‘സ്വച്ഛത ഹി സേവ’: ചൂലെടുത്ത് സ്കൂൾ വൃത്തിയാക്കി മോദി
text_fieldsന്യൂഡൽഹി: ശുചിത്വഭാരതമെന്ന ലക്ഷ്യത്തിലേക്ക് ചൂലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ‘സ്വച്ഛത ഹി സേവ’ പദ്ധതിക്ക് തുടക്കം കുറിച്ചാണ് ന്യൂഡൽഹി പഹാഡ്ഗഞ്ചിലെ ബി.ആർ. അംബേദ്കർ സ്കൂൾ പരിസരം വൃത്തിയാക്കാൻ മോദി ചൂലുമായി രംഗത്തിറങ്ങിയത്. സ്കൂൾ പരിസരം അടിച്ചുവാരിയ പ്രധാനമന്ത്രി നിലത്തുകിടന്ന കടലാസും പ്ലാസ്റ്റിക് ഗ്ലാസുകളും പെറുക്കി ചവറുകൂനയിൽ നിക്ഷേപിച്ചു. ശ്രമദാനത്തിനുശേഷം കുട്ടികളുമായി സംവദിച്ച മോദി സ്കൂളിലെ അംബേദ്കർ പ്രതിമയിൽ പൂക്കളർപ്പിച്ചു.
നേരത്തേ, ഗാന്ധിജയന്തി വരെ നീളുന്ന ‘സ്വച്ഛത ഹി സേവ’ പദ്ധതി വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, മഹാത്മ ഗാന്ധിയുടെ സ്വപ്നം സഫലമാക്കാൻ എല്ലാവരും പ്രയത്നിക്കണമെന്ന് ആഹ്വാനം ചെയ്തു. രണ്ടു മണിക്കൂർ പരിപാടിയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ, നടൻ അമിതാഭ് ബച്ചൻ തുടങ്ങി നിരവധി പ്രമുഖരുമായി മോദി സംവദിച്ചു.
നാലു വർഷത്തെ ‘സ്വച്ഛ ഭാരത് ’ പദ്ധതിയുടെ ഫലമായി 4.5 ലക്ഷം ഗ്രാമങ്ങളിലായി ഒമ്പതു കോടി ശൗചാലയങ്ങൾ പണികഴിപ്പിക്കാൻ സാധിച്ചത് മഹത്തായ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തുറസ്സായ സ്ഥലത്ത് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിൽനിന്ന് 450 ജില്ലകളെ മുക്തമാക്കാൻ സാധിക്കുെമന്ന് ആരെങ്കിലും കരുതിയോ എന്നും അേദ്ദഹം ചോദിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരുമായും ആത്മീയ നേതാക്കന്മാരുമായുമെല്ലാം അേദ്ദഹം സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.