അധികാരത്തിൽ വന്നാൽ മുത്തലാഖ് നിയമം പിൻവലിക്കും –മഹിള കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുത്തലാഖ് ബിൽ പിൻവലിക്കുമെന്ന് മഹിള ക ോൺഗ്രസ് അധ്യക്ഷ സുസ്മിത ദേവ്. മുസ്ലിം വനിതകളെ ശാക്തീകരിക്കാനല്ല, പുരുഷന്മാരെ ജയിലിലിടാനും പൊലീസ് സ്റ്റേഷനിൽ ഒാച്ഛാനിച്ചുനിൽക്കാനും തക്ക വിധത്തിലാണ് വിവാദ നിയമനിർമാണവുമായി മോദി സർക്കാർ പാർലമെൻറിൽ എത്തിയതെന്നും അതിനു മുേമ്പ ഒാർഡിനൻസ് ഇറക്കിയതെന്നും സുസ്മിത ദേവ് പറഞ്ഞു. കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുസ്മിത. വനിത ശാക്തീകരണത്തിന് യഥാർഥത്തിൽ ഉപകരിക്കുന്ന ഏതൊരു നിയമനിർമാണത്തെയും കോൺഗ്രസ് പിന്തുണക്കുമെന്നും സുസ്മിത ദേവ് കുട്ടിച്ചേർത്തു.
മുത്തലാഖ് ബിൽ ലോക്സഭയിൽ പാസാക്കിയെങ്കിലും രാജ്യസഭയുടെ അംഗീകാരം നേടാൻ സർക്കാറിന് രണ്ടാംവട്ട ശ്രമത്തിലും കഴിഞ്ഞിരുന്നില്ല. ഇൗ സാഹചര്യത്തിൽ മുത്തലാഖ് ഒാർഡിനൻസ് വീണ്ടും ഇറക്കുകയാണ് സർക്കാർ ചെയ്തത്. പുതിയ ഒാർഡിനൻസ് ജനുവരി 13നാണ് ഇറങ്ങിയത്.
ഒരു മതം മാത്രമായി ഇന്ത്യക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് യോഗത്തിൽ സംസാരിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ മതങ്ങളും എല്ലാ ഭാഷകളും രാജ്യത്ത് ബഹുമാനിക്കപ്പെടണം. മോദി സർക്കാർ പക്ഷേ, ന്യൂനപക്ഷങ്ങളെ അവഗണിച്ചതായി രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസിെൻറ പ്രീണന രാഷ്ട്രീയത്തിെൻറ ഭാഗമായാണ് മുത്തലാഖ് ബില്ലിനെ എതിർക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ മുത്തലാഖ് ബില്ലിലുള്ള ഒാർഡിനൻസ് ലോക്സഭയിൽ പാസായിരുന്നു. മുത്തലാഖ് ക്രിമൻ കുറ്റമാക്കുന്ന ഒാർഡിനൻസാണ് പാസായത്. എന്നാൽ, രാജ്യസഭയിൽ നിയമം പാസായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.