ഹിന്ദി ഭ്രാന്തിനോട് മുൻ മുഖ്യമന്ത്രി നായനാർ മലയാളം കൊണ്ട് ചെയ്തത് അറിയണോ
text_fieldsഔദ്യോഗികഭാഷാ പാർലമെന്ററികാര്യസമിതി തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷ പ്രാവീണ്യം നിർബന്ധമാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചത് കളിഞ്ഞ ദിവസം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറിയിരിക്കുകയാണ്.
കേന്ദ്ര സർവകലാശാലകൾ, സ്കൂളുകൾ, മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ആശയവിനിമയവും നടപടിക്രമങ്ങളുമടക്കം പൂർണമായും ഹിന്ദിയിലാക്കണമെന്നാണ് ആവശ്യം. ഇത്തരത്തിൽ 112 ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. ഇതിനെതിരെ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ എതിർപ്പുമായി രംഗത്തെത്തി കഴിഞ്ഞു. ഹിന്ദി വാദവുമായി ബി.ജെ.പിയും ഉത്തരേന്ത്യൻ ബെൽറ്റും ഇടക്കിടക്ക് രംഗത്തെത്താറുണ്ട്. ഹിന്ദി വാദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്തും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച മുലായം സിങ് ഹിന്ദി വാദിയായിരുന്നു.
കടുത്ത ഹിന്ദിവാദിയായ മുലായം സിങ് യാദവിനോടു കടുംപിടിത്തം ഉപേക്ഷിക്കാൻ ഉപദേശിച്ചത് കേരള മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ ആയിരുന്നു. 1990 ഒക്ടോബറിലാണു സംഭവം. എറണാകുളം ജില്ലക്കാരനായ യുവാവിനെ ഉത്തർപ്രദേശിലെ ബലിയിൽ കാണാതായ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് നായനാർ, അന്നത്തെ യു.പി മുഖ്യമന്ത്രി മുലായം സിങിന് ഇംഗ്ലിഷിൽ കത്തെഴുതി.
മുലായം മറുപടി നൽകിയതു ഹിന്ദിയിൽ. ഇതിന് മലയാളത്തിൽ കത്ത് എഴുതി നായനാർ തിരിച്ചടിച്ചു. സംസ്ഥാനങ്ങൾക്കുമേൽ ഭാഷ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിന്റെ ദോഷവും നായനാർ കത്തിനൊപ്പം ഇംഗ്ലീഷിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.