കശ്മീരിൽ കൊല്ലപ്പെട്ടത് അൽബദർ കമാൻഡറെന്ന് പൊലീസ്
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ കൊല ്ലപ്പെട്ടത് അൽബദർ എന്ന തീവ്രവാദ സംഘടനയുടെ ഉന്നത കമാൻഡർ സീനത്തുൽ ഇസ്ലാം ആണെന ്ന് പൊലീസ്. സംഘാംഗമായ ശക്കീൽ അഹ്മദ് ദർ എന്നയാളും ഇയാൾക്കൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷാ സേന എ പ്ലസ് പ്ലസ് വിഭാഗത്തിൽപെടുത്തിയ ഭീകരപ്രവർത്തകനായ സീനത്തുൽ ഇസ്ലാം ഹിസ്ബുൽ മുജാഹിദീനിൽനിന്ന് അൽബദറിലേക്ക് മാറിയയാളാണ്. നിരവധി ഭീകരാക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള ഇയാൾ, ഇരു സംഘടനകളും തമ്മിൽ നടന്ന ചർച്ചയെ തുടർന്നാണ് അൽബദറിെൻറ കമാൻഡർ സ്ഥാനത്തേക്ക് മാറ്റപ്പെട്ടതെന്നും പൊലീസ് അധികൃതർ വിശദീകരിക്കുന്നു.
ജില്ലയിലെ യാരിപോരയിലെ കാട്പോര മേഖലയിൽ, രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ ഇരുവരും സുരക്ഷാസേനക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഇതേ തുടർന്നുള്ള തിരിച്ചടിയിൽ ഇരുവരും കൊല്ലപ്പെെട്ടന്നുമാണ് ഒൗദ്യോഗിക വിശദീകരണം. കീഴടങ്ങാൻ അവസരം നൽകിയിട്ടും അതിനു തയാറായില്ലെന്നും പൊലീസ് പറയുന്നു.
സുരക്ഷകേന്ദ്രങ്ങൾക്കും സിവിലിയൻമാർക്കു നേരെയും ആക്രമണങ്ങൾ സംഘടിപ്പിച്ച സംഘടനയാണ് അൽബദറെന്നും ഒരിക്കൽ അറസ്റ്റിലായ സീനത്തുൽ ഇസ്ലാം ജയിൽമോചിതനായശേഷം വീണ്ടും ഷോപിയാൻ ജില്ലയിൽ ഭീകരപ്രവർത്തനങ്ങളിൽ സജീവമായെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.