പുതിയ മോഡലുകൾ ഇൗ വർഷംതന്നെ നിരത്തിലെത്തിക്കുമെന്ന് റോയൽ എൻഫീൽഡ്; ക്ലാസിക് 350 പൂർണമായും തയ്യാർ
text_fieldsതങ്ങളുടെ ഏറ്റവും മികച്ച മോഡലുകൾ 2021-22 സാമ്പത്തിക വർഷത്തിൽതന്നെ പുറത്തിറക്കുമെന്ന് റോയൽ എൻഫീൽഡ്. ഇതിൽ ആദ്യമായി നിരത്തിലെത്തുക പരിഷ്കരിച്ച ക്ലാസിക് 350 മോേട്ടാർ സൈക്കിളായിരിക്കും. ഇതിനകംതന്നെ നിരത്തിലെത്തേണ്ടിയിരുന്ന ബൈക്കിെൻറ വരവ് വൈകിപ്പിക്കുന്നത് കോവിഡ് ലോക്ഡൗണാണ്. ക്ലസികിനൊപ്പം ചില പുതിയ മോഡലുകളും ഇൗ വർഷത്തെ റോയൽ എൻഫീൽഡ് പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.
'റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും കുടുതൽ മോഡലുകൾ ഇൗ വർഷം പുറത്തിറക്കാനാവുമെന്നാണ് ഞങ്ങൾ കരുതുന്നത്. നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് മികച്ചതും പുതിയതുമായ മോഡലുകളായിരിക്കും അത്. ഞങ്ങൾ ഇക്കാര്യത്തിൽ വളരെ ആവേശത്തിലാണ്'-റോയൽ എൻഫീൽഡ് സിഇഒ വിനോദ് ദസാരി പറയുന്നു. ക്ലാസിക് 350 നിലവിൽ പ്രൊഡക്ഷൻ റെഡി മോഡലായി റോയൽ കരുതിവച്ചിരിക്കുകയാണ്.പക്ഷെ കമ്പനി ആസൂത്രണം ചെയ്യുന്ന നിരവധി ലോഞ്ചുകളിൽ ഒന്നുമാത്രമായിരിക്കും ഇതെന്നാണ് സൂചന.
മെറ്റിയർ 350 ൽ അരങ്ങേറ്റം കുറിച്ച ജെ-പ്ലാറ്റ്ഫോം എഞ്ചിൻ ഉപയോഗിച്ചാണ് ക്ലാസിക് അപ്‌ഡേറ്റ് ചെയ്യുന്നത്. സെമി ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ, ട്രിപ്പർ നാവിഗേഷൻ പോഡ് എന്നിവ ക്ലാസികിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷെർപ, ഹണ്ടർ, റോഡ്സ്റ്റർ, ഷോട്ട്ഗൺ, സ്‌ക്രാം തുടങ്ങിയ പേരുകൾ നേരത്തേതന്നെ റോയൽ നേരത്തേ രജിസ്റ്റർ ചെയ്തിരുന്നു. വരാനിരിക്കുന്ന ഏത് ബൈക്കുകളാണ് ഈ പേരുകളിലുള്ളതെന്ന് അറിയില്ലെങ്കിലും, റോയൽ എൻഫീൽഡ് 650 സിസി, ഇൻറർസെപ്റ്റർ കോണ്ടിനെൻറൽ ജിടി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ക്രൂസർ മോഡലുകൾ ഇൗ വർഷം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
650 സിസി പ്ലാറ്റ്‌ഫോമിൽ ഒരുപക്ഷേ ഓഫ്-റോഡ് ഓറിയൻറഡ് ബൈക്ക് സ്‌ക്രാം എന്ന പേരിൽ നിർമിക്കാനും സാധ്യതയുണ്ട്. ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ജാവ 42നുള്ള എതിരാളിക്കായും റോയൽ പ്രവർത്തിക്കുന്നെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.