സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം അപകടകരമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ദുരുപയോഗം തടയുന്നതിന് സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങൾ തയാറ ാക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകി.
രാജ്യത്തിെൻറ പരമാധികാര ത്തിെൻറയും ഒാൺലൈനിലെ സ്വകാര്യതയുടെയും വിഷയത്തിൽ സന്തുലനം പാലിച്ചായിരിക്കണം മാ ർഗനിർദേശങ്ങളെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ് ങുന്ന ബെഞ്ച് വ്യക്തമാക്കി. ദേശസുരക്ഷ സംബന്ധിച്ച ആശങ്ക മനസ്സിലുണ്ടായിരിക്കണമെന്ന ും ബെഞ്ച് കേന്ദ്രസർക്കാറിനെ ഒാർമിപ്പിച്ചു.
സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈകോടതികളില്‍ സമര്‍പ്പിക്കപ്പെട്ട അഞ്ച് ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിൻറ അപേക്ഷ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സൈബർ കുറ്റകൃത്യങ്ങളുടെയും വ്യാജ വാർത്തകളുടെയും ഉറവിടങ്ങളെ പിടികൂടാൻ അടിയന്തര നടപടി ആവശ്യമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ‘‘സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം അപകടകരമായിരിക്കുന്നു. എത്രയും നേരത്തെ സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കണം. ഇൻറർനെറ്റിനെ കുറിച്ചല്ല, രാജ്യത്തെക്കുറിച്ചാണ് ആവലാതി വേണ്ടത്.
ഒാൺലൈൻ കുറ്റകൃത്യങ്ങളുടെ പ്രഭവകേന്ദ്രം പിന്തുടർന്ന് പിടിക്കാൻ സാേങ്കതിക വിദ്യയില്ലെന്ന് നാം പറയരുത്. കുറ്റകൃത്യം ചെയ്യുന്നവർക്ക് സാേങ്കതിക വിദ്യയുണ്ടെങ്കിൽ അതിനെ പിന്തുടരാനും സാേങ്കതികതയുണ്ടാകും’’. ബെഞ്ച് തുടർന്നു.
ഭരണകൂടത്തിന് സ്വന്തം കാര്യം ശ്രദ്ധിക്കാൻ കഴിയും. പേക്ഷ, വ്യക്തികളെന്ത് ചെയ്യുമെന്ന് സുപ്രീംകോടതി ചോദിച്ചു. ചില സാേങ്കതിക വിദ്യകൾ പ്രവർത്തിക്കുന്ന രീതി അത്യന്തം അപകടകരമാണെന്നും തെൻറ സ്മാർട്ട് ഫോൺ ഒഴിവാക്കി പഴയ ഫീച്ചർ ഫോണിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കുകയാണെന്നും സുപ്രീംകോടതി ജഡ്ജി പറഞ്ഞപ്പോൾ അത് ബുദ്ധിപരമായ നീക്കമായിരിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൊന്നിനുവേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. നമ്മിൽ ചുരുക്കം ചിലർ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കൂട്ടിച്ചേർക്കുകയും ചെയ്തു.
കോടതിയല്ല സർക്കാറാണ് ദുരുപയോഗം തടയാൻ മാർഗനിർദേശങ്ങൾ ഉണ്ടാക്കേണ്ടതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി നയപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാറിന് മാത്രമാണെന്ന് വ്യക്തമാക്കി. സർക്കാർ നയമുണ്ടാക്കിക്കഴിഞ്ഞാൽ അതിെൻറ നിയമപരമായ സാധുത കോടതിക്ക് തീരുമാനിക്കാൻ കഴിയും.
എന്നാൽ, സ്വകാര്യത പോലുള്ള വിഷയങ്ങൾ സർക്കാർ കൈകാര്യം ചെയ്യണം. ഇറക്കാൻ പോകുന്ന മാർഗനിർദേശങ്ങൾ സംബന്ധിച്ച് മുന്നാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 22ന് കേസ് വീണ്ടും പരിഗണിക്കും. സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യത്തിൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഫേസ്ബുക്കും വാട്സ്ആപ്പും ചേർന്ന് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിന് പുറമെ ട്വിറ്ററിനും ഗൂഗ്ളിനും യൂട്യൂബിനും കൂടി സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.