Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയ​േമ്പട്​...

കോയ​േമ്പട്​ മാർക്കറ്റ്​ തുറക്കണമെന്നാവശ്യപ്പെട്ട്​ വ്യാപാരികളുടെ പ്രതിഷേധം

text_fields
bookmark_border
കോയ​േമ്പട്​ മാർക്കറ്റ്​ തുറക്കണമെന്നാവശ്യപ്പെട്ട്​ വ്യാപാരികളുടെ പ്രതിഷേധം
cancel

ചെന്നൈ: തമിഴ്​നാട്ടി​െല പ്രധാന കോവിഡ്​ കണ്ടെയ്മ​​െൻറ്​ മേഖലയായ കോയ​േമ്പട്​ മാർക്കറ്റിൽ പുഷ്​പ വിൽപ്പനക്ക്​ അനുമതി നൽകണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധം. കോയ​േമ്പട്​ ഹോൾസെയിൽ ഫ്ലവേഴ്​സ്​ മാർക്കറ്റ്​ വ്യാപാരികളുടെ സംഘടനയാണ്​  പ്രതിഷേധവുമായെത്തിയത്​.

മാർക്കറ്റിൽ പുഷ്​പ വിൽപ്പനക്ക്​ സർക്കാർ അനുമതി നൽകണം. മാർക്കറ്റുമായി ബന്ധപ്പെട്ട 2000ത്തോളം പേരാണ് തൊഴിലില്ലാത്തതിനാലും പട്ടിണിമൂലവും ​കഷ്​ടപ്പെടുന്നതെന്ന്​ അസോസിയേഷൻ പ്രസിഡൻറ്​ മുരുഗയ്യ പറഞ്ഞു.

 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുഷ്​പ വിപണികളിലൊന്നാണ്​ ​കോയ​േമ്പട്​. പച്ചക്കറി, പഴവർഗങ്ങൾ, പുഷ്​പം, ഭക്ഷ്യധാന്യം എന്നിവയുടെ പ്രധാന വിപണിയാണ്​ ഇവിടം. സാധാരണ ദിവസങ്ങളിൽ രണ്ടുലക്ഷത്തോളം പേരാണ്​ കോയ​േമ്പട്​ മാർക്കറ്റ്​ സന്ദർശിക്കുന്നത്​. കൂടാതെ കയറ്റിറക്ക്​ തൊഴിലുമായി ബന്ധ​െപ്പട്ട്​ 10,000 ത്തോളം പേരും ഇവിടെ തൊഴിലെടുക്കുന്നുണ്ട്​.

തമിഴ്​നാട്ടിൽ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളിൽ 35 ശതമാനവും കോയ​േമ്പട്​ മാർക്കറ്റുമായി ബന്ധ​െപ്പട്ടായിരുന്നു. പതിനായിരത്തിൽ അധികംപേർക്കാണ്​ തമിഴ്​നാട്ടിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. മഹാരാഷ്​ട്രക്ക്​ പുറമെ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ളത്​ തമിഴ്​നാട്ടിലാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronaTamil Nadumalayalam newsindia newscovid 19Koyambedu
News Summary - ​Tamil nadu Koyambedu Wholesale Flowers Market Merchants Association Protest -India news
Next Story