ഒന്നുകിൽ ആരോപണം തെളിയിക്കണം, അല്ലെങ്കിൽ മാപ്പ് പറയണം - അമിത് ഷായോട് തൃണമൂൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ അന്തർ സംസ്ഥാന തൊഴിലാളികളെ ട്രെയിനുകളിൽ കയറ്റാൻ അനുവദിക്കുന്നില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തൃണമൂൽ കോൺഗ്രസ്. അമിത് ഷാ മാപ്പുപറയുകയോ അല്ലെങ്കിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേയുള്ള ആരോപണങ്ങൾ തെളിയിക്കുകയോ ചെയ്യണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി പ്രതികരിച്ചു.
ഈ പ്രതിസന്ധി സമയത്തും തൻെറ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ട അമിത് ഷാ ആഴ്ചകളോളമുള്ള മൗനം വെടിഞ്ഞിരിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും നുണപ്രചരിപ്പിക്കുന്നതിനുമായാണ് അത്. സ്വന്തം സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങളോടു തന്നെയാണ് അമിത്ഷാ ഇക്കാര്യങ്ങൾ പറയുന്നത്. വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കുകയോ മാപ്പുപറയുകയോ ചെയ്യണം -അഭിഷേക് ബാനർജി പ്രതികരിച്ചു.
സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ ബംഗാളിലെത്തിക്കാനുള്ള കേന്ദ്രത്തിന്റെ നടപടിയോട് മുഖ്യമന്ത്രി സഹകരിക്കുന്നില്ലെന്ന് അമിത് ഷാ പരാതിപറഞ്ഞിരുന്നു. രാജ്യമെമ്പാടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളോട് സംസ്ഥാനം കടുത്ത അനീതിയാണ് പുലർത്തുന്നതെന്നും അമിത് ഷാ മമതാ ബാനർജിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.