യു.പി െട്രയിൻ അപകടം: കാരണം ഇന്നു തന്നെ വ്യക്തമാക്കണമെന്ന് സുരേഷ് പ്രഭു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഖത്തൗളിയിലുണ്ടായ ട്രെയിൻ അപകടത്തിെൻറ കാരണം കണ്ടെത്തി ഇന്നു തന്നെ റിപ്പോർട്ട് നൽകണമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു റെയിൽവേ ബോർഡിനോട് ആവശ്യെപ്പട്ടു. പ്രാഥമിക തെളിവുകൾ പ്രകാരം അപകടകാരണം എന്താണെന്ന് ഇന്ന് വൈകീേട്ടാടുകൂടി അറിയിക്കണെമന്നാണ് മന്ത്രിയുെട നിർദേശം.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുെണ്ടന്നും റെയിൽവേ ട്രാക്കുകളുെട പുനഃസ്ഥാപനത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴുകോച്ചുകൾ ഉയർത്തിയിട്ടുണ്ട്. പരിക്കേറ്റവർക്ക് ലഭ്യമായതിൽ ഏറ്റവും നല്ല ചികിത്സ ഉറപ്പു വരുത്തും. സാഹചര്യം താൻ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.
പുരി- ഹരിദ്വാർ ഉത്കൽ എക്സ്പ്രസ് ട്രെയിനിന്‍റെ 14 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 23 പേർ മരിക്കുകയും 150 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മുസാഫർനഗറിൽനിന്ന് 40 കിലോമീറ്റർ അകലെ ഖത്തൗളിയിൽ ശനിയാഴ്ച വൈകുന്നേരം 5.45നാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.