സഞ്ചാരികളെ മാടി വിളിച്ച് രാഷ്ട്രപതി ഭവൻ
text_fieldsന്യൂഡൽഹി: പൊതുജനങ്ങൾക്ക് ഇനി മുതൽ ആഴ്ചയിൽ നാലു ദിവസം രാഷ്ട്രപതിഭവൻ സന്ദർശിക്കാം. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാഷ്ട്രപതിഭവൻ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. ഇന്നു മുതൽ പുതിയ രീതി നിലവിൽ വരുമെന്ന് അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഇൗ നാലു ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ നാലുവരെയുള്ള സമയത്ത് എപ്പോൾ വേണമെെങ്കിലും സഞ്ചാരികൾക്ക് രാഷ്ട്രപതിഭവൻ സന്ദർശിക്കാം. അതേസമയം, മുൻകൂർ ബുക്കിങ് അനിവാര്യമാണ്. എന്നാൽ, അംഗീകൃത ഒഴിവു ദിനങ്ങളിൽ സന്ദർശനം ഉണ്ടാകില്ല. ഒരാൾക്ക് 50 രൂപയാണ് സന്ദർശന ഫീസ്. എട്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല.
രാഷ്ട്രപതി ഭവൻ സന്ദർശിക്കാൻ ഇന്ത്യക്കാർ ഫോേട്ടാ പതിപ്പിച്ച നിയമാനുസൃത തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. വിദേശികളാണെങ്കിൽ സന്ദർശന സമയത്ത് പാസ്പോർട്ട് നിർബന്ധമാണ്. rashtrapatisachivalaya.gov.in/rbtour എന്ന വെബ്സൈറ്റ് വഴി ബുക്കിങ് നടത്താം. ഒാൺലൈൻ ബുക്കിങ് ചെയ്യാത്തവർക്ക് സന്ദർശനാനുമതിയുണ്ടാകില്ല. രാജ്പഥിെല രണ്ടാം നമ്പർ ഗേറ്റിലൂടെയും ഹുക്മി മായ് മാർഗിലെ 37ാം നമ്പർ ഗേറ്റിലൂടെയും ചർച്ച റോഡിലെ 38ാം മ്പർ ഗേറ്റിലൂടെയും മാത്രമേ പ്രവേശനവും പുറത്തിറങ്ങലും അനുവദിക്കൂ.
രാഷ്ട്രപതി ഭവനിലെ ഫോർകോർട്ട്, പ്രധാന മുറികൾ, ഒൗദ്യോഗിക ഹാൾ, അശോക് ഹാൾ, ദർബാർ ഹാൾ, ലൈബ്രറി, നോർത്ത് ഡ്രോയിങ് റൂം, ലോങ് ഡ്രോയിങ് റൂം, നവചര തുടങ്ങിയവയാണ് പ്രധാന കെട്ടിടത്തിൽ കാണാനുള്ളത്. രാഷ്ട്രപതി ഭവനെ മൂന്ന് സർക്യൂട്ടുകളായി വേർതിരിച്ചിട്ടുണ്ട്. സർക്യൂട്ട് ഒന്ന് വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് തുറക്കുക. സർക്യൂട്ട് രണ്ട് തിങ്കൾ ഒഴികെ എല്ലാ ദിവസവും തുറക്കും. സർക്യൂട്ട് മൂന്ന് ആഗസ്റ്റ് മുതൽ മാർച്ച് വരെ മാസങ്ങളിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് തുറക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ 011- 23013287, 23015321 Extn. 4662; Fax No. 011- 23015246 ഇൗ നമ്പറിൽ ബന്ധപ്പെടുകയോ reception-officer@rb.nic.in എന്ന വിലാസത്തിൽ ഇ മെയിൽ അയക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.