യാത്ര ചെയ്യാൻ കുഞ്ഞൻ സ്കൂട്ടറുകൾ
text_fieldsദുബൈ: കഷ്ടിച്ച് ചവിട്ടി നിലക്കാൻ മാത്രം വീതിയുള്ള പലകയിൽ ചക്രം ഘടിപ്പിച്ച് പാഞ്ഞുപോകുന്ന വിരുതൻമാരെ കണ്ടിട്ടില്ലേ. പിടിച്ചു നിൽക്കാൻ ഒരു വടികൂടിയുള്ള ഇൗ കുഞ്ഞൻ സ്കൂട്ടറുകളാണ് ഇേപ്പാൾ ദുബൈയിലെ താരം. സ്വന്തമായി വാങ്ങി ഉപേയാഗിക്കുന്നവർ മാത്രമായിരുന്നു ഇതുമായി വഴിയിലിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ വാടകെക്കടുത്ത് ഒാടിക്കാവുന്ന സംവിധാനം വന്നിട്ടുണ്ട്. ഇതോടെയാണ് കുഞ്ഞൻ സ്കൂട്ടറുകൾ ഏവർക്കും പ്രിയങ്കരമായത്. ടാക്സി പിടിച്ച് കാശ് കളയുകയോ നടന്ന് ക്ഷീണിക്കുകയോ വേണ്ട എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. ഫുട്പാത്തിലും, സൈക്കിള്‍ ട്രാക്കിലും, നടക്കാന്‍ കഴിയുന്ന വഴികളിലും മാത്രമേ ഈ വാഹനവുമായി ഇറങ്ങാന്‍ അനുവാദമുള്ളു. വലിയ വാഹനങ്ങള്‍ക്കൊപ്പം റോഡിലിറങ്ങാന്‍ പാടില്ല. പെഡസ്ട്രിയന്‍ സിഗ്നലും മറ്റും പാലിക്കല്‍ നിര്‍ബന്ധമാണ്. മണിക്കൂറില്‍ അഞ്ച് മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇതില്‍ സഞ്ചരിക്കാം.
രണ്ടാഴ്ച മുമ്പാണ് ഇത് നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഉപയോഗിക്കണമെങ്കില്‍ ആദ്യം കിവിറൈഡ് എന്ന ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യണം. ക്രൈഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 25 ദിര്‍ഹം മുതല്‍ റീചാര്‍ജ് ചെയ്യണം. വാഹനത്തിന് മുകളിലെ ബാര്‍കോഡ് സ്കാന്‍ ചെയ്താല്‍ സ്കൂട്ടര്‍ നമുക്ക് ഉപയോഗിച്ച് തുടങ്ങാം. സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കാന്‍ രണ്ട് ദിര്‍ഹം 99 ഫില്‍സ് വേണം.
പിന്നീട് ഉപയോഗിക്കുന്ന ഓരോ മിനിറ്റിനും 59 ഫില്‍സ് വീതം ഈടാക്കും. അറുനൂറിലേറെ ഇ സ്കൂട്ടറുകളാണ് നഗരത്തിൽ എത്തുന്നത്. രണ്ടാഴ്ചക്കുള്ളില്‍ 250 സ്കൂട്ടറുകള് നഗരത്തിെൻറ പല ഭാഗങ്ങളിലായി ഒാടിത്തുടങ്ങിക്കഴിഞ്ഞു. ദുബൈ ഇക്കണോമിക്സ് വകുപ്പാണ് കിവിറൈഡ് സ്കൂട്ടറുകള് വാടക അടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ അനുമതി നല്‍കിയത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ ദുബൈയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന നാലാമത്തെ ആപ്ലിക്കേഷനാകാന് കിവി റൈഡിന് കഴിഞ്ഞു. യുവാക്കളാണ് കൂടുതലായും ഇതിന്റെ ഉപഭോക്താക്കള്‍. ദുബൈയിലെ ജുമൈറ മേഖലയിലാണ് ഇ സ്കൂട്ടറിന് കൂടുതല്‍ ആവശ്യക്കാരുള്ളത്. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ ഈ സഞ്ചാര സംവിധാനം ദുബൈ നഗരത്തിലും വ്യാപകമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.