മുസ്ലിംകൾക്ക് നിരവധി രാഷ്ട്രങ്ങൾ; ഹിന്ദുക്കൾക്കായി ഒരു രാജ്യം പോലുമില്ല -ഗഡ്കരി
text_fieldsന്യൂഡൽഹി: ലോകത്ത് നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്, എന്നാൽ ഇതുവരെ ഹിന്ദുക്കൾക്ക് മാത്രമായി ഒരു രാജ്യമില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മുമ്പ് നേപ്പാൾ ഹിന്ദു രാഷ്ട്രമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. അഭയാർഥികളാകേണ്ടി വരുന്ന ഹിന്ദുക്കളും സിഖുക്കാരുമെല്ലാം എവിടെ പോകുമെന്നും ഗഡ്കരി ചോദിച്ചു.
ലോകത്ത് നിരവധി മുസ്ലിം രാഷ്ട്രങ്ങളുണ്ട്. മുസ്ലിംകൾക്ക് ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്ന് പൗരത്വം ലഭിക്കുമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. ചാനൽ അഭിമുഖത്തിൽ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചോദ്യത്തിന് മുറപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. സർക്കാർ രാജ്യത്തെ മുസ്ലിം പൗരൻമാർക്ക് എതിരെയല്ല. ചില രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തുകയാണ്. വിവേചനത്തിെൻറ രാഷ്ട്രീയത്തിന് എതിരാണ് ബി.ജെ.പി സർക്കാർ എന്ന് ഉറപ്പ് നൽകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.