മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചയാൾ പൊലീസ് പിടിയിൽ
text_fieldsലക്നോ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രിൻസിപ്പൽ സെക്രട്ടറി കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയർത്തിയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാർത്ത സമ്മേളനം നടത്താനൊരുങ്ങുേമ്പാഴാണ് അഭിഷേക് ഗുപ്ത പൊലീസ് കസ്റ്റഡിയിലായത്. പെട്രോൾ പമ്പിനുള്ള സ്ഥലം അനുവദിക്കുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറി 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു അഭിഷേക് ഗുപ്തയുടെ ആരോപണം.
അഭിഷേക് ഗുപ്തയെ കസ്റ്റഡിയിലെടുത്ത വിവരം ലക്നോ പൊലീസിലെ സീനിയർ സുപ്രണ്ട് ദീപക് കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് യു.പി സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ച സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനാണ് അഭിഷേകിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
പ്രിൻസിപ്പൽ സെക്രട്ടറി എസ്.പി ഗോയലിനെതിരായ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഇതിെൻറ ഭാഗമായാണ് കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ആരോപണം ഉന്നയിച്ചയാളെ തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.