നിലതെറ്റാതെ വാഹനവിപണി
text_fieldsകഴിഞ്ഞ വർഷം വാഹന ലോകത്തിന് മികച്ചതായിരുന്നു. നിരവധി മോഡലുകൾ പുതുതായി വിപണിയിലെത്തി. റോയൽ എൻഫിൽഡിെൻറ ഹിമാലയനും മാരുതിയുടെ നെക്സ ബ്രാൻഡിങിലിറങ്ങിയ കാറുകളും കഴിഞ്ഞ വർഷത്തെ താരങ്ങളാണ്. ഒാേട്ടാ എക്സ്പോയും ഡീസൽ വാഹന നിരോധനവുമെല്ലാമാണ് വിപണിയിൽ സ്വാധീനം ചെലുത്തിയ മറ്റ് സംഭവങ്ങൾ. കാത്തിരിപ്പിനൊടുപ്പിൽ ടൊയോട്ട ഇന്നോവയെ ക്രിസ്റ്റയെ വിപണിയിലിറക്കിയതും. കാലങ്ങളായി കൈവശംവെച്ചിരുന്ന ഇരുചക്ര വിപണിയിലെ ഒന്നാംസ്ഥാനം ഹോണ്ട ആക്ടിവക്ക് നഷ്ടപ്പെടുന്നതിനും 2016 സാക്ഷിയായി. നോട്ട് പിൻവലിക്കൽ വർഷാവസാനം വിപണിക്ക് തിരിച്ചടിയായെങ്കിലും പുത്തൻ ഒാഫറുകളിലൂടെ പ്രതിസന്ധി പരമാവധി മറികടക്കാൻ വാഹന നിർമാതാക്കൾ ശ്രമിച്ചു. പുതുവർഷത്തിൽ മിക്ക വാഹന നിർമാതാക്കളും വില വർധനയുമായാണ് രംഗത്ത് വരുന്നതെങ്കിലും വാഹനവിപണി തികഞ്ഞ പ്രതീക്ഷയിലാണ്.
ചരിത്രം കുറിച്ച് മാരുതി
കാർ വിപണിയിൽ കഴിഞ്ഞ കൊല്ലം താരമായത് മാരുതി തന്നെയാണ്. പുതിയ മോഡലുകളും നിലവിലുണ്ടായിരുന്ന മോഡലുകളുമായി മാരുതി കളംവാണു. വിറ്റാര ബ്രസയായിരുന്ന മാരുതിയുടെ താരം. ലോഞ്ച് ചെയ്തയുടൻ ലക്ഷകണക്കിന് ബുക്കിങ്ങാണ് ബ്രസക്ക് ലഭിച്ചത്. സബ് കോംപാക്ട് എസ്.യു.വി വിഭാഗത്തിൽ മാരുതി ബ്രസയിലൂടെ പുതു ചരിത്രമെഴുതുകയായിരുന്നു. ഇതിനൊടപ്പം തന്നെ നിലവിലെ മോഡലുകളായ ബലാനോ, സ്വിഫ്റ്റ്, സെലീറിേയാ എന്നിവയും മാരുതിയുടെ വാഹന നിരയിൽ തലയെടുപ്പോടെ നിന്നു. പുതുവർഷത്തെ പ്രതീക്ഷയായി ഇഗ്നിസ് മാരുതിക്ക് കൂട്ടായെത്തുന്നുണ്ട്.
ഇന്നോവ ക്രിസ്റ്റയുമായി ടൊയോട്ട
ക്വാളിസിനെ പിൻവലിച്ച് ഇന്നോവയെ ഇറക്കാൻ ടൊയോറ്റ കാണിച്ച ചങ്കുറ്റം വാഹനവിപണിയിലെ ചരിത്രത്തിൽ ഇടംപിടിച്ച സംഭവങ്ങളിലൊന്നാണ്. ഇന്നോവ ക്രിസ്റ്റയുമായി ടൊയോട്ട എത്തിയതാണ് 2016ലെ വർഷത്തെ പ്രധാനപ്പെട്ട മറ്റൊരു സംഭവം. ഡിസൈനിൽ പ്രധാന മാറ്റങ്ങളുമായാണ് ക്രിസ്റ്റയെ ഇന്നോവ കഴിഞ്ഞ കൊല്ലം വിപണിയിലിറക്കിയത്.
ടിയാഗോയുമായി ടാറ്റ
നഷ്ടം പ്രതാപം വീണ്ടെടുക്കുന്നതിനായാണ് ടാറ്റ ടിയാഗോയെ വിപണിയിലിറക്കിയത്. പല മാസങ്ങളിലും കഴിഞ്ഞ വർഷം വിൽപന കണക്കിൽ ആദ്യ പത്തിൽ ഇടംപിടിക്കാൻ ടിയാഗോക്ക് കഴിഞ്ഞു എന്നതിലൂടെ തന്നെ മോഡൽ ടാറ്റക്ക് നിർണായകമായെന്ന് മനസിലാക്കാം. പാസഞ്ചർ കാർ വിപണിയിൽ തനതായൊരു സ്ഥാനം നേടാൻ ടിയാഗോയിലൂടെ വാഹന ഭീമന് സാധിച്ചിട്ടുണ്ട്.
റോയൽ എൻഫീൽഡ് ഹിമാലയൻ
ഇന്ത്യയിൽ തരംഗമായ ഇരുചക്ര വാഹന നിർമാണ കമ്പനിയാണ് റോയൽ എൻഫീൽഡ്. കഴിഞ്ഞ വർഷം ഹിമാലയൻ എന്ന ബൈക്കുമായാണ് എൻഫീൽഡ് വിപണി പിടിക്കാനിറങ്ങിയത്. ഒാഫ് റോഡുകളെ പ്രണയിക്കുന്നവർക്കായി ഒരുക്കിയിറക്കിയതായിരുന്നു എൻഫീൽഡ് ഹിമാലയൻ എന്ന ബൈക്കിനെ. അഡ്വഞ്ചർ ബൈക്കുകളിൽ ഇന്ന് ഇന്ത്യയിൽ കളം വാഴുന്നത് ഹിമാലയൻ ആണ്.
ജിപ്സി ഒാർമയാവുന്നു
മാരുതിയുടെ ജിപ്സിയുടെ പിൻവാങ്ങലാണ് മറ്റൊരു സംഭവം. സൈന്യവും കൂടി കൈയൊഴിയുന്നതോടെ മാരുതി ഇനി ജിപ്സിയുടെ നിർമാണം നടത്തുമോ എന്നാണ് വാഹനത്തിെൻറ ആരാധകർ ഉറ്റുനോക്കുന്നത്. വിപണിയിൽ നിന്ന് പിൻവലിക്കാനാണ് മാരുതിയുടെ തീരുമാനം എങ്കിൽ ഒാർമായാവുന്നത് ഒരു കാലഘട്ടത്തെയാകെ ത്രസിപ്പിച്ച വാഹനമാവും.
ഒന്നാമതെത്തി സ്പ്ലെൻഡർ
ഇരുചക്ര വാഹന വിപണിയിൽ താരങ്ങളൊരുപാടുണ്ടെങ്കിലും ആക്ടിവയോളം വിപണിയിൽ തരംഗമായ മറ്റൊരു മോഡലില്ല. കാലങ്ങളായി കൈവശം വെച്ചിരുന്ന ഇരുചക്രവാഹന വിപണിയിലെ ഒന്നാംസ്ഥാനം ആക്ടിവക്ക് നഷ്ടമായി. പകരം സ്പ്ലെൻഡർ ആ സ്ഥാനത്തേക്ക് വന്നു. ഇരുവരും തമ്മിൽ കടുത്ത മൽസരമാണ് ഒന്നാംസ്ഥാനത്തിന് വേണ്ടി നടത്തിയിരുന്നത്.
ഒാേട്ടാ എക്സ്പോ 2016
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഡൽഹി ഒാേട്ടാ എക്സ്പോ കഴിഞ്ഞ വർഷം നടന്നു. എഷ്യയിലെ തന്നെ പ്രമുഖമായ ഒാേട്ടാ എക്സ്പോകളിൽ ഒന്നാണ് ഡൽഹി ഒാേട്ടാ എക്സ്പോ. ചില മുൻനിര വാഹന നിർമാതാക്കൾ വിട്ടുനിന്നെങ്കിലും പ്രഗതി മൈദാനിയിൽ നടന്ന ഒാേട്ടാ എക്സ്പോ ഇന്ത്യൻ വാഹന ലോകത്തിന് നൽകിയ സംഭാവന ചെറുതല്ല.
പഴയ പുലികൾ തിരിച്ചു വരുന്നു
വാഹന ലോകം ഒരു കാലത്ത് അടക്കിവാണിരുന്ന മോഡലുകളുടെ തിരിച്ചുവരവ് സംബന്ധിച്ച വാർത്തകളാണ് കഴിഞ്ഞ വർഷത്തെ മറ്റൊരു പ്രധാന സംഭവം. ഹ്യൂണ്ടായിയുടെ സാൻട്രോയും ബജാജിെൻറ ചേതകുമാണ് വിപണിയിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്ന വാഹനങ്ങൾ. എറെ പ്രതീക്ഷയോടെയാണ് ഇവയുടെ തിരിച്ച് വരവിനെ വാഹന പ്രേമികൾ നോക്കി കാണുന്നത്.
ഡീസൽ എഞ്ചിൻ നിരോധനം
രണ്ട് ലിറ്ററിൽ അധികം ശേഷിയുള്ള ഡീസൽ എഞ്ചിനുകൾക്ക് ഡൽഹിയിൽ ഹരിത ട്രിബ്യൂണൽ നിരോധമേർപ്പെടുത്തി അന്തരീക്ഷ മലിനീകരണം വർധിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത് വാഹന വിപണിക്ക് സൃഷ്ടിച്ച പ്രതിസന്ധി ചില്ലറയല്ല. പിന്നീട് മലനീകരണം കുറക്കുന്നതിനായി ഡൽഹി സർക്കാർ ഒറ്റ അക്ക, ഇരട്ട അക്ക നമ്പറുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് വാഹന നിർമാണ കമ്പനികൾക്ക് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി വിധിയുണ്ടായതോടെയാണ് പ്രശ്നങ്ങൾക്ക് താൽകാലിക പരിഹാരമുണ്ടായത്.
തിരിച്ചടിയായി നോട്ട് പിൻവലിക്കൽ
പല വാഹന നിർമാതാക്കൾക്കും നോട്ട് പിൻവലിക്കൽ മൂലം നഷ്ടമുണ്ടായി. വാഹനങ്ങളുടെ വിൽപനയെ ഇത് പ്രതികൂലമായി ബാധിച്ചു. 100 ശതമാനം ഒാൺ റോഡ് വായ്പ നൽകിയും മറ്റ് ആകർഷകമായ ഒാഫറുകളിലൂടെയുമാണ് വാഹനവിപണി നഷ്ടത്തെ ചെറുക്കാൻ ശ്രമിച്ചത്. ഒരു പരിധി വരെ ഇതിലൂടെയെല്ലാം നഷ്ടത്തെ മറികടക്കാൻ വാഹനവിപണിക്ക് കഴിഞ്ഞിട്ടുണ്ട്.
തയാറാക്കിയത്: വിഷ്ണു ജെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.