Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ്​ മഹൽ ഇന്ത്യൻ...

താജ്​ മഹൽ ഇന്ത്യൻ സംസ്​കാരത്തിന്​ കളങ്കമെന്ന്​ ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
Taj-Mahal
cancel

ന്യൂഡൽഹി: ഇന്ത്യൻ സംസ്​കാരത്തി​നേറ്റ കളങ്കമാണ്​ താജ്​മഹ​െലന്ന് ബി.ജെ.പി എം.എൽ.എ സംഗീത്​ സോം. യു.പി വി​നോദ സഞ്ചാര ഗൈഡിൽ നിന്ന്​ താജ്​ മഹലിനെ ഒഴിവാക്കിയതിനെ കുറിച്ച്​ പലരും അസ്വസ്​ഥരാകുന്നത്​ കണ്ടു.  താജ്​ മഹലിനെ കുറിച്ച്​ എന്ത്​ ചരിത്രമാണ്​ നമുക്ക്​ പറയാനുള്ളത്​. അതു നിർമിച്ച​ ഷാജഹാൻ പിതാവിനെ തുറങ്കലിലടച്ചയാളാണ്​. ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിച്ചയാളാണ്​.  ഇത്തരക്കാർ​​ നമ്മുടെ ചരിത്രത്തിൽ ഇടംപിടിക്കുന്നത്​ വിഷമമുള്ള കാര്യമാണ്​.  ഇൗ ചരിത്രം മാറ്റുമെന്നും സംഗീത്​ സോം പറഞ്ഞു. 

യോഗി ആദ്യത്യനാഥ്​ മന്ത്രിസഭ അധികാരമേറ്റ്​ ആറുമാസത്തിനുള്ളിൽ യു.പിയിൽ പുതിയ ടൂറിസം ബുക്ക്​ലെറ്റ്​ പുറത്തിറക്കിയിരുന്നു. വിനോദ സഞ്ചാരത്തിന്​ സാധ്യതയുള്ള സ്​മാരക കെട്ടിടങ്ങളും രാമായണത്തിൽ പരാമർശിക്കുന്ന സ്​ഥലങ്ങളും അതിൽ ഉൾക്കൊള്ളിച്ചിരുന്നു. നിലവിലെ വിനോദ സഞ്ചാര കേന്ദ്രമായ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പുരോഹിതനായ ഗൊരഖ്​പൂർ ക്ഷേത്രത്തെ ബുക്ക്​ലെറ്റിൽ നിന്ന്​ ഒഴിവാക്കിയിട്ടുമില്ല. എന്നാൽ താജ്​ മഹലിനെ കുറിച്ച്​ ബുക്ക്​ലെറ്റിൽ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mlaTaj MahalIndian culturemalayalam news
News Summary - ​Taj Mahal, A Blot to Indian Culture Says BJP MLA - India News
Next Story