ടോയോട്ടയുടെ ആഡംബര എം.പി.വി ഒക്ടോബറിലെത്തും
text_fieldsടോയോട്ടയുടെ ആഡംബര എം.പി.വി വെൽഫയർ ഒക്ടോബറിൽ ഇന്ത്യൻ വിപണിയിലെത്തും. സ്വകാര്യ ചടങ്ങിലായിരിക്കും ടോയോട്ട എം.പി.വി അവതരിപ്പിക്കുക. പൂർണമായും വിദേശത്ത് നിർമിച്ച് വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നിർമാണ നിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ വാഹനം ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഇത് സഹായിക്കും.
2018 ഓട്ടോഎക്സ്പോയിൽ അൽഫർഡ് എന്ന പേരിൽ ടോയോട്ട അവതരിപ്പിച്ച എം.പി.വിയാണ് വെൽഫയറായി പുനർജനിക്കുന്നത്. പൂർണമായും റീ-ഡിസൈൻ ചെയ്ത ബംബറും ഗ്രില്ലുമായിട്ടായിരിക്കും വെൽഫയർ ഇന്ത്യയിലേക്ക് എത്തുക. ഹെഡ്ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റുകൾ എന്നിവയുടെ ഡിസൈനും ഒഴിച്ച് നിർത്തിയാൽ അൽഫർഡിെൻറ തനിപകർപ്പാണ് വെൽഫയറും.
ബ്ലാക്ക് അല്ലെങ്കിൽ ബീജ് ഇൻറീരിയർ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരോ സീറ്റുകൾക്കും ട്രേ ടേബിളുകൾ, ഏഴ് എയർബാഗുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴ് ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റവും പിൻ സീറ്റ് യാത്രികർക്കായി 10.2 ഇഞ്ച് സ്ക്രീനും 360 ഡിഗ്രി കാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പെട്രോൾ ഹൈബ്രിഡ് എൻജിനായിരിക്കും വെൽഫയറിന് കരുത്ത് പകരുക. 150 ബി.എച്ച്.പി പവറുള്ള 2.5 ലിറ്റർ പെട്രോൾ എൻജിനും 145 ബി.എച്ച്.പി പവർ നൽകാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറുമാണ് വെൽഫയറിെൻറ ഹൃദയം. ഓട്ടോമാറ്റിക് സി.വി.ടിയായിരിക്കും ട്രാൻസ്മിഷൻ. ഏകദേശം 80 ലക്ഷം രൂപായിയിരിക്കും വെൽഫയറിെൻറ വില. മെഴ്സിഡെസ് വി ക്ലാസായിരിക്കും വെൽഫയറിെൻറ പ്രധാന എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.