്തിപ്പിക്കുക.
ഏറെ നേരം വെയിലത്ത് കിടന്ന വാഹനമാണെങ്കിൽ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഫാന്‍ പരമാവധി വേഗത്തില്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ട് ഓടിയ്ക്കുക. ചൂട് വായുവിനെ എളുപ്പത്തില്‍ പുറന്തള്ളാന്‍ ഇതു സഹായിക്കും. അതിനുശേഷം ഗ്ലാസുകള്‍ ഉയര്‍ത്തി എ.സി പ്രവര്‍ത്തിപ്പിക്കുക.
ചൂടുള്ള സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബൈന്സൈമിെൻറ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരാന്‍ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിെൻറ 40 ഇരട്ടിയോളമാണിത്. അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ ബെന്സൈമിെൻറ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്‌ക്വയര്‍ഫീറ്റാണ്.
*ദിസ് എൻജിൻ ഒൗട്ട് കംപ്ലീറ്റ്ലി...
എന്‍ജിെൻറ ചൂട് കുറയ്ക്കുന്നതിനുള്ള സംവിധാനമാണ് റേഡിയേറ്റര്‍. വേനല്‍ച്ചൂടില്‍ റേഡിയേറ്ററിലെ ചെറിയ തകരാര്‍ പോലും എന്‍ജിന്‍ ഓവര്‍ ഹീറ്റാകാന്‍ ഇടയാകും. ഇത് എന്‍ജിന്‍ കേടാകുന്നതിനും ചെലവേറിയ എന്‍ജിന്‍ പണിയ്ക്കും കാരണമാക്കും. അതിനാല്‍ കൂളൻറ് പഴകിയതെങ്കില്‍ മാറുക. റേഡിയേറ്റര്‍ ഫാന്‍ ബെല്‍റ്റ്, ഹോസ് എന്നിവ പരിശോധിച്ച് വിള്ളലില്ലെന്ന് ഉറപ്പാക്കണം. റേഡിയേറ്ററിന് ചോര്‍ച്ചയില്ലെന്നും ഉറപ്പ് വരുത്തണം. ടയറില്‍ നിറയ്‌ക്കേണ്ട കാറ്റിെൻറ അളവ്
കാറിെൻറ ഡ്രൈവര്‍ സൈഡിലെ ഡോര്‍ തുറക്കുമ്പോള്‍ കാണാനാവുമെന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.വേനല്‍ക്കാലത്ത് പൊടിയുടെ ശല്യം രൂക്ഷമാകുമെന്നതിനാല്‍ ഇടയ്ക്കിടെ വിന്‍ഡ് സ്‌ക്രീന്‍ വൃത്തിയാക്കേണ്ടി വരും. അതിനാല്‍ വാഷര്‍ റിസര്‍വോയറില്‍ പതിവായി വെള്ളം നിറച്ച് വയ്ക്കുക.
*കുട്ടികളെ ഒറ്റയ്ക്ക് കാറില്‍ ഇരുത്തിയിട്ട് പുറത്തേയ്ക്ക് പോകരുത്...
യാതൊരു കാരണവശാലും കുട്ടികളെ ഒറ്റയ്ക്ക് കാറില്‍ ഇരുത്തിയിട്ട് പുറത്തേയ്ക്ക് പോകരുത്. പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. നിര്‍ത്തിയിട്ട കാറിനുള്ളിലെ ചൂട് പത്ത് മിനിറ്റ് കൊണ്ട് അപകടകരമാംവിധം ഉയരും. മുതിര്‍ന്നവരെ അപേക്ഷിച്ച് മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വേഗത്തിലാണ് കുട്ടികളുടെ ശരീര താപനില ഉയരുകയെന്ന് ഓര്‍ക്കുക.
*പാർക്കിങ്ങിലും ശ്രദ്ധ വേണം...
ഒാട്ടം കഴിഞ്ഞ് വാഹനം നിർത്തുേമ്പാൾ സൂര്യപ്രകാശം വാഹനത്തിനു പിന്നില്‍ പതിക്കും വിധം പാര്‍ക്ക് ചെയ്യുക. സ്റ്റിയറിംഗ് വിലും സീറ്റുമൊക്കെ ചൂടാകുന്നത് ഇങ്ങനെ തടയാം. പാര്‍ക്ക് ചെയ്യുമ്പോള്‍ മുന്നിലെയും പിന്നിലെയും വിന്‍ഡ് സ്‌ക്രീനുകള്‍ക്ക് ഉള്ളില്‍ തിളക്കമുള്ള സണ്‍ഷേഡ് വയ്ക്കുന്നതും ഉള്ളിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും.
വെയിലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു ലോക്ക് ചെയ്യുമ്പോള്‍ വിന്‍ഡോ മറ്റുള്ളവർക്ക് കൈ കടത്താൻ കഴിയാത്ത വിധം അല്‍പം തുറന്നു വയ്ക്കുന്നത് നന്നായിരിക്കും.
*ൈബ്ലൻഡ് സ്പോട്ട്
ഒരു ഡ്രൈവർക്ക് നേരിട്ട് കാണാൻകഴിയാത്ത സ്വന്തം വാഹന ഭാഗമാണ് ബ്ലൈൻഡ് സ്പോട്ട്. എന്നാൽ മിററുകൾ യഥാവിധി ക്രമീകരിക്കുന്നതിലൂെട ഈ കാഴ്ചയില്ലായ്മ ഒരു പരിധി വരെ മറികടക്കാനാകും.നാലു ചക്ര വാഹനമോടിക്കുമ്പോൾ ഇരുശത്തുമുള്ള മിററിലൂടെയും റിയർ മിററിലൂടെയും നോക്കുമ്പോഴും കാണാത്ത പ്രദേശത്തെയാണ് ബ്ലൈൻഡ് സ്പോട്ട് (കാണാൻ പറ്റാത്ത ഭാഗം) എന്നുപറയുന്നത്. ബ്ലൈൻഡ് സ്പോട്ടിലൂടെ വരുന്ന വാഹനത്തെ ഡ്രൈവർ ശ്രദ്ധിക്കാതെ വരുമ്പോൾ അപകടങ്ങൾ സുനിശ്ചിതം.
നമ്മുടെ വാഹനം വലിയ വാഹനത്തിെൻറ റിയർ വ്യൂ മിററിൽ പതിയാത്ത ചില അവസരങ്ങൾ ഉണ്ട്. ആയതിനാൽ പെട്ടെന്നുള്ള ഓവർടേക്കിങ് ഒഴിവാക്കുക. മുൻപിലുള്ള വാഹനത്തിനോട് (പ്രത്യേകിച്ച് ലോഡ് കയറ്റിയ ഭാരവാഹനങ്ങളോട്) വളരെ അടുപ്പിച്ച് ഒരുകാരണവശാലും നമ്മുെട വാഹനം ഓടിക്കരുത്. രാത്രിയിൽ ഓവർടേക് ചെയ്യുമ്പോൾ ഡിം ആൻഡ് ബ്രൈറ്റ് മാറി മാറി ഉപയോഗിക്കുക. രാത്രിയിൽ വളവുകളിൽ നിർബന്ധമായും ഹെഡ് ലൈറ്റ് ഡിം ചെയ്തു ബ്രൈറ്റ് ചെയ്യുക. *
സൈഡ് മിറർ മടക്കി വെയ്ക്കാനുള്ളതല്ല...
പലപ്പോഴും കാണാറുണ്ട് സൈഡ് മിററുകൾ മടക്കിവച്ചുള്ള ഡ്രൈവിംഗ്. ഓർക്കുക കണ്ണുകൾ അടച്ചുപിടിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതുപോലെ ആണീ പ്രവൃത്തി. ഒന്നിച്ചുള്ള റൈഡ് ആണെങ്കിൽ തമ്മിൽ സംസാരിച്ചു റോഡ് നിറഞ്ഞു പോകുന്നത് പലപ്പോഴും കാണാറുണ്ട്. അതൊഴിവാക്കി ഒന്നിനുപിറകെ ഒന്നായി ബൈക്കുകൾ ഓടിക്കാൻ റൈഡർമാർ ശ്രദ്ധിക്കേണ്ടതുണ്ട്.
ജീവനാണ്-മത്സരിച്ച് നേടാൻ റോഡിൽ ഒന്നുമില്ല...
മത്സരം വേണ്ടേ വേണ്ട. പ്രത്യേകിച്ചും നാം ഒാടിക്കുന്നതിനേക്കാൾ വലിയ വാഹനങ്ങളോട്. അവയുടെ സ്പീഡും ബ്രെക്കും ആയിരിക്കില്ല നമ്മുടെ വണ്ടിക്ക്. ട്രാഫിക് സിഗ്നലിൽ വാഹനം ഗിയറിൽ ഇട്ട് ക്ലച് ചവിട്ടി / പിടിച്ചു വാഹനം നിർത്തിയിടുന്നത് നല്ലതല്ല.
ന്യൂട്രൽ ഗിയർ ആണ് അഭികാമ്യം. വഴിയിൽ വെച്ച് പരിചയക്കാരെ ആരേലും കണ്ടാൽ വാഹനത്തിെൻറ എൻജിൻ നിർത്താതെ സംസാരിക്കുന്നത് അശ്രദ്ധമൂലം അപകടമുണ്ടാക്കാൻ വഴിവെക്കുന്നതാണ്. സ്വയം കണ്ടെത്തിയ സിഗ്നലുകൾ ഒരുകാരണവശാലും പ്രയോഗിക്കരുത്. ഉദാഹരണം : കവലയിൽ നേരെ പോവാൻ ഹസാർഡ് വാണിംഗ് ലൈറ്റ് ഇടുക, ഓവർടേക് ചെയ്യാൻ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് സിഗ്നൽ കൊടുക്കുക പോലെയുള്ള ചില കാര്യങ്ങൾ ശരിയാണെന്ന ധാരണയിൽ റോഡിൽ പതിവായി അനുഷ്ഠിച്ചുവരുന്നവരാണ് നമ്മളിൽ പലരും.
ഒാർക്കുക, ലൈസൻസ് കിട്ടിയാൽ നമ്മളൊന്നും എല്ലാം തികഞ്ഞവരാകില്ല, ഡ്രൈവിങ്ങ് എന്നത് ഒരു കല തന്നെയാണ്, നമ്മൾ നന്നായി ഡ്രൈവ് െചയ്യുന്നവരായിരിക്കാം, എന്നാൽ എതിരെ നിന്നും പുറകിൽ നിന്നും വശങ്ങളിൽ നിന്നുമൊക്കെ വരുന്നവരുടെ ഡ്രൈവിങ്ങ് മോശമായാലും മതി നിരത്തുകൾ അപകടക്കെണിയായി മാറാൻ എന്ന കാര്യം മറക്കാതെ വേണം വാഹനവുമായി പുറത്തേക്കിറങ്ങാൻ. രാത്രികാലങ്ങളിൽ എതിരെ വരുന്നവൻ ലൈറ്റ് ഡിം ചെയ്താൽ മാത്രമേ താനും ചെയ്യൂ എന്ന തരത്തിലുള്ള ഹുങ്കും പിടിവാശിയുമൊക്കെ ചിലപ്പോൾ നമ്മുടെ തന്നെ ജീവനായിരിക്കും അപകടത്തിലാക്കുക എന്നതും ഒാർത്തിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.