കിതച്ചും കുതിച്ചും വാഹന വിപണി
text_fieldsഇന്ത്യൻ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായിരുന്നു 2017. ജി.എസ്.ടി, ബി.എസ്-3 പോലുള്ള കേന്ദ്ര സർക്കാർ നയങ്ങൾ മറ്റു മേഖലകളെ പോലെ വാഹന വിപണിയെയും സ്വാധീനിച്ചു. ഇതിനൊപ്പം പരിസ്ഥിതി സൗഹാർദ വാഹനങ്ങളെ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമായി. പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും ഇൗ വർഷത്തിെൻറ പ്രത്യേകതയാണ്. എസ്.യു.വി, എം.യു.വി പ്രേമം വിപണിക്ക് ഇത്തവണ കലശലായിരുന്നു.
ബി.എസ്-3 വാഹനങ്ങളുടെ നിരോധനം
2017 മാർച്ച് മുതൽ ബി.എസ്-3 വാഹനങ്ങളുടെ നിർമാണവും വിൽപനയും നിർത്തിവെച്ചതായിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങളിലൊന്ന്. ബി.എസ്-3യിൽ നിന്ന് ബി.എസ്-6ലേക്ക് ചുവടുമാറ്റുന്നതിെൻറ ഭാഗമായായിരുന്നു നിരോധനം. തീരുമാനം വിപണിക്ക് 12,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് കണക്കുകൾ പറയുന്നു. വൻ വിലക്കിഴിവിൽ ബി.എസ്-3 വാഹനങ്ങൾ വിറ്റഴിച്ചതും കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയ സംഭവമാണ്.
ജി.എസ്.ടിയും വാഹന വിപണിയെയും സ്വാധീനിച്ചു
എകീകൃത നികുതിയായ ജി.എസ്.ടി വാഹന വിപണിയിലും കാര്യമായ ചലനങ്ങൾ ചെലുത്തി. ഹൈബ്രിഡ് കാറുകൾക്ക് നൽകിയിരുന്ന പ്രത്യേക ഇളവ് ജി.എസ്.ടിയിൽ ഇല്ലാതാക്കി. ഇത് പരിസ്ഥിതി സൗഹാർദ വാഹനങ്ങൾ പുറത്തിറക്കുന്നതിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. ആഡംബര വാഹനങ്ങൾക്കും എസ്.യു.വികൾക്കും ജി.എസ്.ടി പ്രകാരം ആദ്യം നികുതി കുറവായിരുന്നു. ഇതിൽ വിമർശനങ്ങളുയർന്നപ്പോൾ അധിക സെസ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. ജി.എസ്.ടി കാര്യമായ പ്രതിസന്ധി ഉണ്ടാക്കിയില്ലെങ്കിലും നിരക്കുകൾ ഇടക്കിടക്ക് മാറിയത് വിപണിക്ക് ചെറിയ തിരിച്ചടി നൽകി.
വിപണിക്ക് പ്രിയം വലിയ കാറുകളോട്
എസ്.യു.വികളോടും എം.യു.വികളോട് വാഹന വിപണിക്ക് പ്രിയമേറുന്നുവെന്ന് സൂചിപ്പിച്ചാണ് 2017 കടന്നു പോകുന്നത്. സെഗ്മെൻറിൽ ഒരു പറ്റം പുതിയ താരങ്ങളാണ് വിപണിയിലെത്തിയത്. ജീപ്പിെൻറ കോംപസ്, സ്കോഡ കോഡിയാക്, റെനോ ക്യാപ്ചർ, ടാറ്റ നെക്സോൺ തുടങ്ങിയ നിരവധി എസ്.യു.വികളും എം.യു.വികളും ഇൗ വർഷം വിപണിയിലെത്തി. അമേരിക്കൻ വാഹന നിർമാതാക്കളുടെ ജീപ്പിെൻറ ആദ്യ എസ്.യു.വി കോംപസ് വില കൊണ്ടും ഡിസൈൻ മികവിനാലും ആരാധകരെ അമ്പരപ്പിച്ചു. സെഗ്മെൻറിൽ പുറത്തിറങ്ങിയ മറ്റ് വാഹനങ്ങളുടെ വിൽപനയും തെളിയിക്കുന്നത് വിപണിക്ക് വലിയ കാറുകളോടുള്ള പ്രിയം തന്നെയാണ്.
വാർത്തകളിലിടം സ്വിഫ്റ്റിനും ഡിസയറിനും
മാരുതിയുടെ രണ്ട് കാറുകളാണ് കഴിഞ്ഞ വർഷം വാർത്തകളിലിടം പിടിച്ചത്. 2017ൽ പുറത്തിറങ്ങിയ മാരുതി ഡിസയറും ഇനി പുറത്തിറങ്ങാനിരിക്കുന്ന സ്വിഫ്റ്റും. ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ശേഷമായിരുന്നു ഡിസയറിെൻറ ഇന്ത്യൻ അരങ്ങേറ്റം. മാരുതി കാറുകളെ പൊതുവിൽ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഇന്ത്യൻ വിപണി ഡിസയറിനെയും സ്വാഗതം ചെയ്തു. ജപ്പാനീസ് വിപണിയിൽ പുറത്തിറങ്ങിയ സ്വിഫ്റ്റ് ഇന്ത്യയിൽ എപ്പോഴെത്തുമെന്ന പ്രവചനങ്ങളാണ് കഴിഞ്ഞ വർഷം നില നിന്നിരുന്ന മറ്റൊരു പ്രധാന സംഭവം. വർഷാവസാനത്തിൽ രണ്ടാം തലമുറ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്നതിനും വാഹന വിപണി സാക്ഷിയായി.
വിപണിയെ നയിക്കുക ഇലക്ട്രിക് വാഹനങ്ങൾ
പരിസ്ഥിതി മലിനീകരണം സകല സീമങ്ങളും ലംഘിച്ച് മുന്നേറുേമ്പാൾ ഭാവിയിൽ താരങ്ങളാവുക ഇലക്ട്രിക് വാഹനങ്ങളാണെന്ന സൂചനയും 2017 നൽകുന്നുണ്ട്. വോൾവോ അടക്കമുള്ള വാഹന നിർമാതാക്കളും വൈകാതെ തന്നെ ഇലക്ട്രിക്കാവാനുള്ള ഒരുക്കത്തിലാണ്. 2018ലെ ഡൽഹി ഒാേട്ടാ എക്സ്പോയിൽ ഒരുപറ്റം ഇലക്ട്രിക് വാഹനങ്ങളാണ് വിപണി കീഴടക്കാൻ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.