Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഭാരം കുറഞ്ഞ...

ഭാരം കുറഞ്ഞ മോ​ട്ടോർസൈക്കിളുകളുമായി റോയൽ എൻഫീൽഡ്​

text_fields
bookmark_border
royal-enfield
cancel

ഇന്ത്യൻ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനായി ഭാരം കുറഞ്ഞ മോ​ട്ടോർസൈക്കിളുകളുമായി റോയൽ എൻഫീൽഡ്​. ആദ്യമായി മോ​ട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നവരെയും വനിതകളെയും ലക്ഷ്യമിട്ടാണ്​ കമ്പനിയുടെ നീക്കം. 2020​​​െൻറ ആദ്യപാദത്തിൽ ബൈക്കുകൾ വിപണിയിലെത്തിക്കാനാണ്​ റോയൽ എൻഫീൽഡി​​​െൻറ ശ്രമം. ജെ.വൺ.സി എന്ന കോഡുനാമത്തിലാണ്​ റോയൽ എൻഫീൽഡ്​ ബൈക്കുകൾ നിർമ്മിക്കുന്നത്​.

സ്​പോർട്​സ്​ ബൈക്കുകളുമായി മറ്റു​ ഇരുചക്ര വാഹനനിർമ്മാതാക്കൾ കളംവാഴുന്നതിനിടെയാണ്​ റോയൽ എൻഫീൽഡും സമാനരീതിയിലുള്ള ബൈക്കുകൾ പുറത്തിറക്കുന്നത്​. 250-350 സി.സി സെഗ്​മ​​െൻറിലാണ്​​ റോയൽ എൻഫീൽഡി​​​െൻറ കൂടുതൽ ബൈക്കുകൾ വിറ്റുപോകുന്നത്​. ഈ സെഗ്​മ​​െൻറിൽ തന്നെയാവും പുതിയ മോഡലുകളും പുറത്തിറക്കുകയെന്നാണ്​ സൂചന. പുതിയ സീരിസിന്​ പിന്നാലെ തണ്ടർബേർഡി​​​െൻറ ബി.എസ്​ 6 വകഭേദം ​റോയൽ എൻഫീൽഡ്​ പുറത്തിറക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മാറ്റങ്ങളോടെ മെറ്റർ എന്ന പേരിലാവും തണ്ടർബേർഡ്​ എത്തുക.

റോയൽ എൻഫീൽഡ്​ കുടുംബത്തിലേക്ക്​ കൂടുതൽ വനിതകളെ എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ്​ ഭാരം കുറഞ്ഞ മോ​ട്ടോർ സൈക്കിളുകൾ പുറത്തിറക്കുന്നതെന്ന്​ റോയൽ എൻഫീൽഡ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:royal enfieldautomobilebulletmalayalam news
News Summary - Royal Enfield Working On Lighter, More Accessible Bikes-Hotwheels
Next Story