‘രാജ്യത്തെ അപമാനിക്കുന്ന നടപടി’; പ്രഞ്ജ സിങ്ങിനെ പ്രതിരോധ സമിതി അംഗമാക്കിയതിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: മലേഗാവ് സ്ഫോടനകേസ് പ്രതിയായ ബി.ജെ.പി എം.പി പ്രഞ്ജ സിങ് ഠാക്കൂറിനെ പ്രതിരോധ പാർലമെൻററി സമിതി അംഗമായി നാമനിർദേശം ചെയ്തത് രാജ്യത്തെ അപമാനിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ്. തീവ്രവാദ ആക്രമണ കേസിലെ പ്ര തിയും ഗോഡ്സെ ആരാധികയുമായ പ്രഞ്ജ സിങ്ങിനെയാണ് ബി.ജെ.പി സർക്കാർ പാർലമെൻററി ഉപദേശക സമിതിയിൽ ഉൾപ്പെടുത്തുന ്നത്. ഇത് രാജ്യത്തെയും സേനാവിഭാഗങ്ങളെയും അപമാനിക്കുന്ന നടപടിയാണ്. ഇന്ത്യൻ സമൂഹത്തെയും ബഹുമാന്യരായ പാർലമെൻറ് അംഗങ്ങളെയും അധിക്ഷേപിക്കുന്നതാണ് തീരുമാനമെന്നും കോൺഗ്രസ് ആരോപിച്ചു.
കോടതിയിൽ നിലനിൽക്കുന്ന കേസിലുള്ള വ്യക്തിയെ ഇത്തരം സമിതികളിൽ ഉൾപ്പെടുത്തുന്നത് ജനാധിപത്യത്തിന് നല്ലതല്ല. എല്ലാ തീരുമാനങ്ങളും ഭരണഘടനാനുസൃതമാകണം എന്നില്ല, എന്നാൽ ചില തീരുമാനങ്ങളിൽ ധാർമ്മിക വശവും പരിഗണിക്കണം. കേസുകളില്ലാത്ത, നല്ല റെക്കോർഡുള്ള ബി.ജെ.പിയുടെ തന്നെ എം.പിമാർ ഏറെയുണ്ട്. അവരിൽ ഒരാളെ പ്രതിരോധ സമിതിയിലേക്ക് നിയമിക്കാവുന്നതാണെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ 21 അംഗ പാർലമെൻററി ഉപദേശക സമിതിയിലേക്കാണ് പ്രഞ്ജ സിങ്ങിനെ ശിപാർശ ചെയ്തിരിക്കുന്നത്. സമിതിയിൽ പ്രതിപക്ഷത്തിൽ നിന്നുള്ള നേതാക്കളായ ഫറൂഖ് അബ്ദുല്ലയെയും ശരദ് പവാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രഞ്ജ സിങ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്.
മലേഗാവ് സ്ഫോടനകേസ് പ്രതിയായ പ്രഞ്ജ സിങ്ങിന് ആരോഗ്യകാരണങ്ങളാൽ 2017 ഏപ്രിലിൽ ബോംബെ ഹൈകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.