പ്രണയം തകർന്നു; കാമുകെൻറ ബെൻസ് വെള്ളത്തിൽ തള്ളി കാമുകി
text_fieldsപ്രണയം തകർന്നാൽ പലരും പല രീതിയിലായിരിക്കും പ്രതികരിക്കുക. ചിലർ പൂർണമായും നിശബ്ദരാകും. മറ്റു ചിലരാകെട്ട ജീവിതത്തിൽ നിന്നും ഒളിച്ചോടും. എന്നാൽ ഇപ്പോൾ വൈറലാകുന്നത് ഒരു കാമുകിയുടെ പ്രതികാരമാണ്. തന്നെ ഒഴിവാക്കിയ കാമുകൻ ഗായ് ജെൻഡിലിെൻറ ബെൻസ് നീന്തൽകുളത്തിൽ തള്ളിയായിരുന്നു കാമുകിയായ ക്രിസ്റ്റിൻ കുച്ച്മയുടെ പ്രതികാരം.
അമേരിക്കയിലെ ബിസിനസുകാരനായ ജെൻഡലും റഷ്യൻ മോഡലുമായ കുച്ച്മയും തമ്മിൽ ഒന്നരവർഷമായി പ്രണയത്തിലായിരുന്നു. ബർഹാമസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ കാര്യങ്ങൾ അത്ര നൈസായി അവസാനിപ്പിക്കാൻ കുച്ച്മ തയാറായിരുന്നില്ല. പോവുന്നതിന് മുമ്പ് കാമുകെൻറ എസ് ക്ലാസ് ഹൈബ്രിഡ് ബെൻസ് പൂളിൽ തള്ളിയായിരുന്നു കാമുകിയുടെ പ്രതിഷേധം.
ബിസിനസ് തുടങ്ങാൻ 50000 ഡോളർ ക്രിസ്റ്റീന ആവശ്യപ്പെട്ടന്നും ഇത് നൽകാത്തതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടായെതന്ന് ജെൻഡിൽ പറയുന്നു. പണം നൽകാത്തതിന് തെൻറ മുഖത്ത് ക്രിസ്റ്റീന ചൂട് കാപ്പി ഒഴിക്കുകയും കാർ പൂളിൽ തള്ളുകയായിരുന്നെന്ന് ജെൻഡിൽ അറിയിച്ചു. മെഴ്സിഡീസ് ബെൻസിെൻറ എസ് ക്ലാസ് 400 ഹൈബ്രിഡിന് 1 കോടിയിൽ കൂടുതലാണ് ഇന്ത്യയിലെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.