'ഹർത്താലിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർ യുവതിയെ അടിച്ചു'; സംഘ്പരിവാർ പ്രചാരണം ശരിയോ
text_fieldsപോപുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റെയ്ഡുകൾ നടത്തിയതിനെ തുടർന്ന് സംഘടന കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഈ ഹർത്താലിൽ നടന്ന ആക്രമണം എന്ന പേരിൽ സംഘ്പരിവാർ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം ഒരു ചിത്രം പുറത്തുവിട്ടിരുന്നു. ഹർത്താലിന് കട അടക്കാത്ത യുവതിയുടെ മുഖത്തടിച്ച പോപുലർ ഫ്രണ്ട് പ്രവർത്തകനെ യുവതി തിരിച്ചടിച്ചു എന്നായിരുന്നു ചിത്രത്തിനൊപ്പം നൽകിയ കുറിപ്പ്. ഇതിന്റെ വസ്തുത അന്വേഷിച്ച് കണ്ടെത്തി റിപ്പോർട്ട് ചെയ്തിരിക്കുകയാണ് 'ഇന്ത്യ ടുഡേ'യുടെ വസ്തുതാന്വേഷണ വിഭാഗമായ എ.എഫ്.ഡബ്ല്യു.എ.
പ്രചാരത്തിലുള്ള വീഡിയോയുടെ കീ ഫ്രെയിംസ് ഗൂഗിളിന്റെ സഹായത്തോടെ റിവേഴ്‌സ് തിരച്ചിൽ നടത്തിയപ്പോൾ ഇതേ വീഡിയോ 2022 ആഗസ്റ്റ് 22നു വാർത്താ ഏജൻസിയായ എ. എൻ. ഐ ട്വീറ്റ് ചെയ്തതായി കണ്ടെത്താൻ സാധിച്ചു. ഈ ട്വീറ്റ് പ്രകാരം വീഡിയോ മധ്യപ്രദേശിലെ രാജ്‌ഗർഹിലുള്ള ഒരു ടോൾ പ്ലാസയിൽ നിന്നുള്ളതാണ്. സ്ത്രീയെ ആക്രമിച്ച വ്യക്തിക്കു നേരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ് പറയുന്നു.
ഈ റിപ്പോർട്ടുകളിൽ ഒന്നും തന്നെ സ്ത്രീയെ ആക്രമിച്ച വ്യക്തിക്ക് പി.എഫ്.ഐയുമായി ബന്ധമുള്ളതായി പരാമർശമില്ല. മാത്രമല്ല വീഡിയോയിൽ കാണുന്ന സംഭവം നടന്നത് ആഗസ്റ്റ് അവസാനവാരമാണ്. എന്നാൽ പോപുലർ ഫ്രണ്ട് ആഹ്വാനം നൽകിയ ഹാർത്താൽ നടന്നത് സെപ്തംബർ 23നാണ്. രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു ഹർത്താൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.