വേഗപ്പോരിലെ സൂപ്പർ കിഡ്സ്
text_fieldsഏതു കൗമാരക്കാരെയും ഹരംപിടിപ്പിക്കും സൂപ്പര്‍ ബൈക്ക് റേസ് എന്ന ആ ത്രസിപ്പിക്കും ലോക ം. വലതുകൈത്തടം ഒന്നുതിരിക്കുമ്പോഴേക്കും അമ്പരപ്പിക്കുന്ന അതിവേഗത്തിലേക്ക് ഇരമ് പിയാര്ക്കുന്ന സൂപ്പര്‍ ബൈക്കുകളുടെ പോരിടം. ആ കളത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടിരി ക്കുകയാണ് ഇവിടെ രണ്ടു സഹോദരങ്ങള്‍. അതും കേൾവിയും സംസാരവും ഇല്ലാത്തവര്‍. എറണാകുളം തൃപ്പൂണിത്തുറ വെസ്റ്റ് ഏരൂരിലെ കല്ലുപുരക്കല്‍ വീട്ടില്‍ ജോ ഫ്രാന്‍സിസിനും ഏരൂര്‍ ഭവന്‍സിലെ അധ്യാപികയായ ഗൊരേത്തിക്കും മക്കളായി പിറന്ന സോഫിയ കെ. ജോയും റിച്ചാര്‍ഡ് കെ. ജോയും എന്നും ഇങ്ങനെതന്നെയായിരുന്നു.
ഭിന്നശേഷിക്കാരെന്ന വിശേഷണംപോലും മറന്നുപേ ായവര്. വയ്യാത്ത കുട്ടികളെന്ന പരിമിതിയില്‍ തെൻറ കുഞ്ഞുങ്ങളെ തളച്ചിടാതെ അച്ഛനും അമ്മയും പകര്‍ന്ന ആത്മവിശ്വാസത്തില്‍ വിജയങ്ങളുടെ സൂപ്പര്‍ ലോകത്തേക്ക് വലിഞ്ഞുകയ റുന്നവര്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എറണാകുളം ചമ്പക്കരയിലെ വീട്ടില്‍നിന്ന് ഏ രൂര്‍ ഭവന്‍സ് സ്കൂളിലേക്ക് സൈക്കിള്‍ ചവിട്ടി പാഞ്ഞുതുടങ്ങിയതാണ് സോഫിയ. അധികം താമസ ിയാതെ അനുജന് റിച്ചാര്‍ഡും സൈക്കിളിലേറി. മിണ്ടാനും കേള്‍ക്കാനും വയ്യാത്ത കുട്ടികളെ റോ ഡ് നിറഞ്ഞോടുന്ന വാഹനങ്ങള്‍ക്കിടയിലൂടെ സൈക്കിളില്‍ സ്കൂളിലേക്കു വിടുന്ന അച്ഛന് ജോ ഫ്രാന്‍സിസിനോട് നാട്ടുകാര്‍ അന്ന് പറയാത്തത് ഒന്നുമില്ല. 22 വര്‍ഷങ്ങള്‍ക്കിപ്പുറം തെൻറ കുഞ്ഞുങ്ങള്‍ കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ സൂപ്പര്‍ ബൈക്കില്‍ പായുന്നത് നോക്കിനിന്നുകൊണ്ട് ജോ ഫ്രാന്‍സിസ് പറയുന്നു: ‘‘കേള്‍വിയും സംസാരവുമില്ലാത്തവരാണ് എെൻറ മക്കള്‍. പേക്ഷ, മറ്റു കുട്ടികളെപ്പോലെതന്നെ അവര്‍ വളരണമെന്ന് ഞങ്ങൾക്ക് നിര്‍ബന്ധമായിരുന്നു.’’
പതറിയില്ല, അന്നും ഇന്നും
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ജീവനക്കാരനായിരുന്ന ജോ ഫ്രാന്‍സിസും ഭാര്യ ഗൊരേത്തിയും മകളുടെ ഒന്നാം ജന്മദിനത്തിനോട് അടുത്തപ്പോഴാണ് അവള്‍ക്ക് കേള്‍വിശക്തിയില്ലെന്ന് തിരിച്ചറിഞ്ഞത്. രണ്ടുവര്‍ഷത്തിനുശേഷം പിറന്ന മകനും ഭാഗികമായി മാത്രമേ കേള്വിശക്തിയുള്ളൂ. ഇതോടെ വലിയൊരു വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു ആ മാതാപിതാക്കള്‍. സാധാരണ കുട്ടികളെപ്പോലെതന്നെ തങ്ങളുടെ മക്കളെ വളര്‍ത്തണമെന്ന വെല്ലുവിളി. അധ്യാപികയായ അമ്മ അക്ഷരങ്ങള്‍ പകര്ന്നുനല്കിയപ്പോള് അച്ഛന് അവരെ ആത്മവിശ്വാസത്തിെൻറ കൊടുമുടികളിലേക്ക് പിടിച്ചുകയറ്റി. അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ സാധാരണ കുട്ടികളോടൊപ്പം സോഫിയയും റിച്ചാര്‍ഡും പഠിച്ചു. കേള്‍വിശക്തി ലഭിക്കാന്‍ ശസ്ത്രക്രിയ നടത്തിയാല്‍ അത്ര വിജയകരമാകില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഇയര്‍ഫോണ്‍ വെച്ച് പതുക്കെ ‘ലിപ്റീഡിങ്’ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഇന്ന് ആരുടെയും ചുണ്ടനക്കത്തിലൂടെ പറയുന്നതെന്തെന്ന് കൃത്യമായി മനസ്സിലാക്കും ഇവര്‍.
പാറപോലെ മക്കള്‍ക്കു പിന്നില്‍ ഉറച്ചുനിന്ന മാതാപിതാക്കളുടെ പിന്തുണകൊണ്ട് സോഫിയയും റിച്ചാര്‍ഡും കുതിച്ചുയര്‍ന്നത് സര്വകഴിവുകളുമുള്ള കുട്ടികള്‍ക്കുപോലും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലേക്കാണ്. സ്കൂള്‍ പഠനകാലത്ത് ഷോട്ട്പുട്ട് ഉള്‍പ്പെടെ കായികയിനങ്ങളില്‍ മികവുനേടിയ സോഫിയയെ തേടി കോതമംഗലം സെൻറ് ജോര്‍ജിലെയും മാര്‍ ബേസിലിലെയും കായികാധ്യാപകര്തന്നെ പരിശീലനത്തിെനത്തി. ഇതിനിടെ ഭരതനാട്യത്തിലും അരങ്ങേറ്റം കുറിച്ചു. ആലുവ സെൻറ് സേവ്യേഴ്സില്നിന്ന് ബിരുദമെടുത്തു. അനുജന് റിച്ചാര്‍ഡ് എറണാകുളത്ത് ആനിമേഷന്‍ വിദ്യാര്‍ഥി.
കേള്‍വിയില്ലാത്തവര്‍ക്ക് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിെൻറ ബലത്തില്‍ സാധാരണ മാനദണ്ഡങ്ങള്‍ പാലിച്ച് ഡ്രൈവിങ് ലൈസന്‍സ് നല്‍കാമെന്ന ഡല്‍ഹി കോടതിയുടെ വിധി വന്നപ്പോള്‍ ആഹ്ലാദം അലയടിച്ചത് ഇവരുടെ വീട്ടിലായിരുന്നു. ആ വിധിയെ പിന്തുടര്ന്ന് ജോ ഫ്രാന്‍സിസ് മക്കള്‍ക്കായി കേരളത്തില്‍ ഡ്രൈവിങ് ലൈസന്‍സിന് ശ്രമം തുടങ്ങി. അവഗണനയും പരിഹാസവുമായിരുന്നു ഓഫിസുകളില്‍നിന്ന് ആദ്യം നേരിട്ടത്. ഏറെ നാളത്തെ പരിശ്രമത്തിനുശേഷം ടൂവീലര്‍, ഫോര്‍ വീലര്‍ ലൈസന്‍സ് സോഫിയ നേടി. പിന്നാലെ റിച്ചാര്‍ഡും. സാധാരണ ആളുകള്‍ ലൈസന്‍സ് നേടുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെ. അതോടെ സംസ്ഥാനത്ത് കേള്‍വിശേഷിയില്ലാതെ ഡ്രൈവിങ് ലൈസന്‍സ് നേടുന്ന ആദ്യ പെണ്‍കുട്ടിയുമായി സോഫിയ. ഇതറിഞ്ഞ് പല ഭാഗങ്ങളില്‍നിന്ന് ഇന്നും ആളുകള്‍ ജോ ഫ്രാന്‍സിസിനെ തേടിയെത്തുന്നുണ്ട്. തങ്ങളുടെ വീടുകളിലെ സമാന വൈകല്യമുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ വഴികളറിയാന്‍.
വേഗലോകത്തേക്ക്
കാറും ബൈക്കും ഒക്കെ നിഷ്പ്രയാസം ഓടിക്കുന്ന സോഫിയയും റിച്ചാര്‍ഡും താമസിയാതെ ബൈക്ക് റേസിങ്ങിെൻറ ആരാധകരായി. പ്രഫഷനല്‍ ബൈക്ക് റേസിങ് തന്നെ പഠിക്കണമെന്ന മക്കളുടെ നിര്‍ബന്ധത്തിനു മുന്നില്‍ ജോയും മനസ്സില്ലാമനസ്സോടെ ഭാര്യ ഗൊേരത്തിയും സമ്മതം മൂളി. തുടര്‍ന്ന് ഭിന്നശേഷിക്കാരായ തെൻറ മക്കള്‍ക്ക് ബൈക്ക് റേസിങ് പരിശീലനം നല്കാന് കഴിയുന്ന സ്ഥാപനം തേടി ജോ ഫ്രാന്‍സിസ് അലച്ചിലിലായി. ‘‘ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ ചെന്ന് സംസാരിച്ചു. മറുപടി അറിയിക്കാമെന്ന് പറഞ്ഞ് അവര്‍ വിട്ടു. മൂന്നുമാസം കഴിഞ്ഞിട്ടും മറുപടിയൊന്നും ലഭിച്ചില്ല. പലവട്ടം ബന്ധപ്പെട്ടതിന് ഒടുവില്‍ അവര്‍ മറുപടി അയച്ചു. അന്ധരെ വേണമെങ്കില്‍ ബൈക്ക് റേസിങ് പഠിപ്പിക്കാം, പേക്ഷ കേൾവി ഇല്ലാത്തവരെ പറ്റില്ല എന്ന്’’ -ജോ ഫ്രാന്സിസിെൻറ വാക്കുകള്‍. മനസ്സില്‍ മുള്ളായി ആ മറുപടി പതിച്ചെങ്കിലും മക്കളുടെ മുന്നില്‍ തളരാന്‍ ഈ പിതാവ് തയാറായിരുന്നില്ല.
തുടര്‍ന്ന് ബംഗളൂരുവിലെ അപെക്സ് റേസിങ് അക്കാദമിയുമായി ബന്ധപ്പെട്ടു. സോഫിയയെയും റിച്ചാര്‍ഡിനെയും കണ്ട് വിലയിരുത്തിയ അക്കാദമി സി.ഇ.ഒ അനില്‍കുമാര്‍ ഒറ്റ വാചകത്തില്‍ തീരുമാനം അറിയിച്ചു: ‘‘ഇവരെ ബൈക്ക് റേസിങ് പരിശീലിപ്പിക്കാന്‍ കഴിയുന്നത് ഞങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്.’’ അങ്ങനെ ബൈക്ക് റേസിങ് ട്രെയിനിങ്ങിന് ഇവര്‍ ചേര്‍ന്നു. ഒന്നര വര്‍ഷമായി പരിശീലനം തുടരുന്നു. പേക്ഷ, ഒരു സാധാരണ കുടുംബത്തിെൻറ സാമ്പത്തിക ചുറ്റുപാടുകള്‍ക്കു മുന്നില്‍ വെല്ലുവിളിയാണ് പ്രഫഷനല്‍ ബൈക്ക് റേസിങ്. പരിശീലനത്തിെൻറ മൂന്ന് ലെവലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പ്രഫഷനൽ റേസിങ്ങില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കൂ. ഓരോ ലെവലിലും പരിശീലന ഫീസ്, പ്രഫഷനല്‍ ബൈക്ക് റേസിങ്ങിെൻറ റൈഡിങ് ഗിയര്‍ (ഹെല്‍മറ്റ്, ഡ്രസ്, ബൂട്ട്) എന്നിങ്ങനെ വന്‍ തുക വരും. രണ്ടു ദിവസം സൂപ്പര്‍ ബൈക്ക് വാടകതന്നെ 18,000 രൂപയാകും. ഒരു ലെവലിലെ ഓരോ
സെഷനിനുതന്നെ ഒരു ലക്ഷം രൂപയോളമാണ് ചെലവാകുന്നതെന്ന് ജോ ഫ്രാന്‍സിസ് പറയുന്നു. ആദ്യ ലെവലില്‍ ഉപയോഗിക്കുന്ന ബൈക്കിെൻറ സവിശേഷതകള്‍, ട്രാക്കിെൻറ പ്രത്യേകത തുടങ്ങിയവയില്‍ അവബോധം നല്കുന്നു. വളവുകളില്‍ തിരിക്കുന്നത്, ബ്രേക്കിങ്, ശരീരചലനങ്ങള്‍ തുടങ്ങി ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് തുടര്‍ന്നുള്ള ലെവലുകളില്‍. ഓരോ ദിനവും പഠിതാക്കളുടെ പ്രകടനം റെക്കോഡ് ചെയ്ത് അവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് കുറവുകള്‍ വിലയിരുത്തും. മൂന്നു ലെവലുകളും പൂര്‍ത്തിയാക്കി അപേക്ഷിക്കുന്നതിലൂടെ ഫെഡറേഷന് ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് ഓഫ് ഇന്ത്യയാണ് മത്സരയിനത്തില്‍ പങ്കെടുക്കാന്‍ ലൈസന്‍സ് നല്‍കുക. അടുത്തിടെ ബംഗളൂരുവില്‍ ടി.വി.എസ് സംഘടിപ്പിച്ച ബൈക്ക് റേസിങ് പരിശീലനത്തിലും സോഫിയ പങ്കെടുത്തു.
ഇനി പോരാട്ടവീഥിയില്‍
കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ രണ്ട് ലെവലുകള്‍ സോഫിയയും റിച്ചാര്‍ഡും പൂര്‍ത്തിയാക്കി. ഇതിനിടെ ഇവര്‍ ഒരു സിനിമയിലും അഭിനയിച്ചു. റൂബി ഫിലിംസിെൻറ ബാനറില്‍ ജയന്ത് മാമ്മന്‍ നിര്‍മിച്ച ശബ്ദം എന്ന ചിത്രത്തില്‍ നായികയായിരുന്നു സോഫിയ. റിച്ചാര്‍ഡ് സഹനടനും. പി.കെ. ശ്രീകുമാര്‍ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇറങ്ങിയത്. സിനിമയുടെ അഭിനയത്തിരക്കിലായതോടെ ബൈക്ക് റേസിങ് മൂന്നാം ലെവല്‍ പരിശീലനം വൈകി. താമസിയാതെ മൂന്നാം ലെവലും കടന്ന് അടുത്ത റേസിങ് സീസണില്‍ സൂപ്പര്‍ പോരാട്ടത്തിലേക്ക് ഇറങ്ങാന്‍ തയാറെടുക്കുകയാണ് ഈ സഹോദരങ്ങള്‍.
സംസ്ഥാന യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് നല്കിയ സ്വാമി വിവേകാനന്ദ യുവ പ്രതിഭ സ്പെഷല്‍ അവാര്‍ഡ് ജേതാവാണ് സോഫിയ. സംസാര, കേള്‍വി വൈകല്യങ്ങളെ അതിജീവിക്കുന്ന പ്രകടനങ്ങള്‍ക്കായിരുന്നു പുരസ്കാരം. ഇതുകൂടാതെ ഒരു ഷോകേസില്‍ മൊത്തം അടുക്കിവെച്ചിട്ടും തീരാത്ത മെഡലുകളും സമ്മാനത്തളികകളുമാണ് ഈ സഹോദരങ്ങള്‍ നേടി വീട്ടില്‍ കൂട്ടി വെച്ചിട്ടുള്ളത്.
2014 മാര്‍ച്ചില്‍ ‘മിസ് ഡഫ് ഇന്ത്യ’ റണ്ണര്‍അപ്പായി തിരഞ്ഞെടുക്കപ്പെട്ട സോഫിയ അതേവര്‍ഷം ചെക്ക് റിപ്പബ്ലിക്കിലെ പ്രാഹയില്‍ നടന്ന ‘മിസ് ഡഫ് വേള്‍ഡ്’ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. കേള്‍വിശക്തിയില്ലാത്തവരുടെ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളില്‍ എട്ടുവര്‍ഷം സംസ്ഥാന ചാമ്പ്യനുമാണ്. മൂന്നുവര്‍ഷത്തെ ദേശീയ ചാമ്പ്യനും. വൈകല്യങ്ങളെ അതിജീവിക്കാന്‍ മക്കളെ പ്രാപ്തരാക്കുന്നതിനിടയില് ജോ ഫ്രാന്‍സിസും ഗൊേരത്തിയും സ്വന്തമായൊരു വീടെന്ന സ്വപ്നംപോലും മാറ്റിവെച്ചു.
‘‘അടുത്ത റേസിങ് സീസണില്‍ നിങ്ങളുടെ മക്കള്‍ ട്രാക്കില്‍ ഉണ്ടാകും’’ -പരിശീലകരുടെ വാക്കുകളില്‍ പകര്‍ന്ന ആകാംക്ഷയിലാണ് ഇവര്‍. ഭിന്നശേഷിയുടെ സകല സീമകളും തകര്‍ത്ത് മക്കള്‍ റേസിങ് ട്രാക്കില്‍ ഇറങ്ങുന്ന ദിനം കാത്തിരിക്കുകയാണ് ജോ ഫ്രാന്‍സിസ്. നേരിട്ട ദുരനുഭവങ്ങള്‍ക്കെല്ലാം മറുപടി കൊടുക്കുന്ന മക്കളുടെ പ്രകടനം കാത്ത്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.