ഒാേട്ടാ എക്സ്പോയുടെ ശ്രദ്ധാ കേന്ദ്രമായി ഇൗ വാഹനങ്ങൾ
text_fieldsന്യൂഡൽഹി: ഡൽഹി ഒാേട്ടാഎക്സ്പോയുടെ 14ാം പതിപ്പ് മൂന്നാം ദിവസത്തേലിക്കേ് കടന്നു. വൈദ്യൂതി വാഹനങ്ങളുൾപ്പടെ നിരവധി പുതിയ വാഹനങ്ങളാണ് എക്സ്പോയിൽ നിർമാതാക്കൾ അവതരിപ്പിച്ചത്. മാരുതിയുടെ സ്വിഫ്റ്റ് ഉൾപ്പടെ ഇന്ത്യൻ വാഹനലോകം പ്രതീക്ഷയോടെ കാത്തിരുന്ന പല മോഡലുകളും പുറത്തിറക്കി. എങ്കിലും ഒാേട്ടാ എക്സ്പോയുടെ ശ്രദ്ധാകേന്ദ്രമായത് ഇൗ വാഹനങ്ങളാണ്. ടോയോട്ടയുടെ യാരിസ്, കിയയുടെ എസ്.പി കൺസെപ്റ്റ്, ടാറ്റ 45 എക്സ്, മാരുതി സ്വിഫ്റ്റ്, ടി.വി.എസ് ക്രിയോൺ, ടോയോട്ട യാരീസ് തുടങ്ങിയ മോഡലുകളാണ് വാഹനപ്രേമികളുടെ മനംകവർന്നത്.
കിയ എസ്.പി കൺസെപ്റ്റ്
ഇന്ത്യൻ വിപണിയിൽ വരവറിയിച്ചാണ് കിയ മോേട്ടാഴ്സ് എസ്.പി കൺസെപ്റ്റിനെ എക്സ്പോയിൽ അവതരിപ്പിച്ചത്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോർഡ് എക്കോസ്പോർട്ട് എന്നിവക്ക് വെല്ലുവിളി ഉയർത്തുന്നതാണ് കിയ എസ്.പി കൺസെപ്റ്റ്. ആഡംബര കാബിനും ന്യൂ ജെനറേഷൻ ഡിസൈനും കാറിെൻറ പ്രത്യേകതയാണ്.
ടാറ്റ 45 എക്സ്
ഇംപാക്ട് 2.0 ഡിസൈൻ ലാംഗേജിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ 45 എക്സിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്കിലേക്കുള്ള ടാറ്റയുടെ ആദ്യപടിയാണ് 45 എക്സ്. കിടിലൻ രൂപം തന്നെയാണ് 45 എക്സിെൻറ പ്രധാന പ്രത്യേകത.
ടോയോട്ട യാരിസ്
ഹോണ്ട സിറ്റി പോലുള്ള സെഡാനുകൾക്ക് വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ടോയോട്ടയുടെ യാരീസ്. ഏറെ കാലമായി വാഹന വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണിത്. എക്സ്പോയിൽ അവതരിപ്പിച്ചുവെങ്കിലും യാരിസ് എപ്പോൾ ഇന്ത്യയിലെത്തുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. 1.5 ലിറ്ററിെൻറ എൻജിൻ കരുത്തിലാണ് യാരിസ് എത്തുക. പ്രീമിയം ഘടകങ്ങൾ ഉൾക്കൊളളിച്ചാണ് കാറിനെ ടോയോറ്റ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഹോണ്ട സിറ്റി, മാരുതി സിയാസ് തുടങ്ങിയ മോഡലുകൾക്കും യാരിസ് വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷ.
ടി.വി.എസ് ക്രിയോൺ
ഇലക്ട്രിക് സ്കൂട്ടറുകളുടെ തലവര മാറ്റാൻ ലക്ഷ്യമിട്ടാണ് ക്രിയോണിനെ ടി.വി.എസ് അവതരപ്പിച്ചത്. 0--^100 കിലോ മീറ്റർ വേഗത കൈവരിക്കാൻ സ്കൂട്ടറിന് 5.1 സെക്കൻഡ് മതിയാകും. 60 മിനിട്ടിനുള്ളിൽ 80 ശതമാനം ചാർജാവുന്ന സാേങ്കതിക വിദ്യ സ്കൂട്ടറിെൻറ പ്രത്യേകതയാണ്. കൺസെപ്റ്റ് ടി.വി.എസ് അവതരിപ്പിച്ചുവെങ്കിലും വിപണിയിലേക്ക് സ്കൂട്ടർ എപ്പോൾ എത്തിക്കുമെന്നത് സംബന്ധിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല.
സ്വിഫ്റ്റ്
മാരുതിയുടെ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന മോഡലാണ് സ്വിഫ്റ്റ്. മൈലേജ് കൂട്ടി കൂടതൽ സ്റ്റൈലിഷായാണ് സ്വിഫ്റ്റ് വിപണിയിലെത്തിയിരിക്കുന്നത്. 4.99 ലക്ഷം രൂപ മുതൽ സ്വിഫ്റ്റിെൻറ വിവിധ പതിപ്പുകളുടെ വില തുടങ്ങുന്നു. മോഡലിെൻറ ഡീസൽ വകഭേദത്തിന് 28 കിലോ മീറ്ററും പെട്രോളിന് 22 കിലോ മീറ്റർ മൈലേജും ലഭിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.